ETV Bharat / bharat

കുളിക്കാതെയെത്തിയെന്ന് ആരോപിച്ച് ശിക്ഷ, സ്‌കൂളില്‍ കുട്ടികളെക്കൊണ്ട് വെള്ളം കോരിയൊഴിപ്പിച്ച് പ്രിന്‍സിപ്പാള്‍ ; പ്രതിഷേധം

author img

By ETV Bharat Kerala Team

Published : Dec 20, 2023, 8:56 AM IST

Students forced to bathe on school  punishment for not showering  Students forced to bathe on school as punishment  school principal forced Students to bathe  Students forced to bathe on school premises  വിദ്യാര്‍ത്ഥികള്‍ക്ക്‌ ശിക്ഷ  കുളിക്കാത്തതിന്‌ ശിക്ഷ നല്‍കി പ്രിൻസിപ്പാള്‍  സ്‌കൂൾ നടപടികള്‍  ragging students  College Principal action against students  punishment in school
Students forced to bathe on school premises

Students forced to bathe on school premises : കുളിക്കാതെയെത്തിയെന്നാരോപിച്ച് അഞ്ച് വിദ്യാർത്ഥികളെക്കൊണ്ട് സ്‌കൂൾ വളപ്പിലെ കുഴൽക്കിണറില്‍ നിന്ന് ശേഖരിച്ച വെള്ളം കോരിയൊഴിപ്പിക്കുകയായിരുന്നു പ്രിന്‍സിപ്പാള്‍

ബറേലി (ഉത്തർപ്രദേശ്) : വിദ്യാർത്ഥികള്‍ കുളിച്ചില്ലെന്നാരോപിച്ച് സ്‌കൂള്‍ വളപ്പിലെ കുഴല്‍ക്കിണറില്‍ നിന്ന് ശേഖരിച്ച വെള്ളം കോരിയൊഴിപ്പിച്ച് പ്രിൻസിപ്പാള്‍ (Students forced to bathe on school premises). ഫരീദ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛത്രപതി ശിവജി ഇന്‍റർ കോളജിലാണ് സംഭവം. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. വിദ്യാർത്ഥികളിൽ അച്ചടക്കബോധം വളർത്തുന്നതിനാണ് ഇത്തരത്തില്‍ ചെയ്യിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം (Punishment for not showering).

അസംബ്ലി സമയത്ത് വിദ്യാർത്ഥികളുടെ യൂണിഫോം പരിശോധിച്ച്‌ കുളിച്ചിട്ടുണ്ടോ എന്ന് പ്രിന്‍സിപ്പാള്‍ വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വിദ്യാര്‍ഥികളെ കണ്ടെത്തി അവരോട് കുളിക്കാന്‍ പ്രിൻസിപ്പാള്‍ രൺവിജയ് സിംഗ് ആവശ്യപ്പെട്ടു. അഞ്ച് വിദ്യാർത്ഥികളോടും സ്‌കൂൾ വളപ്പിലെ കുഴൽക്കിണറില്‍ നിന്ന് ശേഖരിച്ച വെള്ളത്തിൽ കുളിക്കാൻ ഉത്തരവിടുകയായിരുന്നു. കൂടാതെ ഇതിന്‍റെ വീഡിയോ പകര്‍ത്തുകയും ചെയ്‌തു. വീഡിയോ വൈറലായതോടെ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.

അധ്യാപകൻ വെയിലത്ത് നിർത്തി, വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു : ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ അധ്യാപകൻ വെയിലത്ത് നിർത്തിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ച സംഭവം ഇക്കഴിഞ്ഞയിടെയുണ്ടായിരുന്നു. നേരത്തേ പോകാൻ അനുവാദം ചോദിച്ചതിനെ തുടർന്നാണ് വിദ്യാർഥിയെ വെയിലത്ത് നിർത്തിയത്. ഉത്തർ പ്രദേശിലെ മിർഗഞ്ചിലെ ബന്ധ്വ ബസാറിലെ കാഞ്ചൻ ഗേൾസ് സ്‌കൂളിലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത് (സെപ്‌റ്റംബര്‍ 10). ബന്ധ്വ ബസാറിലെ താമസക്കാരനായ ഹിരാലാൽ സരോജിന്‍റെ മകനാണ് ജീവൻ നഷ്‌ടമായത്.

സ്‌കൂളിൽ നിന്ന് വീട്ടിലേക്ക്‌ പോകുന്ന വഴിയാണ് പത്താം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണത്. സ്‌കൂൾ മാനേജരും ഹെഡ്‌മാസ്റ്ററും ചേർന്നാണ് വിദ്യാർഥിയെ ക്രൂരമായ ശിക്ഷയ്‌ക്ക് വിധേയമാക്കിയത്. അധ്യാപകന്‍റെ നിർദയമായ പ്രവൃത്തിയാണ് തന്‍റെ മകന്‍റെ ജീവൻ നഷ്‌ടപ്പെടാൻ കാരണമായതെന്ന് പിതാവ് ഹിരാലാൽ സരോജ് പ്രാദേശിക അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു.

കുട്ടിയുടെ അസ്വാഭാവിക മരണത്തിൽ പ്രതിഷേധിച്ച കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. മച്‌ലിഷാഹറിലെ ഡെപ്യൂട്ടി ജില്ല മജിസ്‌ട്രേറ്റും പൊലീസുമെത്തിയാണ് സംഘർഷം പരിഹരിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ വേഗത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാരെ ശാന്തരാക്കാനായത്‌.

ALSO READ: നേരത്തെ വീട്ടിൽ പോകണമെന്ന് ആവശ്യം ; അധ്യാപകൻ വെയിലത്ത് നിർത്തിയ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

ALSO READ: '142 പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി'; സർക്കാർ സ്‌കൂൾ പ്രിൻസിപ്പാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.