താമസക്കാർക്കുള്ള നിയമങ്ങളില്‍ ഇളവുമായി യുഎഇ

author img

By

Published : Sep 5, 2021, 7:21 PM IST

United Arab Emirates  Persian Gulf  liberalize laws  economy  റെസിഡന്‍സി നിയമം യുഎഇ വാര്‍ത്ത  യുഎഇ റെസിഡന്‍സി നിയമം വാര്‍ത്ത  യുഎഇ പ്രഖ്യാപനം വാര്‍ത്ത  റെസിഡന്‍സി നിയമം ഇളവ് വാര്‍ത്ത

അടുത്ത വർഷം യുഎഇ സര്‍ക്കാര്‍ 13.6 ബില്യൺ ഡോളർ സാമ്പത്തിക രംഗത്ത് നിക്ഷേപിക്കുമെന്ന് ധനമന്ത്രി അബ്‌ദുള്ള ബിൻ തൗക്ക് അറിയിച്ചു

ദുബായ്: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും റെസിഡന്‍സി നിയമങ്ങളിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും പദ്ധതികള്‍ പ്രഖ്യാപിച്ച് യുഎഇ. കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി.

അടുത്ത വർഷം യുഎഇ സര്‍ക്കാര്‍ 13.6 ബില്യൺ ഡോളർ സാമ്പത്തിക രംഗത്ത് നിക്ഷേപിക്കുമെന്ന് ധനമന്ത്രി അബ്‌ദുള്ള ബിൻ തൗക്ക് അറിയിച്ചു. നിക്ഷേപത്തെ പിന്തുണയ്ക്കുന്ന പദ്ധതികള്‍ യുഎഇയെ ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ തൊഴില്‍ അവസരങ്ങളും താമസ സൗകര്യങ്ങളും ബന്ധിപ്പിച്ച് കൊണ്ടുള്ള നിയമമാണ് യുഎഇയിലേത്. തൊഴില്‍ നഷ്‌ടപ്പെടുന്നവര്‍ക്ക് രാജ്യത്ത് തുടരാനാകില്ല. യുഎഇയുടെ പുതിയ പദ്ധതി പ്രകാരം തൊഴില്‍ നഷ്‌ടമായവര്‍ക്ക് മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ കൂടുതല്‍ സമയം ലഭിക്കും.

15 വയസിന് മുകളിലുള്ളവര്‍ക്ക് മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നതിനൊപ്പം ജോലി നേടാനും വിധവകള്‍, നിയമപരമായി വേര്‍പിരിഞ്ഞ ദമ്പതികള്‍ എന്നിവര്‍ക്ക് വിസ നിയന്ത്രണങ്ങളില്ലാതെ രാജ്യത്ത് കൂടുതല്‍ കാലം കഴിയാനും പദ്ധതി അവസരമൊരുക്കുന്നുണ്ട്.

Also read: മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.