രാജ്യമെമ്പാടും ജനകേന്ദ്രീകൃത ഭരണം തിരികെ കൊണ്ടു വരണം ; രാഹുല്‍ ഗാന്ധി

author img

By ETV Bharat Kerala Desk

Published : Nov 11, 2023, 6:18 PM IST

ജനകേന്ദ്രീകൃത ഭരണം തിരികെ കൊണ്ടു വരണമെന്ന് രാഹുല്‍  തെലങ്കാന  congrss  chandrasekhara rao  rahul gandhi  brs  bjp  promises  kummari chandrayyas  mahalekshmi project

തെലങ്കാനയില്‍ പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനങ്ങളും ഇതോടൊപ്പം രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഒരിടമെങ്കിലും തങ്ങള്‍ ഒരുക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. time-to-usher-back-era-of-people-centric-governance-across-india-rahul

ന്യൂഡല്‍ഹി: ജനകേന്ദ്രീകൃതമായ ഭരണം രാജ്യത്ത് തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). ബിആര്‍എസ് (BRS) സര്‍ക്കാരിന് തെലങ്കാനയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 2020ല്‍ തെലങ്കാനയില്‍ ആത്മഹത്യ ചെയ്‌ത കര്‍ഷകന്‍റെ വസതി ഈയിടെ സന്ദര്‍ശിച്ചതിന്‍റെ ദൃശ്യങ്ങളും രാഹുല്‍ ഗാന്ധി തന്‍റെ യുട്യൂബ് ചാനലില്‍ പങ്കുവച്ചു.

തെലങ്കാനയില്‍ പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന വാഗ്‌ദാനങ്ങളും ഇതോടൊപ്പം രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഒരിടമെങ്കിലും തങ്ങള്‍ ഒരുക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.

വരിയില്‍ ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന ആളിന്‍റെ ശബ്‌ദത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കുമ്മാരി ചന്ദ്രയ്യാസിന്‍റെ ശബ്‌ദം ഒരിക്കല്‍ അത്തരത്തില്‍ ഒന്നായിരുന്നു. ബിആര്‍എസ് സര്‍ക്കാര്‍ അദ്ദേഹത്തെ തോല്‍പ്പിച്ചു കളഞ്ഞു. തെലങ്കാനയിലെ ഒരു ചെറിയ കര്‍ഷകനായിരുന്നു അദ്ദേഹം. ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ബുദ്ധിമുട്ടും വായ്‌പകളും മൂലം അദ്ദേഹം വീര്‍പ്പുമുട്ടി, ഒടുവില്‍ അദ്ദേഹം മരണത്തില്‍ അഭയം തേടി. കുടുംബം അനാഥമാക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ വീട് സന്ദര്‍ശിച്ചതിന്‍റെ ദൃശ്യങ്ങളും രാഹുല്‍ യുട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. ഇതുവരെ ഈ കുടുംബത്തിന് സര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കിയോ എന്നും രാഹുല്‍ ചോദിച്ചു.

ബിആര്‍എസിനോ ബിജെപിക്കോ (BJP) ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ കഴിയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന് മാത്രമേ ഇതിന് ഒരു മാറ്റമുണ്ടാക്കാനാകു എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നിരയില്‍ ഏറ്റവും അവസാനം നില്‍ക്കുന്ന ആളുകളുടെ കോടികളുടെ ശബ്‌ദത്തിനാകും തങ്ങള്‍ പ്രാധാന്യം നല്‍കുക എന്നും രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്‍റെ പ്രജല സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് പ്രതിമാസം മഹാലക്ഷ്‌മി പദ്ധതിയിലൂടെ 2500 രൂപ വീതം നല്‍കും, ബസ് യാത്ര സൗജന്യമാക്കും, 500 രൂപയ്ക്ക് പാചകവാതകം വിതരണം ചെയ്യും. റയ്ത്തു ഫറോസ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് 15,000 രൂപ പ്രതിവര്‍ഷം നല്‍കും. കര്‍ഷക തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. എല്ലാവര്‍ക്കും നീതി നല്‍കാനാണ് തങ്ങളുടെ ശ്രമം.

ആത്മഹത്യ ചെയ്‌ത കര്‍ഷകന്‍റെ കുടുംബത്തിന്‍റെ പ്രശ്‌നങ്ങള്‍ രാഹുല്‍ ആരായുന്നതും കുടുംബത്തിന്‍റെ ഭൂമി പരിശോധിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തു. ഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകന്‍റെ ഭാര്യയിലേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. എന്ത് വില കൊടുത്തും തെലങ്കാനയില്‍ നിന്ന് കെ ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയുടെ സര്‍ക്കാരിനെ പുറത്താക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.

Also read; 'തെലങ്കാനയിൽ ബുൾഡോസർ ഭരണം വരാൻ ബുൾഡോസർ റാലിയുമായി ബിജെപി നേതാവ്'; നാമനിർദേശ പത്രിക സമർപ്പണത്തിന് ബുൾഡോസർ റാലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.