ETV Bharat / city

കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ച്

author img

By

Published : Oct 28, 2019, 4:20 PM IST

Updated : Oct 28, 2019, 4:59 PM IST

ഡി.വൈ.എഫ്.ഐ

മേനക ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കോർപ്പറേഷൻ കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു.

എറണാകുളം: കൊച്ചി മേയർ സൗമിനി ജെയിന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷനിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡുകൾ തകർത്ത് കോർപ്പറേഷനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്, മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട മേയർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി കൊച്ചി കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയത്. മേനക ജംഗ്ഷനിൽ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ച്

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ: എ.പി.അനിൽകുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തു. സ്വന്തം പാർട്ടിക്കുള്ളില്‍ നിന്നു തന്നെ രാജിവെക്കാൻ സമ്മര്‍ദമുണ്ടായിട്ടും മേയർ അധികാരത്തിൽ കടിച്ച് തൂങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി കോർപ്പറേഷൻ ഭരണത്തിനെതിരെയുളള ജന വികാരമാണ് ഉപതെരെഞ്ഞെടുപ്പിൽ പ്രകടമായതെന്നും ഇനി വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇതിനേക്കാള്‍ വലിയ തിരിച്ചടി കോണ്‍ഗ്രസ് നേരിടേണ്ടി വരുമെന്നും എ.പി. അനില്‍കുമാര്‍ പറഞ്ഞു.

മേയര്‍ രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ മേയറെ വഴിയിൽ തടയണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്‍റണി പറഞ്ഞു.

Intro:Body:https://we.tl/t-XvsZpzRzkL

മേയർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ ഡി.വൈ.എഫ്.ഐ യുടെ പ്രതിഷേധം. കൊച്ചി കോർപ്പറേഷനിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡികൾ തകർത്ത് കോർപ്പറേഷനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്, മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട മേയർ സൗമിനി ജെയിൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയാണ് കൊച്ചി കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയത്. മേനകജംഗഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധമാർച്ച് കോർപ്പറേഷൻ കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡുകൾ തകർത്ത് കോർപ്പറേഷനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു ( ഹോൾഡ്)

സി.പി. എം.ജില്ലാ സെക്രടറിയേറ്റ് അംഗം അഡ്വ: എ.പി.അനിൽകുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വന്തം പാർട്ടിയിൽ പെട്ടവർ തന്നെ രാജി വെക്കാൻ ആവശ്യപെട്ടിട്ടും മേയർ അധികാരത്തിൽ കടിച്ച് തൂങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ശരിയാണോയെന്ന് ജനാധിപത്യവിശ്വാസികൾ ചിന്തിക്കും. കൊച്ചി കോർപ്പറേഷൻ ഭരണത്തിനെതിരെയുളള ജന വികാരമാണ് ഉപതിരെഞ്ഞെടുപ്പിൽ പ്രകടമായത്. വരാനിരിക്കുന്ന തദ്ദേശ തിരെഞെടുപ്പിൽ ഇതിനേക്കാൾ വലിയ തിരിച്ചടി കോൺഗ്രസിന് കിട്ടും. ഫണ്ടില്ലാത്തതോ, വേലിയേറ്റമോ അല്ല കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണം. പരാജയപ്പെട്ട കോർപ്പറേഷൻ ഭരണമാണ്. (ബൈറ്റ് ) തിരെഞ്ഞെടുപ്പ് ദിനത്തിൽ പോളിംഗിന് ശേഷമാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. അത് അദ്ദേഹം കാണിച്ച രാഷ്ട്രീയ ധാർമ്മികതയാണ്. മുഖമന്ത്രിയുടെ നിർദ്ദേശപ്രകാരം വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കുമ്പോൾ ജില്ലാ ഭരണകൂടം എവിടെയായിരുന്നുവെന്നും എ.പി.അനിൽകുമാർ ചോദിച്ചു. രാജി വെക്കാൻ തയ്യാറായിലെങ്കിൽ ഡി.വൈ.എഫ്.ഐ മേയറെ വഴിയിൽ തടയണമെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി പറഞ്ഞു. ഡി.വൈ.എഫ്.ഐ. സംസ്ഥാന ജില്ലാ നേതാക്കളും നിരവധി പ്രവർത്തകരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

Etv Bharat
Kochi

Conclusion:
Last Updated :Oct 28, 2019, 4:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.