ETV Bharat / bharat

കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളിലെ ഗർഭധാരണം വർധിക്കുന്നുവെന്ന് റിപ്പോർട്ട്

author img

By ETV Bharat Kerala Team

Published : Jan 15, 2024, 8:06 PM IST

Updated : Jan 15, 2024, 10:38 PM IST

Cases Of Underage Pregnancies are increasing in Karnataka: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളിലെ ഗർഭധാരണം കർണാടകയിൽ വർധിച്ചുവരുന്നതായി ആർസിഎച്ചിന്‍റെ റിപ്പോർട്ട്.

underage pregnancies Karnataka  pocso case karnataka  പോക്‌സോ കേസ് കർണാടക  പ്രായപൂർത്തിയാകാത്ത ഗർഭിണികൾ
Cases of underage pregnancies are increasing in Karnataka

ബെംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികള്‍ ഗർഭിണിയാകുന്ന സംഭവങ്ങൾ വർധിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട് (Reproductive and Child Health / RCH). 2023ൽ (ജനുവരി-നവംബർ) 28,657 പ്രായപൂർത്തിയാകാത്തവർ ഗർഭിണികളായതായാണ് റിപ്പോർട്ട്. ലൈംഗികതയും ഗർഭധാരണവും എന്താണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ പെൺകുട്ടികൾ ഗർഭം ധരിക്കുന്നത് ആശങ്കാജനകമാണെന്ന് ആർസിഎച്ച് അധികൃതർ അറിയിച്ചു (Underage Pregnancies Karnataka).

2023ൽ ബെംഗളൂരു, വിജയപൂർ, ബെലഗാവി ജില്ലകളിൽ പ്രായപൂർത്തിയാകാത്ത ഗർഭിണികളുടെ എണ്ണം വർധിച്ചതായാണ് ആർസിഎച്ചിന്‍റെ റിപ്പോർട്ട്. ബെംഗളൂരു 2,815 വിജയപൂർ 2004, ബെലഗാവി 2,574 കേസുകൾ റിപ്പോർട്ട് ചെയ്‌തതായാണ് കണക്ക്. ഉഡുപ്പി ജില്ലയിൽ 56 കേസുകളും കോലാർ ജില്ലയിൽ 98 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ശൈശവ വിവാഹം, ലൈംഗികാതിക്രമം, ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കുറവ് എന്നിവയൊക്കെ ഈ അവസ്ഥയിലേക്ക് നയിക്കുന്നു. ഇത്തരം അക്രമങ്ങളിൽ ഇരകളാകുന്നത് ഭൂരിഭാഗവും പാവപ്പെട്ടവരും പിന്നാക്ക സമുദായക്കാരും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 59,000 ശൈശവ വിവാഹ നിരോധന ഓഫിസർമാർ കർണാടകയിലുണ്ട്. സർക്കാർ, പൊലീസ്, ശൈശവ വിവാഹ നിവാരണ ഉദ്യോഗസ്ഥർ, ശൈശവ വിവാഹ നിരോധന കാവൽ സമിതി, ശിശു സംരക്ഷണ സമിതി എന്നിവയുണ്ടായിട്ടും ഇത്തരം കേസുകളിൽ യാതൊരു കുറവില്ല.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ഉണ്ടായിട്ടും കുട്ടികളുടെ അവകാശങ്ങൾ ഇത്രയധികം ലംഘിക്കപ്പെടുന്നു. ശൈശവ വിവാഹങ്ങൾ നടക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഗർഭിണികളാകുന്നു. ചില സംഭവങ്ങളിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യാറില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രായപൂർത്തിയാകാത്തവർ ഗർഭിണിയായാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. തായ് കാർഡുകൾ നൽകുമ്പോൾ ഇക്കാര്യങ്ങൾ ആശുപത്രി അധികൃതർ കൃത്യമായി ശ്രദ്ധിക്കണം (കർണാടകയിൽ സ്ത്രീകൾക്ക് നൽകുന്ന ഒരു രേഖയാണ് ഈ കാർഡ്, ഗർഭകാലത്തെ അവരുടെ ആരോഗ്യനില രേഖപ്പെടുത്തുന്നതിനായാണ് ഇത്).

ഇത്തരം കാര്യങ്ങളിൽ കൃത്യമായി ശ്രദ്ധ ചെലുത്തണം. എങ്കിൽ മാത്രമേ കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകാൻ കഴിയൂ. ശൈശവ വിവാഹം തടയാൻ ബോധവൽക്കരണം ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുന്നുണ്ടെങ്കിലും ഇത് നിയന്ത്രണവിധേയമാക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗങ്ങൾ പറഞ്ഞു.

ജില്ല തിരിച്ചുള്ള പ്രായപൂർത്തിയാകാത്ത ഗർഭധാരണ കേസുകൾ: ബെംഗളൂരു സിറ്റി 2815, ബെംഗളൂരു റൂറൽ 466, ചിക്കബല്ലാപ്പൂർ 567, കോലാർ 98, മൈസൂരു 1370, മാണ്ഡ്യ 846, രാമനഗർ 432, തുംകൂർ 1375, ഉത്തര കന്നഡ 184, ഉഡുപ്പി 56, ഷിവമൊഗഡ 56, ഷിവമൊഗഡ 896, 89705 , കലബുറഗി 1511, വിജയപുര 2004, കോപ്പൽ 571, റായ്ച്ചൂർ 1252, യാദഗിരി 921, ഗദഗ് 303, ധാർവാഡ് 489, ദാവണഗരെ 857, ദക്ഷിണ കന്നഡ 135, ചിക്കമംഗളൂരു 435, ചിത്രദുർഗ 186, ബഗലരി12,1111 2754, ബിദർ 1143.

Last Updated : Jan 15, 2024, 10:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.