ഉപജീവനം ആടുമേയ്ക്കല്‍: സ്കൂളിലേക്ക് 10 കിലോമീറ്റര്‍ സൈക്കിളില്‍, പത്താം ക്ലാസില്‍ 92% മാര്‍ക്ക്

author img

By

Published : Jun 21, 2022, 10:12 AM IST

Updated : Jun 21, 2022, 10:40 AM IST

ആട്ടിടയനായ വിദ്യാര്‍ഥിക്ക് വിജയ തിളക്കം  Victory shines for the shepherd student  സ്‌കൂളിലെത്താന്‍ പത്ത് കിലോമീറ്റര്‍ താണ്ടണം  ഉപജീവന മാര്‍ഗം  ആട്ടിടയനായ വിദ്യാര്‍ഥി  Shepherd student

പഠനത്തിനും ഉപജീവനത്തിനുമിടയില്‍ പൊരുതിയ ആട്ടിടയനായ വിദ്യാര്‍ഥിക്ക് എസ്.എസ്.സി പരീക്ഷയില്‍ മികച്ച വിജയം

സാംഗ്ലി(മഹാരാഷ്ട്ര): ദിവസവും പത്ത് കിലോമീറ്റര്‍ താണ്ടി വേണം സ്‌കൂളിലെത്താന്‍ മാത്രമല്ല നിത്യവൃത്തിക്കായി രാവിലെയും വൈകുന്നേരവും ആടിനെയും മേയ്ക്കണം ഇതിനിടയില്‍ പഠനത്തിനായി ലഭിക്കുന്ന അല്‌പ സമയം മാത്രം. കുടുംബത്തിലെ പരാധീനതകള്‍ക്കിടയില്‍ ആട്ടിടയനായ വിദ്യാര്‍ഥിക്ക് ലഭിച്ചത് എസ്.എസ്.സി (പത്താം ക്ലാസ്) പരീക്ഷയില്‍ മികച്ച വിജയം.

ആട്ടിടയനായ വിദ്യാര്‍ഥിക്ക് വിജയ തിളക്കം

മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലെ അറ്റ്പാഡി മേഖലയിലെ ഷെന്‍ഡെവാഡിയിലെ ഹേമന്ത് മധുവാണ് പത്താം ക്ലാസില്‍ 91.80% മാര്‍ക്ക് സ്വന്തമാക്കിയത്. റോഡ് സൗകര്യമില്ലാത്ത ഗ്രാമത്തില്‍ നിന്ന് ദിവസവും സൈക്കിളോടിച്ച് വേണം സ്‌കൂളിലെത്താന്‍ അത് മാത്രം പോര ദിവസവും രാവിലെയും വൈകുന്നേരവും ഉപജീവനത്തിലുള്ള മാര്‍ഗവും തേടണം. ഷെന്‍വാഡിലെ ഇടയ കുടുംബത്തില്‍ ജനിച്ച മുധേ നിത്യവൃത്തിക്കായി രാവിലെയും വൈകുന്നേരവും ആടിനെ മേയ്ക്കാന്‍ പോകും.

ഒരു കഷ്‌ടതയും തന്‍റെ പഠനത്തിന് വെല്ലുവിളിയാകരുതെന്ന് ഉറച്ച തീരുമാനമാണ് മുധേക്ക് വിജയം നേടി കൊടുത്തത്. മകന്‍റെ വിജയ തിളക്കത്തിന്‍റെ സന്തോഷത്തിലാണ് കുടുംബം. പ്രതിസന്ധിയില്‍ തളരുന്ന പുതു തലമുറക്ക് ഊര്‍ജം നല്‍കുന്നതാണ് മുധേയുടെ ജീവിതം.

also read:ഇത് പൊരുതി നേടിയ വിജയം; എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയവുമായി നേപ്പാൾ സ്വദേശി ആരതി

Last Updated :Jun 21, 2022, 10:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.