ETV Bharat / business

എല്ലാം ഓണക്കാല കച്ചവടത്തില്‍, പ്രതീക്ഷയോടെ പപ്പടം നിർമാണ മേഖല

author img

By

Published : Aug 24, 2022, 12:33 PM IST

ഓണ പ്രതീക്ഷയിൽ പപ്പട നിർമ്മാണ മേഖല  pappadam production kerala  Pappadam manufacturing sector in Onam expectation  kerala latest news  kerala onam news  kottayam news  കോട്ടയം വാർത്തകൾ  കേരള വാർത്തകൾ  പപ്പട നിർമ്മാണ മേഖല
ഓണ പ്രതീക്ഷയിൽ പപ്പട നിർമ്മാണ മേഖല: വില കൂടാത്തത് പ്രതിസന്ധിയാകുന്നു

കൊവിഡ് കാലത്തെ പ്രതിസന്ധിക്ക് ശേഷം ഈ ഓണക്കാലത്ത് മികച്ച കച്ചവട പ്രതീക്ഷയിലാണ് പപ്പട നിർമാണ മേഖല. അസംസ്‌കൃത വസ്‌തുക്കൾക്ക് വില കൂടുന്നതും ഉൽപന്നത്തിന് വില വർദ്ധിക്കാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു.

കോട്ടയം: ഓണമെത്തിയതോടെ പപ്പട കച്ചവടം പൊടി പൊടിക്കുമെന്ന പ്രതീക്ഷയിൽ ചെറുകിട പപ്പട നിർമാണ മേഖല. കൊവിഡ് മൂലം ഉത്സവ ആഘോഷങ്ങൾ കുറഞ്ഞത് ഈ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ മാറിയതോടെ മികച്ച കച്ചവടം ലഭിക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.

ഓണ പ്രതീക്ഷയിൽ പപ്പട നിർമ്മാണ മേഖല

കോട്ടയം ജില്ലയിൽ 700 ലധികം ചെറുകിട പപ്പട നിർമാണ യൂണിറ്റുകൾ ഉണ്ട്. പരമ്പരാഗതമായി കുടുംബാംഗങ്ങൾ ചേർന്ന് പപ്പടം ഉണ്ടാകുന്ന ചെറു സംരഭങ്ങൾ കൂടി കൂട്ടിയാൽ എണ്ണം ഇതിലും അധികമാകും. ഉഴുന്നിന് വില കൂടിയതും പപ്പടത്തിന് വില കൂടാത്തതുമാണ് ഈ തൊഴിൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.

മഴക്കാലമാകുമ്പോൾ പപ്പടം ഉണക്കിയെടുക്കാനും ബുദ്ധിമുട്ടാണ്. ഈ ഉത്സവകാലത്തെങ്കിലും വരുമാനം മെച്ചമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. പല വലിപ്പത്തിലുള്ള പപ്പടം ഉണ്ടാക്കി പായ്ക്കറ്റുകളിലാക്കി കടകളിലെത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. വിപണിയിൽ വലിയ പപ്പടം 100 എണ്ണത്തിന് 100 രൂപയും ചെറിയ പപ്പടം 100 എണ്ണത്തിന് 80 രൂപയുമാണ് വില.

ജോലിക്കാരുടെ കുറവും ജോലി ഭാരവും മൂലം യന്ത്രങ്ങൾ ഉപയോഗിച്ച് പപ്പടം നിർമ്മിക്കുന്ന യൂണിറ്റുകളും ഇപ്പോൾ അധികമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.