Mofiya's Suicide | ആരോപണ വിധേയനായ സി.ഐ ഇപ്പോഴും ചുമതലയില്‍, പ്രതിഷേധം ശക്തം

author img

By

Published : Nov 24, 2021, 12:04 PM IST

Updated : Nov 24, 2021, 3:00 PM IST

mofia suicide  mofia death  Congress protest at Aluva East police station  Aluva East police station  Aluva East police station CI sudeer  Mofiya parveen  മൊഫിയയുടെ ആത്മഹത്യ  മൊഫിയയുടെ മരണം  ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ  ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സി.ഐ സുധീർ  മൊഫിയ പർവീൺ

Mofiya's Suicide | സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബെന്നി ബെഹനാൻ എം.പിയും അൻവർ സാദത്ത് എം.എൽ.എയും (Congress Protest) പൊലീസ് സ്റ്റേഷന് (Aluva East police station) മുന്നിൽ പ്രതിഷേധിക്കുന്നത്

എറണാകുളം: മൊഫിയയുടെ ആത്മഹത്യയിൽ (Mofiya's Suicide ) ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് (Aluva East police station) മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് കോൺഗ്രസ് ജനപ്രതിനിധികളും പ്രതിപക്ഷ യുവജന സംഘടനകളും. ബെന്നി ബെഹനാൻ എം.പിയും അൻവർ സാദത്ത് എം.എൽ.എയും പ്രതിപക്ഷ യുവജന സംഘടനകളുമാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ രംഗത്തുള്ളത്. ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ പൊലീസുകാരനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അൻവർ സാദത്തിന്‍റെ പ്രതികരണം

ചർച്ച നടത്തി ജനപ്രതിനിധികൾ

സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന എം.പി. ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവരുമായി റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്‌ത, റൂറൽ എസ്പി കെ കാർത്തിക്ക് എന്നിവർ ചർച്ച നടത്തി. സി.ഐയെ സസ്പെൻഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് ചർച്ചകൾക്ക് ശേഷം അൻവർ സാദത്തും ബെന്നി ബെഹനാനും പ്രതികരിച്ചു.

സ്റ്റേഷന് മുന്നിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചും ജലപീരങ്കി പ്രയോഗിക്കുന്ന വാഹനത്തിന് മുകളിൽ കയറിയും യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. അതേസമയം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ഇപ്പോഴും പ്രതിഷേധത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സ്ഥലത്ത് ശക്തമായ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്റ്റേഷന് മുന്നിൽ പ്രതിഷേധം

മൊഫിയാ പർവീന്‍റെ ആത്മഹത്യ

ചൊവ്വാഴ്‌ചയാണ് മൊഫിയാ പർവീനെന്ന ഇരുപത്തിയൊന്നുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തന്‍റെ മരണത്തിന് കാരണം ഭർത്താവ് സുഹൈലും, ഭർത്താവിന്‍റെ മതാപിതാക്കളുമാണെന്ന് ആത്മഹത്യ കുറിപ്പിൽ യുവതി വ്യക്തമാക്കിയിരുന്നു. അതേസമയം ഗാര്‍ഹിക പീഡന പരാതിക്കാരിയായി എത്തിയ തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നും യുവതിയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്.

യുവതി ഭര്‍ത്താവിനെ കൈയേറ്റം ചെയ്‌തപ്പോൾ ഇടപെടുക മാത്രമാണ് ചെയ്തെന്നാണ് ആരോപണ വിധേയനായ പൊലീസുകാരന്‍റെ വാദം. ഇത് ഉൾപ്പടെ യുവതിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ആലുവ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിരുന്നു. അതേ സമയം യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിരുന്നു.

ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

ഭർത്താവ് സുഹൈൽ, ഭർതൃ മാതാവ് റുഖിയ, ഭർതൃ പിതാവ് റഫീഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മൂവരും കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെ ബുധനാഴ്‌ച പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ ബുധനാഴ്‌ച ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള കുറ്റങ്ങൾ ഉൾപ്പെടുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

READ MORE: Mofiya Suicide | മൊഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും പിടിയില്‍

Last Updated :Nov 24, 2021, 3:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.