ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി ; മാംസാഹാരം ഒഴിവാക്കണമെന്നതടക്കമുള്ള ഉത്തരവുകൾക്ക് സ്റ്റേ

author img

By

Published : Jun 22, 2021, 4:15 PM IST

Updated : Jun 22, 2021, 5:06 PM IST

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ  പ്രഫുൽ കെ. പട്ടേൽ  ലക്ഷദ്വീപ് ഭരണകൂടം  ഹൈക്കോടതി സ്റ്റേ  High court stay for new orders of Lakshadweep administrator  Lakshadweep administrator  Praful Khoda Patel

ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ നിന്നും മാംസാഹാരം ഒഴിവാക്കണം എന്നുമുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

എറണാകുളം : ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയ രണ്ട് വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്തു.

ഡയറി ഫാമുകൾ അടച്ചുപൂട്ടാനും കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ നിന്നും മാംസാഹാരം ഒഴിവാക്കാനുമുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വർഷങ്ങളായി തുടരുന്ന ആഹാരരീതി മാറ്റണം എന്ന് പറയുന്നത് ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഇത്തരമൊരു ഉത്തരവിന്‍റെ യുക്തി എന്താണന്ന് കോടതി ചോദിച്ചു. ദ്വീപിലെ ഫാമുകൾ അടച്ചു പൂട്ടി മൃഗങ്ങളെ ലേലം ചെയ്യാനും കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫും ചിക്കനും ഒഴിവാക്കാനും നിർദേശിച്ച് മെയ് മാസത്തിലാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ഉത്തരവിറക്കിയത്.

Also read: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾ ചോദ്യം ചെയ്‌ത ഹർജി തള്ളി ഹൈക്കോടതി

അഡ്മിനിസ്ടേറ്ററുടെ നടപടി മൗലികാവകാശങ്ങളൂടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി, കവരത്തി സ്വദേശിയും അഭിഭാഷകനുമായ അജ്മൽ അഹമ്മദ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി. കേസിൽ കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്.

Last Updated :Jun 22, 2021, 5:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.