ETV Bharat / bharat

'കല്യാണം കഴിച്ചത് ആള്‍മാറാട്ടത്തിലൂടെ'; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

author img

By

Published : Nov 17, 2022, 5:48 PM IST

love jihad cases in delhi  Woman alleges husband of faking his real identity  Man pretends to be Sikh to marry a Hindu girl  Muslim man pretends to be Sikh  ഭര്‍ത്താവിനെതിരെ ആള്‍മാറാട്ടത്തിന് പരാതി  ആള്‍മാറാട്ടം  ഡല്‍ഹിയിലെ ലൗവ് ജിഹാദ് ആരോപണം  കുറ്റകൃത്യ വാര്‍ത്തകള്‍  crime news
woman alleges husband of impersonation

സിഖ്‌ സമുദായത്തില്‍പ്പെട്ടയാളായി ആള്‍മാറാട്ടം നടത്തിയാണ് തന്നെ നൂര്‍ മുഹമ്മദ് വിവാഹം കഴിച്ചതെന്നാണ് യുവതിയുടെ പരാതി

ന്യൂഡല്‍ഹി : ആള്‍മാറാട്ടത്തിന് സ്വന്തം ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. സിഖ്‌ സമുദായത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞ് തന്നെ വിവാഹം ചെയ്‌തു എന്നാണ് നൂര്‍ മുഹമ്മദ് എന്ന വ്യക്തിക്കെതിരെ ഡല്‍ഹിയിലെ പട്ടേല്‍നഗറില്‍ താമസിക്കുന്ന യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഗുര്‍പ്രീത് എന്ന പേരിലാണ് നൂര്‍ മുഹമ്മദ് തന്നെ പരിചയപ്പെട്ടതെന്ന് യുവതി പറഞ്ഞു.

സിഖ്‌സമുദായത്തില്‍പ്പെട്ട സുഹൃത്തിനെ സ്വന്തം സഹോദരനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാണ് കബളിപ്പിച്ചത്. 2016ല്‍ ഡൽഹിയിലെ ജണ്ടേവാലൻ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. വിവാഹം കഴിഞ്ഞ് ഏകദേശം രണ്ട് മാസങ്ങള്‍ക്ക് ശേഷം നൂര്‍മുഹമ്മദ് തന്നെയാണ് അയാളുടെ യഥാര്‍ഥ ഐഡന്‍റിറ്റി വ്യക്തമാക്കിയതെന്നും യുവതി പറഞ്ഞു.

സിഖ്‌ സുഹൃത്തിന്‍റെ കുടുംബത്തെ അയാളുടെ കുടുംബം എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാണ് തന്നെ നൂര്‍മുഹമ്മദ് കബളിപ്പിച്ചതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. നൂര്‍മുഹമ്മദിന്‍റെ ആള്‍മാറാട്ടം തന്നോട് മകള്‍ പറഞ്ഞപ്പോള്‍ ആയാളോടൊപ്പമുള്ള താമസം മതിയാക്കി വീട്ടിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗര്‍ഭിണിയായത് കാരണം നൂര്‍മുഹമ്മദിനൊടൊപ്പം തന്നെ ജീവിക്കാന്‍ മകള്‍ തീരുമാനിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

നൂറും കുടുംബവും തന്നെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആസിഡ് ആക്രമണം നടത്തുമെന്നും കൊല്ലുമെന്നും നൂറിന്‍റെ സഹോദരിയും അമ്മയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. നൂറിനെതിരെ മര്‍ദനത്തിന് യുവതി ഈ വര്‍ഷം ഓഗസ്റ്റ് 15ന് പൊലീസില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ ആ പരാതി പിന്നീട് പിന്‍വലിച്ചു. മുഹമ്മദ് നൂര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.