ETV Bharat / city

ആശ്വാസം; നിപ സംശയിച്ച എട്ട് പേരുടെയും സാമ്പിളുകള്‍ നെഗറ്റീവ്

author img

By

Published : Sep 7, 2021, 8:24 AM IST

Updated : Sep 7, 2021, 12:01 PM IST

നിപ രോഗം സംശയിച്ച എട്ട് പേരുടെയും സാമ്പിളുകള്‍ നെഗറ്റീവ്  നിപ  കോഴിക്കോട് നിപ  നിപ രോഗം  Nipah virus  Samples of eight suspected Nipah patients were negative  ആരോഗ്യ മന്ത്രി വീണാ ജോർജ്  വീണാ ജോർജ്  നിപ നെഗറ്റീവ്‌  ഐസൊലേഷൻ  നിപ കോഴിക്കോട്  Nipah Kozhikodu
ആശ്വസം; നിപ രോഗം സംശയിച്ച എട്ട് പേരുടെയും സാമ്പിളുകള്‍ നെഗറ്റീവ്

പൂനെയില്‍ പരിശോധിച്ച ഫലത്തിലാണ് മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കടക്കം എട്ട് പേരുടെയും സാമ്പിളുകള്‍ നെഗറ്റീവായത്

കോഴിക്കോട് : നിപ രോഗം സംശയിച്ച എട്ട് പേരുടെയും സാമ്പിളുകള്‍ നെഗറ്റീവ്. പൂനെയില്‍ പരിശോധിച്ച ഫലത്തിലാണ് നെഗറ്റീവ് സ്ഥീരികരിച്ചത്. മൂന്നു വീതം 24 സാമ്പിളുകളാണ് അയച്ചിരുന്നത്. ഈ സാമ്പിളുകളെല്ലാം നെഗറ്റീവായി. ഇതോടെ മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കടക്കം നിപയില്ലെന്ന് സ്ഥീരികരിച്ചു.

ആശ്വാസം; നിപ സംശയിച്ച എട്ട് പേരുടെയും സാമ്പിളുകള്‍ നെഗറ്റീവ്

അതേസമയം രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും യുദ്ധകാലടിസ്ഥാനത്തിൽ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മരണമടഞ്ഞ കുട്ടിയുമായി അടുത്ത് ബന്ധപ്പെട്ടവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണ്. കൂടാതെ കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞതായും മറ്റ് രണ്ട് ആരോഗ്യ പ്രവർത്തകരുടെ പനി സാരമുള്ളതല്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

മരണമടഞ്ഞ കുട്ടിയുമായി ബന്ധമുള്ള 251 പേരുടെ സമ്പർക്കപ്പട്ടികയിൽ കൂടതലുള്ളത് ആരോഗ്യ പ്രവർത്തകരാണ്. 129 ആരോഗ്യ പ്രവർത്തകരാണ് നിരീക്ഷണത്തിലുള്ളത്. 38 പേർ ആശുപത്രിയിൽ ഐസൊലേഷനിലാണ്. 48 പേർ ഹൈ റിസ്ക്ക് പട്ടികയിലാണ്.

ALSO READ: നിപ: രോഗ ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്‌തികരമെന്ന് ആരോഗ്യ മന്ത്രി

കൂടാതെ നിപ ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ട് വളപ്പിലെ റംബൂട്ടാൻ മരങ്ങളിൽ വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും റംബൂട്ടാൻ പഴങ്ങൾ പരിശോധനക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Last Updated :Sep 7, 2021, 12:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.