ETV Bharat / bharat

Udhayanidhi On President's Absence new Parliament: 'ഹിന്ദി നടിമാരെ പാർലമെന്‍റിലേക്ക് ക്ഷണിച്ചു, രാഷ്‌ട്രപതിയെ തഴഞ്ഞു'; ഉദയനിധി സ്റ്റാലിൻ

author img

By ETV Bharat Kerala Team

Published : Sep 21, 2023, 10:59 AM IST

Udhayanidhi revives attack on BJP  Udhayanidhi On Presidents Absence new Parliament  Udhayanidhi Stalin on Sanatana Dharma  president droupadi murmu Absence new Parliament  ഉദയനിധി സ്റ്റാലിൻ  രാഷ്‌ട്രപതിയെ പുതിയ പാർലമെന്‍റിൽ ക്ഷണിച്ചില്ല  ഉദയനിധി സ്റ്റാലിൻ സനാതന ധർമം  രാഷ്‌ട്രപതി പുതിയ പാർലമെന്‍റ് ഉദയനിധി സ്റ്റാലിൻ  സനാതന ധർമം രാഷ്‌ട്രപതി പുതിയ പാർലമെന്‍റ് ക്ഷണം  ഉദയനിധിയുടെ സനാതന ധർമം പരാമർശം
Udhayanidhi On Presidents Absence new Parliament

Udhayanidhi Stalin on Sanatana Dharma: വിധവയും ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ളയാളുമായതിനാലാണ് രാഷ്‌ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും ഇതിനെയാണ് സനാതന ധർമം എന്ന് വിളിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ. നേരത്തെ സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇപ്പോഴത്തെ പരാമർശം.

മധുര : പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് പ്രവേശിച്ച ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാതിരുന്നതിൽ വിമർശനവുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിൻ (Udhayanidhi On President's Absence new Parliament). വിധവയും ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആളുമായതിനാലാണ് രാഷ്‌ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്. ഇതിനെയാണ് സനാതന ധർമം എന്ന് വിളിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ ആരോപിച്ചു (Udhayanidhi Stalin on Sanatana Dharma).

'പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിച്ചിരുന്നില്ല. പുതിയ പാർലമെന്‍റിൽ ആദ്യമായി സമ്മേളനം നടത്തിയപ്പോഴും വനിത സംവരണ ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്‌തപ്പോഴും ക്ഷണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചില ഹിന്ദി നടിമാരെ പുതിയ പാർലമെന്‍റിലേക്ക് കൊണ്ടുപോയി. പക്ഷേ, രാഷ്ട്രപതിയെ ക്ഷണിച്ചില്ല. എന്തുകൊണ്ട്? കാരണം, ദ്രൗപദി മുർമു ഗോത്ര വിഭാഗത്തിൽ നിന്നുള്ളയാളാണ്, വിധവയാണ്. ഇതിനെയാണ് സനാതന ധർമം എന്ന് വിളിക്കുന്നത്' -ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin) പറഞ്ഞു.

നേരത്തെ സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമർശം വൻ വിവാദം സൃഷ്‌ടിച്ചിരുന്നു. 'ചില കാര്യങ്ങളെ എതിര്‍ക്കാനാകില്ല, അവ നിര്‍ത്തലാക്കുകയേ മാര്‍ഗമുള്ളൂ. ഡെങ്കി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല. ഉന്മൂലനം ചെയ്യണം. അതുപോലെ തന്നെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണം' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ വിവാദ പരാമർശം. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പരാമർശം രാജ്യത്തുടനീളം വലിയ കോലാഹലങ്ങൾ സൃഷ്‌ടിച്ചു. ഡിഎംകെ നേതാവ് ഭാരതത്തിലെ 80 ശതമാനം ജനങ്ങളെയും വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്യുകയാണെന്നായിരുന്നു വിഷയത്തിൽ ബിജെപി ഐടി സെല്‍ മോധാവി അമിത് മാളവ്യയുടെ (Amit Malviya) പ്രതികരണം.

അതേസമയം, സനാതന ധര്‍മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ താന്‍ ആഹ്വാനം ചെയ്‌തിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. സനാതന ധര്‍മം ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുമെന്നും അത് വേരോടെ പിഴുതെറിയുന്നത് മാനവികതയും സമത്വവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. താന്‍ പ്രതികരിച്ചത് സനാതന ധര്‍മം മൂലം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയാണെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നും ഉദയനിധി വ്യക്തമാക്കി.

'സനാതനം സ്‌ത്രീകളെ അടിമകളാക്കി' (Udhayanidhi Stalin about Sanatana Dharma) : തന്‍റെ പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നു. വിശ്വാസത്തിലെ ചില ആചാരങ്ങളെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും ശബ്‌ദമുയർത്തുന്നത് തുടരുമെന്നും ഉദയനിധി സ്റ്റാലിൻ അറിയിച്ചു. താൻ ഹിന്ദു വിശ്വാസത്തെക്കുറിച്ചല്ല വിവേചനം കാണിക്കുന്ന എല്ലാ ആചാരങ്ങളെയും കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു (Udhayanidhi Stalin on sanatana dharma remark).

സനാതനം സ്‌ത്രീകളെ അടിമകളാക്കി. വിധവകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ചിതയില്‍ ചാടി ജീവൻ ത്യജിക്കുന്ന സതി സമ്പ്രദായം ഒരു കാലത്ത് ഉണ്ടായിരുന്നു. സ്‌ത്രീകൾക്ക് വിദ്യാഭ്യാസം ലഭിക്കില്ലെന്ന് അവർ പറഞ്ഞു. അവർക്ക് വിദ്യാഭ്യാസം നൽകിയത് ദ്രാവിഡർ മാത്രമാണ്.

പ്രാതൽ പദ്ധതി പോലും കൂടുതൽ കുട്ടികൾക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനാണ്. ഇതെല്ലാം സനാതനമാണ്. ഇത് ഉന്മൂലനം ചെയ്യാനാണ് താൻ പറഞ്ഞത്. ഞാൻ അത് തുടർന്നും പറയും. ഈ വിഷയത്തിൽ ജീവനുനേരെയുള്ള ഭീഷണികളിൽ തളരില്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്‌തമാക്കി. കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ് സിങ്ങും ഉൾപ്പെടെയുള്ളവർ ഈ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Read more: Udhayanidhi Stalin On Sanatana Dharma : 'പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു'; സനാതന ധർമത്തിനെതിരെ ശബ്‌ദമുയർത്തുന്നത് തുടരുമെന്ന് ഉദയനിധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.