പോപ്പുലര്‍ ഫ്രണ്ട് നിരോധനം; ഓഫിസുകളിൽ പരിശോധന, അടച്ചുപൂട്ടൽ നടപടി തുടരുന്നു

author img

By

Published : Oct 1, 2022, 7:43 AM IST

Updated : Oct 1, 2022, 1:50 PM IST

പോപ്പുലര്‍ ഫ്രണ്ട് നിരോധനം  പിഎഫ്ഐ ഓഫിസുകളിൽ പരിശോധന  പിഎഫ്ഐ ഓഫിസുകൾ അടച്ച് പൂട്ടുന്നു  POPULAR FRONT OFFICES SEALED IN STATE  POPULAR FRONT BAN  എൻഐഎ  പിഎഫ്ഐ  പോപ്പുലർ ഫ്രണ്ട് ഓഫിസ്  ബാബരി മസ്‌ജിദ്  പോപ്പുലർ ഫ്രണ്ട് ഓഫിസുകൾക്ക് നേരെ നടപടി  പിഎഫ്ഐ നിരോധനം  സംസ്ഥാനത്ത് പിഎഫ്‌ഐ ഓഫിസുകൾ അടച്ച് പൂട്ടുന്നു  പോപ്പുലർ ഫ്രണ്ട്  പോപ്പുലർ ഫ്രണ്ട്  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

സീൽ ചെയ്‌ത് പൂട്ടിയ പോപ്പുലർ ഫ്രണ്ട് ഓഫിസുകൾക്ക് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. എന്‍ഐഎയുടെയോ നിയുക്ത അതോറിറ്റിയുടെയോ മുന്‍കൂര്‍ അനുമതിയല്ലാതെ ഏതെങ്കിലും തരത്തില്‍ കെട്ടിടം പാട്ടത്തിനു കൊടുക്കുക, വില്‍പ്പന നടത്തുക, പണികള്‍ നടത്തുക അടക്കം ഒരു നടപടികളും പാടില്ലെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തുടർ നടപടികൾ തുടരുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്‌ഡുകൾ നടക്കുകയും ഓഫിസുകൾ സീൽ ചെയ്‌ത് പൂട്ടുകയും ചെയ്‌തു. വരും ദിവസങ്ങളിലും മറ്റ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളും അനുബന്ധ സ്ഥാപനങ്ങളും പൂട്ടുന്ന നടപടികൾ തുടരും.

പത്തനംതിട്ട: നിരോധനത്തിന് പിന്നാലെ തുടര്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂന്ന് ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്‌തു. പന്തളം, പറക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിലെ ഓഫിസുകളാണ് പൂട്ടിയത്. പന്തളത്തും പറക്കോട്ടും കൊച്ചിയില്‍ നിന്നെത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥരും പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സ്വപ്‌നിൽ മധുകർ മഹാജന്‍റെ നിര്‍ദേശാനുസരണം ലോക്കല്‍ പൊലീസുമാണ് നോട്ടീസ് പതിച്ച്‌ സീല്‍ ചെയ്‌തത്.

പത്തനംതിട്ടയിലെ പിഎഫ്ഐ ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നു

പന്തളത്ത് പിഎഫ്ഐ ഏരിയ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തിയ തോന്നല്ലൂര്‍ ഉളമയില്‍ ഭാഗത്തെ കെട്ടിടമാണ് പൂട്ടി സീൽ ചെയ്‌തത്. വെള്ളിയാഴ്‌ച വൈകിട്ട് മൂന്നരയോടെ കൊച്ചിയില്‍ നിന്നും പന്തളം പൊലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ മൂന്നരയോടെയാണ് ഇന്‍സ്‌പെക്ടര്‍ എസ്.ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ സഹായത്തോടെയാണ് നടപടികൾ നടത്തിയത്.

അടൂര്‍ തഹസീല്‍ദാര്‍ ജി.കെ.പ്രദീപ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഹരീന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് കെട്ടിടത്തിന്‍റെ ഭിത്തിയില്‍ നോട്ടീസ് പതിച്ചത്. എന്‍.ഐ.എയുടെയോ നിയുക്ത അതോറിറ്റിയുടെയോ മുന്‍കൂര്‍ അനുമതിയല്ലാതെ ഏതെങ്കിലും തരത്തില്‍ കെട്ടിടം പാട്ടത്തിനു കൊടുക്കുക, വില്‍പ്പന നടത്തുക, പണികള്‍ നടത്തുക അടക്കം ഒരു നടപടികളും പാടില്ലെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പറക്കോട്ടെ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മറ്റി ഓഫിസ് കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥരാണ് വൈകിട്ട് അഞ്ചുമണിയോടെ പൂട്ടി സീല്‍ വച്ചത്. നടപടിയുടെ ഭാഗമായി കെട്ടിടം ഉടമയോട് കാര്യങ്ങള്‍ വിശദീകരിച്ചു. മുറി വില്‍ക്കല്‍, വാടകയ്ക്ക് നല്‍കല്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട് എന്തു നടപടി സ്വീകരിക്കണമെങ്കിലും എന്‍.ഐ.എ കൊച്ചി ഓഫിസിന്‍റെ അനുമതി വാങ്ങണമെന്ന് ഉടമയെ അറിയിച്ചു.

അടൂര്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ഡി പ്രജീഷ്, തഹസീല്‍ദാര്‍ ജി.കെ പ്രദീപ്, ഉദ്യോഗസ്ഥ സംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് എന്‍ഐഎ നടപടി പൂര്‍ത്തീകരിച്ചത്. വന്‍ പൊലീസ് സംഘത്തിന്‍റെ സുരക്ഷയും ഉണ്ടായിരുന്നു. പത്തനംതിട്ട തൈക്കാവിലുള്ള ഓഫീസ് ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, ഇന്‍സ്‌പെക്‌ടര്‍ ജിബു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടീസ് പതിച്ചതും സീല്‍ ചെയ്‌തതും.

ആലപ്പുഴ: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിലെ ഓഫിസിൽ നോട്ടീസ് പതിച്ചു. പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളിൽ ഒന്നായ ആലപ്പുഴ വലിയമരം വാർഡിലെ ഓഫിസിലാണ് നോട്ടീസ്. പൊലീസിന്‍റെയം റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെത്തിയാണ് നോട്ടീസ് പതിച്ചത്. മറ്റ് നിയമ നടപടിക്രമങ്ങൾക്ക് ശേഷം ഓഫീസ് സീൽ ചെയ്യും.

ആലപ്പുഴയിലെ പിഎഫ്ഐ ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നു

ജില്ലയിലെ തന്നെ പതിച്ചത്. രാവിലെ മുതൽ തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലും പോപ്പുലർ ഫ്രണ്ട് ഓഫീസ് പ്രവർത്തിച്ചിരുന്നു. കൂടാതെ മണ്ണഞ്ചേരിയിലെ ഓഫിസും സീൽ ചെയ്യാനാണ് എൻഐഎയുടെ നീക്കം.

ഇടുക്കി നെടുങ്കണ്ടത്ത് പോപ്പുലർ ഫ്രണ്ട് ഓഫീസ് സീൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നെടുങ്കണ്ടം പൊലീസിന്‍റെ നേതൃത്വത്തിലാണ് റവന്യൂ അധികൃതരുടെ സഹായത്തോടെ സീൽ ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നത്. നെടുങ്കണ്ടം തൂക്കുപാലത്താണ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

ഇടുക്കി: ഇടുക്കി തൂക്കുപാലത്തുള്ള പോപ്പുലർ ഫ്രണ്ട് ഓഫിസ് പൊലീസ് സീൽ ചെയ്‌തു. ഓഫിസും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഓഡിറ്റോറിയവും ആണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് ബാബരി മസ്‌ജിദ് പുനഃസ്ഥാപിക്കുമെന്ന് ആലേഖനം ചെയ്‌ത ഫോട്ടോകളും വിവിധ വസ്‌തുക്കളും കണ്ടെടുത്തു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്നു യഹിയ കോയ തങ്ങളുടെ പേരിലുള്ളതാണ് സ്‌ഥലം.

ഇടുക്കിയിലെ പിഎഫ്ഐ ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നു

2016ലാണ് 17 സെന്‍റ് സ്‌ഥലം ഇവിടെ വാങ്ങിയത്. 35 ചതുരശ്ര മീറ്റർ വീടിനുള്ള പെർമിറ്റിൽ ആണ് ഓഫിസ് കെട്ടിടവും ഓഡിറ്ററിയവും പണിതിരിക്കുന്നത്. പരിശോധന സംബന്ധിച്ച റിപ്പോർട്ട്‌ സംഘം ജില്ല പോലിസ് മേധാവിക്ക് കൈമാറി. ഓഫിസിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ഇടുക്കിയിൽ തൂക്കുപാലത്തും തൊടുപുഴയിലുമാണ് പോപ്പുലർ ഫ്രണ്ടിന് ഓഫിസുകൾ ഉണ്ടായിരുന്നത്.

കോട്ടയം: കോട്ടയത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ സീൽ ചെയ്‌തു. ഈരാറ്റുപേട്ടയിലെയും കുമ്മനത്തെയും ഓഫിസുകളാണ് സീൽ ചെയ്‌തത്. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നോട്ടീസ് പതിച്ച് ഈരാറ്റ് പേട്ടയിലെ ഓഫിസ് പൂട്ടിയത്.15 വർഷം മുൻപ് പോപ്പുലർ ഫ്രണ്ട് സ്വന്തമായിട്ട് മേടിച്ച സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയുന്നത്.

കോട്ടയത്തെ പിഎഫ്ഐ ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നു

കൾച്ചറൽ സംഘം എന്ന പേരിലാണ് പോപ്പുലർ ഫ്രണ്ട് ഇവിടെ പ്രവർത്തനം നടത്തിയത്. സംഘടനയുടെ എല്ലാ കമ്മിറ്റികളും ഇവിടെയാണ് നടന്നിരുന്നത്. കുമ്മനത്ത് കുളപ്പുരക്കടവിലായിരുന്നു പിഎഫ്‌ഐ ഓഫിസ് പ്രവർത്തിച്ചിരുന്നത്.

തൃശൂർ: നിരോധനത്തെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി ചാവക്കാട്ടെ പോപ്പുലർ ഫ്രണ്ട് തൃശൂർ ജില്ല ഓഫിസിൽ നോട്ടീസ് പതിച്ചു. ഗുരുവായൂർ എസിപി കെ.ജി സുരേഷിന്‍റെ നേതൃത്വത്തിലാണ് നോട്ടീസ് പതിച്ചത്. സീൽ ചെയ്യുന്നതിനു മുന്നോടിയായാണ് നോട്ടീസ് പതിച്ചത്.

തൃശൂരിലെ പിഎഫ്ഐ ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നു

ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ വേണുഗോപാൽ, എസ് ഐ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഉണ്ടായിരുന്നു. തഹസിൽദാർ ടി.കെ ഷാജി, മണത്തല വില്ലേജ് ഓഫീസർ ഷീജ എന്നിവരും സ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

വയനാട്: പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളും, അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടുന്നതിനായി ഉത്തരവിറക്കിയതിന്‍റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ടിന്‍റെ വയനാട് ജില്ലയിലെ ഓഫിസുകള്‍ക്കെതിരെ പൊലീസും എന്‍.ഐ.എയും നടപടി തുടങ്ങി. മാനന്തവാടി എരുമത്തെരുവിലെ പോപ്പുലര്‍ ഫ്രണ്ട് ജില്ല കമ്മിറ്റി ഓഫിസ് പൊലീസ് അടച്ചുപൂട്ടിയപ്പോള്‍ മാനന്തവാടി ബസ് സ്റ്റാന്‍റിന് സമീപത്തെ പള്ളിയോട് ചേര്‍ന്ന ട്രസ്റ്റ് ഓഫിസില്‍ എന്‍.ഐ.എ സംഘം നോട്ടീസ് പതിച്ചു.

വയനാട്ടിലെ പിഎഫ്ഐ ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നു

വെള്ളിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റി ഓഫിസില്‍ എന്‍.ഐ.എ സംഘം മാനന്തവാടി പൊലീസിന്‍റെയും, ഡപ്യൂട്ടി തഹസില്‍ദാര്‍ രാകേഷിന്‍റെയ നേതൃത്വത്തിലുള്ള റവന്യൂ അധികൃതരുടെയും സാന്നിധ്യത്തിലാണ് നോട്ടീസ് പതിച്ചത്.

ഇതിന് ശേഷം എരുമത്തെരുവിലെ പിഎഫ് ഐ ജില്ല കമ്മിറ്റി ഓഫിസിലും നോട്ടിസ് പതിക്കുകയും അടച്ച് പൂട്ടുകയും ചെയ്‌തു. ജില്ലയില്‍ മേപ്പാടിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസും അടച്ചു പൂട്ടി. വരും ദിവസങ്ങളില്‍ മറ്റ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളും, അനുബന്ധ സ്ഥാപനങ്ങളും പൊലീസ് പൂട്ടിയേക്കും.

മലപ്പുറം: ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള ഏഴു സ്ഥാപനങ്ങൾ വെള്ളിയാഴ്‌ച പൊലീസ് ഏറ്റെടുത്തു. സംഘടന നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. താനൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നോട്ടീസ് പതിച്ചത്.

മലപ്പുറത്തെ പിഎഫ്ഐ ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നു

വഴിക്കടവ് മുരിങ്ങമുണ്ടയിൽ സീഗ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന പരീക്ഷ പരിശീലന കേന്ദ്രമായ സീഗ ഗൈഡൻസ് സെന്‍റർ, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന കീൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ്, മഞ്ചേരി കരുവമ്പ്രം അച്ചിപിലാക്കൽ കുത്തുകല്ലിലെ റിഹാബ് ഫൗണ്ടേഷൻ ഓഫിസ്, രണ്ടത്താണി പൂവൻചിനയിലെ ഹരിത ഫൗണ്ടേഷൻ ഓഫിസ്, മലബാർ ഹൗസ്, പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിലെ കരിങ്കല്ലത്താണിയിലെ ഹ്യൂമൻ വെൽഫെയർ സെന്‍റർ, വാഴക്കാട് എളമരത്ത് പ്രവർത്തിക്കുന്ന ലൈബ്രറി എന്നിവയാണ് പൊലീസ് നിയന്ത്രണത്തിലാക്കിയത്.

ഈ കെട്ടിടങ്ങളുടെ ഭിത്തിയിൽ പൊലീസ് നോട്ടീസ് പതിച്ചു. ചുമതലക്കാരെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു നടപടി. തീവ്രവാദ നിരോധനനിയമത്തിലെ സെക്‌ഷൻ എട്ട് എ പ്രകാരം ജില്ലാ പൊലീസ് മേധാവി എം. സുജിത് ദാസാണ് ഈ കെട്ടിടങ്ങൾ നിയന്ത്രണത്തിലാക്കാൻ ഉത്തരവിട്ടത്. നിയമവിരുദ്ധമാക്കപ്പെട്ട സംഘടനയുടെ പ്രവർത്തകർ സംഘം ചേരാൻ ഉപയോഗിക്കുന്ന സ്ഥലം ഏറ്റെടുക്കാൻ ഉപയോഗിക്കുന്ന വകുപ്പാണിത്.

Last Updated :Oct 1, 2022, 1:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.