ETV Bharat / briefs

ലോക്ക് ഡൗൺ മറികടന്ന് ക്ലാസ് നടത്തിയ സ്കൂള്‍ പ്രിൻസിപ്പലിനെതിരെ കേസ്

author img

By

Published : Jun 4, 2020, 2:59 PM IST

CORONAVIRUS LOCKDOWN Indian penal code FIR filed against school principal
ലോക്ക് ഡൗൺ മറികടന്ന് ക്ലാസ് നടത്തിയ സ്കൂളിലെ പ്രിൻസിപ്പലിനെതിരെ കേസ്

ഐപിസി സെക്ഷൻ 188, ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 51 എന്നിവ പ്രകാരം കേസെടുത്തതായി ലുധിയാന വെസ്റ്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സമീർ വർമ പറഞ്ഞു.

ലുധിയാന (പഞ്ചാബ്): ലുധിയാനയിലെ ഹൈബോവലിൽ ക്ലാസുകൾ നടത്തിയിരുന്ന സ്‌കൂള്‍ പ്രിൻസിപ്പലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ലോക്ക് ഡൗൺ മറികടന്ന് ക്ലാസുകള്‍ നടത്തിയതിനെ തുടർന്നാണ് നടപടി. ഐപിസി സെക്ഷൻ 188, ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 51 എന്നിവ പ്രകാരം പ്രിൻസിപ്പലിനെതിരെ കേസെടുത്തതായി ലുധിയാന വെസ്റ്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സമീർ വർമ പറഞ്ഞു.

അതേസമയം കണ്ടെയ്‌ൻമെൻറ് സോണിനു പുറത്തുള്ള എല്ലാ പ്രവർത്തനങ്ങളും ജൂൺ 1 മുതൽ അടുത്ത ഒരു മാസത്തേക്ക് പുനരാരംഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു. സ്കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ / പരിശീലന / കോച്ചിംഗ് സ്ഥാപനങ്ങൾ ഉടൻ തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.