ETV Bharat / bharat

അഗസ്റ്റവെസ്റ്റ്‌ലാൻഡ് അഴിമതിക്കേസ്: രാജീവ് സക്‌സേനയുടെ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹർജി സുപ്രീം കോടതി നിരസിച്ചു

author img

By ETV Bharat Kerala Team

Published : Jan 16, 2024, 10:49 PM IST

Supreme Court on Agustawestland Chopper Scam Case:അഗസ്റ്റവെസ്റ്റ്‌ലാൻഡ് അഴിമതിക്കേസ് പ്രതി രാജീവ് സക്‌സേനയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി നിരസിച്ചു. അർബുധരോഗിയായ അദ്ദേഹത്തിന്‍റെ നിലവിലെ ആരോഗ്യ സ്ഥിതിയും കേസുമായി സഹകരിയ്‌ക്കുന്നുണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചത്.

Rajeev Saxena  Agustawestland chopper scam case  അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസ്  രാജീവ് സക്‌സേന
Supreme Court refuses CBI plea against bail granted to accused Rajeev Saxena

ന്യൂഡൽഹി: അഗസ്റ്റവെസ്റ്റ്‌ലാൻഡ് അഴിമതിക്കേസിൽ പ്രതിയായ രാജീവ് സക്‌സേനയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി നിരസിച്ചു (Supreme Court refuses CBI plea against bail granted to Rajeev Saxena). 3,600 രൂപയുടെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വിഐപി ഹെലികോപ്‌റ്റർ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് (Agustawestland chopper scam case ) പ്രതിയായ രാജീവ് സക്‌സേനയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിയ്‌ക്കുന്നത് നിരസിച്ചത്.

സക്‌സേനയ്ക്ക് ജാമ്യം അനുവദിച്ചതിൽ ഇടപെടാൻ കോടതിയ്ക്ക്‌ താൽപ്പര്യമില്ലെന്നാണ് മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. സക്‌സേനയുടെ ആരോഗ്യനില കൂടെ പരിഗണിച്ചാണ് വിചാരണക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതെന്നാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്. അദ്ദേഹം അന്വേഷണത്തോട് സഹകരിയ്‌ക്കുന്നതായും ബെഞ്ചിന്‍റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് വിചാരണ കോടതിയെ സമീപിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. സക്‌സേന അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും, അന്വേഷണവുമായി ബന്ധപ്പെട്ട സിബിഐയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ലെന്നും രാജു പറഞ്ഞു. എന്നാൽ സുപ്രീം കോടതി ഇക്കാര്യം ശരിവച്ചില്ല.

അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് 2021 ഫെബ്രുവരിയിൽ ഡൽഹി കോടതി സക്‌സേനയ്ക്ക് ജാമ്യം അനുവദിച്ചത്. രക്താർബുദം ഉൾപ്പെടെയുള്ള ഗുരുതരമായ അസുഖങ്ങൾ ഉള്ളതായി എയിംസ് സമർപ്പിച്ച സക്‌സേനയുടെ മെഡിക്കൽ രേഖകളിൽ പറയുന്നുണ്ട്. നിരന്തരമായ വൈദ്യപരിശോധന ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് കണക്കിലെടുത്താണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്ന് 12 വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കോസിൽ പ്രതിയായ സക്‌സേനയെ 2019 ജനുവരിയിൽ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വ്യവസായി ആയിരുന്നു രാജീവ് സക്‌സേന.

Also read: ബേക്കൽ ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിനെതിരെ അഴിമതി ആരോപണം; അന്വേഷണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.