ഇനി ആപ്പിളിന്‍റെ ക്ലാസിക്കൽ മ്യൂസിക്ക് ആപ്പ് ; പ്രൈംഫോണിക്കിനെ ഏറ്റെടുത്തു

author img

By

Published : Aug 31, 2021, 10:44 PM IST

apple buys primephonic  apple launch classical music app  ആപ്പിളിന്‍റെ ക്ലാസിക്കൽ മ്യുസിക്ക് ആപ്പ്  പ്രൈംഫോണിക്ക്  classical music streaming service

2022ൽ ക്ലാസിക്കൽ മ്യൂസിക്കിന് മാത്രമായി പ്രത്യേക ആപ്ലിക്കേഷനും ആപ്പിൾ തുടങ്ങും.

പുതിയ ഏറ്റെടുക്കൽ പ്രഖ്യാപിച്ച് ആപ്പിൾ. ക്ലാസിക്കൽ മ്യൂസിക് സ്ട്രീമിംഗ് സേവന ദാതാക്കളായ പ്രൈംഫോണിക്കിനെ ഏറ്റെടുത്തതായി കമ്പനി അറിയിച്ചു. ആപ്പിൾ മ്യൂസിക് ഉപഭോക്താക്കൾക്കായി ക്ലാസിക്കൽ മ്യൂസിക് വിഭാഗം വികസിപ്പിക്കുകയാണ് ലക്ഷ്യം.

Also Read: ആദ്യ പാദത്തില്‍ ഇന്ത്യക്ക് 3.2 ലക്ഷം കോടിയുടെ ധനക്കമ്മി

ഏറ്റെടുക്കലിലൂടെ 75 മില്യണിലധികം പാട്ടുകളാണ് ആപ്പിൾ മ്യൂസിക്കിന് ലഭിക്കുക. 2022ൽ ക്ലാസിക്കൽ മ്യൂസിക്കിന് മാത്രമായി പ്രത്യേക ആപ്ലിക്കേഷനും ആപ്പിൾ തുടങ്ങും.

നിലവിൽ തുടരുന്ന സേവനങ്ങൾ പ്രൈംഫോണിക്ക് സെപ്‌റ്റംബർ ഏഴോടെ അവസാനിപ്പിക്കും. മൂന്ന് വർഷം മുമ്പാണ് ഡച്ച്- അമേരിക്കൻ സ്റ്റാർട്ടപ്പായ പ്രൈംഫോണിക്ക് ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.