കൊലപാതകം ആസ്വദിക്കുന്ന ജോളി; ഇത് സൈക്കോപതിക് പേഴ്‌സണാലിറ്റി

author img

By

Published : Oct 12, 2019, 4:07 PM IST

Updated : Oct 12, 2019, 5:26 PM IST

സൈക്കോപ്പതിക് പേഴ്സണാലിറ്റിക്കാരെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുന്നത് മാത്രമാണ് ഇവരുടെ കുറ്റകൃത്യങ്ങൾ തടയാനുള്ള ഏക മാർഗമെന്ന് മനശാസ്‌ത്ര വിദഗ്ദർ . തങ്ങൾ ചെയ്യുന്ന പ്രവൃത്തിയിൽ ഒരിക്കലും മാനസാന്തരം ഉണ്ടാവാനിടയില്ലാത്ത ഇവർ കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്നും ഡോക്‌ടര്‍മാര്‍.

കോഴിക്കോട്: സാധാരണ മനുഷ്യർ ഇഷ്‌ടമുള്ള ജോലി ആസ്വദിക്കുന്ന അതേ മാനസികാവസ്ഥയിലാണ് സൈക്കോപ്പതിക് പേഴ്‌സണാലിറ്റിയുള്ളവർ കുറ്റകൃത്യങ്ങൾ ആസ്വദിക്കുകയെന്ന് മനശാസ്‌ത്ര രംഗത്തെ വിദഗ്‌ധർ. ഇത്തരം മാനസികാവസ്ഥയുള്ളവര്‍ അവർ നടത്തുന്ന ഓരോ കൊലപാതത്തിലും ആനന്ദം കണ്ടെത്തുമെന്ന് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെ മന:ശാസ്‌ത്രവിഭാഗം പ്രൊഫ.ഡോ. പി. എൻ. സുരേഷ് കുമാർ പറയുന്നു.

ജോളി സൈക്കോപതിക് പേഴ്‌സണാലിറ്റി, ഇത്തരക്കാര്‍ കൊലപാതകം ആസ്വദിക്കുന്നവരെന്ന് വിദഗ്‌ദര്‍

കൂടത്തായി കൊലപാത പരമ്പരയിൽ അറസ്റ്റിലായ ജോളിയും ഇതേ പെരുമാറ്റമാണ് പ്രകടിപ്പിക്കുന്നത്. ഇത്തരക്കാർ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഏത് മാർഗവും ഉപയോഗിക്കും. അടുത്ത ബന്ധുക്കളെ പോലും കൊല്ലുന്നതിന് ഇവർക്ക് യാതൊരു പ്രയാസവും ഉണ്ടാവില്ലെന്ന് ഡോ. പി. എൻ. സുരേഷ് കുമാർ വ്യക്തമാക്കി.

സൈക്കോപ്പതിക് പേഴ്സണാലിറ്റിക്കാരെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുക മാത്രമാണ് ഇവരുടെ കുറ്റകൃത്യങ്ങൾ തടയാനുള്ള ഏക മാർഗമെന്നാണ് മന:ശാസ്‌ത്ര വിദഗ്‌ധർ പറയുന്നത്. തങ്ങൾ ചെയ്യുന്ന പ്രവൃത്തിയിൽ ഒരിക്കലും മാനസാന്തരം ഉണ്ടാവാനിടയില്ലാത്ത ഇത്തരക്കാർ കുറ്റകൃത്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുക്കുമെന്നും ഡോക്‌ടര്‍ പറയുന്നു.

സൈക്കോപ്പതിക് പേഴ്സണാലിറ്റിയുള്ളവർ കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ വളരെ സൂക്ഷ്‌മമായി പദ്ധതി തയ്യാറാക്കി പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ള മാർഗമാണ് തെരഞ്ഞെടുക്കുക. ഇത്തരം രഹസ്യങ്ങൾ ഇവർ സമാന സ്വഭാവമുള്ളവരുമായിട്ട് കൂടുതൽ പങ്കു വയ്ക്കുമെന്നും ഡോ. പി. എൻ. സുരേഷ് കുമാർ പറഞ്ഞു.

Intro:സൈക്കോപ്പതിക് പേഴ്സണാലിറ്റിയുള്ളവർ കൊലപാതകം ആസ്വദിക്കുമെന്ന് വിദഗ്ധർ


Body:സാധാരണ മനുഷ്യർ തങ്ങൾക്ക് ഇഷ്ടമുള്ള ജോലി ആസ്വദിക്കുന്ന അതേ മാനസികാവസ്ഥയിലാണ് സൈക്കോപ്പതിക് പേഴ്സണാലിറ്റി ഉള്ളവർ കുറ്റകൃത്യങ്ങൾ ആസ്വദിക്കുക. സൈക്കോപ്പതിക് പേഴ്സണാലിറ്റി ഉള്ളവർ കൊലപാതക്ക പരമ്പര നടത്തുകയാണെങ്കിൽ ഓരോ കൊലപാതത്തിലും അവർ ആനന്ദം കണ്ടെത്തുമെന്നും മനശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടത്തായി കൊലപാത പരമ്പരയിൽ അറസ്റ്റിലായ ജോളിയും ഇതേ പെരുമാറ്റമാണ് പ്രകടിപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഇത്തരക്കാർ തങ്ങളുടെ ആവിശ്യങ്ങൾ നേടിയെടുക്കാൻ ഏത് മാർഗവും ഉപയോഗിക്കും. അടുത്ത ബന്ധുക്കളെ പോലും കൊല്ലുന്നതിന് ഇത്തരക്കാർക്ക് യാതൊരു പ്രയാസവും ഉണ്ടാവില്ലെന്നും മുക്കം കെ എം സി ടി മെഡിക്കൽ കോളജിലെ സൈക്യാട്രി പ്രഫ. ഡോ. പി. എൻ. സുരേഷ് കുമാർ പറയുന്നു. സൈക്കോപ്പതിക് പേഴ്സണാലിറ്റി ഉള്ളവർ വളരെ സൂക്ഷമമായി പദ്ധതി തയ്യാറാക്കി പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ള മാർഗമാണ് കുറ്റകൃത്യങ്ങൾക്ക് തെരഞ്ഞെടുക്കുക. എന്നാൽ ഇത്തരം രഹസ്യങ്ങൾ ഇവർ സമാന സ്വഭാവമുള്ളവരുമായിട്ടാണ് കൂടുതൽ പങ്കു വയ്ക്കുക എന്നും അദ്ദേഹം പറയുന്നു.

byte- ഡോ. പി.എൻ. സുരേഷ് കുമാർ
സൈക്യാട്രി പ്രഫസർ, കെ എം സി ടി മെഡിക്കൽ കോളജ്


Conclusion:സൈക്കോപ്പതിക് പേഴ്സണാലിറ്റിക്കാരെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുന്നത് മാത്രമാണ് ഇവരുടെ കുറ്റകൃത്യങ്ങൾ തടയാനുള്ള ഏക മാർഗമെന്നാണ് മനശാസ്ത്ര വിദഗ്ധർ ഒന്നടങ്കം പറയുന്നത്. തങ്ങൾ ചെയ്യുന്ന പ്രവൃത്തിയിൽ ഒരിക്കലും മാനസാന്തരം ഉണ്ടാവാനിടയില്ലാത്ത ഇത്തരക്കാർ കുറ്റകൃത്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരുക്കുമെന്നും ഡോക്ടർമാർ പറയുന്നു.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated :Oct 12, 2019, 5:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.