സ്വർണത്തിന് ശേഷം നിക്ഷേപം ഇനി സിൽവർ ഇടിഎഫിലും

author img

By

Published : Jan 13, 2022, 11:28 AM IST

സിൽവർ ഇടിഎഫ്  നിക്ഷേപത്തിന് ഇടിഎഫിലും  investment in Silver ETFs  Silver ETFs

ആദ്യ സില്‍വര്‍ ഇടിഎഫ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്ന്

ഹൈദരാബാദ് : ഇന്ത്യക്കാരുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹങ്ങളാണ് സ്വർണവും വെള്ളിയും. നിക്ഷേപത്തിനായും തെരഞ്ഞെടുക്കപ്പെടുന്നത് ഈ രണ്ട് ലോഹങ്ങളാണ്. സ്വർണത്തിന്‍റെ എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ഏറെ ജനപ്രീതി നേടിയിരുന്നു. നേരിട്ട് വാങ്ങാതെ സ്വർണത്തിൽ നിക്ഷേപം നടത്താനാണ് ഗോൾഡ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ട് വഴിയൊരുക്കുന്നത്. അതേ സമയം സിൽവർ ഇടിഎഫ് (Silver Exchange Traded Funds) മാർക്കറ്റിൽ വലിയ ചലനം സൃഷ്‌ടിച്ചിരിക്കുകയാണ്.

എന്താണ് സിൽവർ ഇടിഎഫ്

ഇലക്ട്രിക് വാഹനങ്ങൾ, ഗ്രീൻ എനർജി എന്നിവ ഉൾപ്പടെ സിൽവറിനെ ഉപയോഗപ്പെടുത്തി നിരവധി പുതിയ ടെക്‌നോളജികളാണ് വളർന്നുവരുന്നത്. വൈദ്യുതിയെ നല്ല രീതിയിൽ കടത്തിവിടുമെന്നതാണ് സിൽവറിന്‍റെ പ്രധാന പ്രത്യേകത. ഇത് ഭാവിയിൽ വെള്ളിയുടെ ആവശ്യകത ഉയർത്തുമെന്നുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നു. ഈ കാരണങ്ങളാൽ നിക്ഷേപകർക്ക് പ്രതിഫലം നൽകുകയെന്ന ലക്ഷ്യത്തോടെ ചെറുകിട നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുക്കാൻ മാർക്കറ്റ് റെഗുലേറ്ററായ സെബി(എസ്‌ഇബിഐ) തീരുമാനിച്ചു.

2021 സെപ്‌റ്റംബറിലാണ് സിൽവർ അംഗീകൃത ഇടിഎഫുകൾക്ക് അനുമതി നൽകിയത്. തുടർന്ന് നവംബറിൽ ഇതിനായുള്ള നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു. പുതിയ വർഷത്തിൽ നിരവധി കമ്പനികൾ സിൽവർ ഇടിഎഫുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ടിൽ നിന്ന് ഐസിഐസിഐ സിൽവർ ഇടിഎഫ് എന്ന പേരിൽ ആദ്യത്തെ ഫണ്ട് ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഫണ്ടിൽ 100 മുതലാണ് നിക്ഷേപം ആരംഭിക്കുന്നത്. ജനുവരി 19 മുതലാണ് പുതിയ ഫണ്ട് ഓഫറുകൾ ആരംഭിക്കുന്നത്.

സിൽവർ ഇടിഎഫുകൾ, വെള്ളിയിലും വെള്ളിയുമായി ബന്ധപ്പെട്ട സ്‌കീമുകളിലും 95% വരെ നിക്ഷേപം നടത്താം. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 99.9% ഗുണനിലവാരമുള്ള 30 കിലോ വെള്ളി ബാറുകൾ വരെ നിക്ഷേപകന് വാങ്ങാം. സിൽവർ ഇടിഎഫുകളുടെ മൂല്യത്തിനായി ഫണ്ട് കമ്പനികൾ കസ്റ്റോഡിയൻമാരുടെ കൈവശമുള്ള വെള്ളി കരുതൽ ശേഖരം പതിവായി പരിശോധിക്കണം. ഓരോ ആറു മാസത്തിലും മ്യൂച്വൽ ഫണ്ടിന്‍റെ ഓഡിറ്റർ, റിപ്പോർട്ട് ഫണ്ട് ട്രസ്റ്റികൾക്ക് സമർപ്പിക്കേണ്ടതുണ്ട്.

മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്) വഴി മാത്രമേ വെള്ളിയിൽ നിക്ഷേപം നടത്താൻ ഇതുവരെ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഇത് എല്ലാ നിക്ഷേപകർക്കും സാധ്യമായിരുന്നില്ല. എന്നാൽ ഇനി മുതൽ സിൽവർ ഇടിഎഫിലൂടെ നിക്ഷേപകന് 100 ​​രൂപ മുതൽ നിക്ഷേപിക്കാനാകും. ഇത് നേരിട്ട് വെള്ളി വാങ്ങുകയെന്ന പ്രയാസത്തെ ഇല്ലാതാക്കുന്നു.

Also read: അഭിമാനം, ലക്ഷ്യം സ്പേസ് മേഖലയുടെ വിപുലീകരണം: എസ് സോമനാഥ്

ഇലക്‌ട്രോണിക് വെള്ളി വാങ്ങാനും സംഭരിക്കാനും നിക്ഷേപകന് കഴിയും. കുറഞ്ഞ ചെലവിൽ ഈ യൂണിറ്റുകൾ പ്രവർത്തിപ്പിക്കാനും സാധിക്കും. ഓരോ പ്രദേശത്തെയും അനുസരിച്ച് വെള്ളിയുടെ വിലയിൽ മാറ്റം വരുമെങ്കിലും ഇടിഎഫ് ഫണ്ടുകളിൽ പൂർണ സുതാര്യത ലഭിക്കുന്നുണ്ട്.

സാധാരണ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. എന്നാൽ ഇടിഎഫ് ഫണ്ടുകളിൽ നിക്ഷേപം നടത്താൻ ഡീമാറ്റും ട്രേഡിംഗ് അക്കൗണ്ടുകളും ആവശ്യമാണ്. ഫണ്ട് കമ്പനികൾ സിൽവർ ഫണ്ട് ഓഫ്‌ ഫണ്ട്സ്‌ ( Silver Fund of Funds) പുറത്തിറക്കുന്നതോടെ ഡീമാറ്റും ട്രേഡിംഗ് അക്കൗണ്ടുകളില്ലാതെയും നിക്ഷേപം നടത്താനാകും.

2020ൽ വ്യാവസായിക ആവശ്യങ്ങൾക്കായി 79,816 കോടി രൂപയുടെ വെള്ളി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 38,711 കോടി രൂപയുടെ വെള്ളി നിക്ഷേപത്തിനും 34,985 കോടി രൂപയുടെ ആഭരണങ്ങൾക്കുമായി വാങ്ങിയിരുന്നു. എന്നിരുന്നാലും വെള്ളിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉയർന്നതാണ്.

അതേ സമയം ദീർഘകാലാടിസ്ഥാനത്തിൽ വെള്ളിയുടെ വരുമാനം എന്തായിരിക്കുമെന്നതിന് ശരിയായ വിശകലനം ലഭ്യമല്ല. നിക്ഷേപം നടത്തുകയാണെങ്കിൽ ശരിയായ സമയത്ത് വാങ്ങി ഉചിതമായ സമയത്ത് വിൽക്കണമെന്ന് വിദഗ്‌ധർ പറയുന്നു. മൊത്തം നിക്ഷേപത്തിന്‍റെ അഞ്ച് ശതമാനത്തിൽ കൂടുതൽ അനുവദിക്കരുതെന്നും ഇവർ നിർദേശിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.