ETV Bharat / bharat

'ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദിയെ ഹിന്ദു ഹൃദയ സാമ്രാട്ടായി ബിജെപി അവതരിപ്പിക്കും': ശശി തരൂർ എംപി

author img

By ETV Bharat Kerala Team

Published : Dec 29, 2023, 5:50 PM IST

Updated : Dec 29, 2023, 6:58 PM IST

Shashi Tharoor about modi  Hindu Hriday Samrat  മോദിയെക്കുറിച്ച് ശശി തരൂർ  ഹിന്ദു ഹൃദയ സാമ്രാട്ട്
Shashi Tharoor against PM Narendra Modi and BJP

Shashi Tharoor against PM Narendra Modi and BJP: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിന്ദു ഹൃദയ സാമ്രാട്ടായി അവതരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് ശശി തരൂർ എംപി എക്‌സിൽ കുറിച്ചു.

ന്യൂഡൽഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ഹിന്ദു ഹൃദയ സാമ്രാട്ടായി ബിജെപി ഉയർത്തിക്കാട്ടുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി (BJP to project Modi as Hindu Hriday Samrat in LS Polls, Says Shashi Tharoor MP). ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രവും (Ram Mandir in Ayodhya) ഫെബ്രുവരി 14ന് അബുദാബിയിലെ ബിഎപിഎസ് (BAPS) ഹിന്ദുക്ഷേത്രവും (BAPS Hindu Temple in Abu Dhabi) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നും അതിനുശേഷം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും ശശി തരൂർ എക്‌സിൽ കുറിച്ചു.

'ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രവും ഫെബ്രുവരി 14ന് അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രവും മോദി ഉദ്ഘാടനം ചെയ്യും. ഇതിന് പിന്നാലെ അധികം വൈകാതെ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യും... സന്ദേശം വ്യക്തമാണ്. 2009ൽ മോദിയെ എല്ലാ ഇന്ത്യക്കാർക്കും വികസനം കൊണ്ടുവരുന്ന സാമ്പത്തിക വികസനത്തിന്‍റെ അവതാരമായി ഇന്ത്യൻ വോട്ടർമാർക്ക് വിറ്റു.

2019ൽ നോട്ട് അസാധുവാക്കിയതോടെ ആ വിവരണം തകർന്നു. എന്നാൽ പുൽവാമ ഭീകരാക്രമണം പൊതുതെരഞ്ഞെടുപ്പിനെ ദേശീയ സുരക്ഷ തെരഞ്ഞെടുപ്പാക്കി മാറ്റാൻ മോദിക്ക് അവസരം നൽകി. 2024ൽ മോദിയെ ഹിന്ദു ഹൃദയ സാമ്രാട്ടായി ബിജെപി അവതരിപ്പിക്കും എന്ന കാര്യം വ്യക്തമാണ്.

  • So Prime Minister @NarendraModi will inaugurate the Ram Mandir in Ayodhya on January 22nd and the BAPS Hindu Temple in Abu Dhabi on February 14th. I expect elections to be called very soon thereafter.

    The message is clear. In 2009, Mr Modi was sold to the Indian electorate as…

    — Shashi Tharoor (@ShashiTharoor) December 29, 2023 " class="align-text-top noRightClick twitterSection" data=" ">

അച്ഛേ ദിനിന് എന്ത് സംഭവിച്ചു? പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾക്ക് എന്ത് സംഭവിച്ചു? സാമൂഹിക-സാമ്പത്തിക ശ്രേണിയിലെ താഴേത്തട്ടിലുള്ളവർക്ക് പ്രയോജനം ലഭിക്കുന്ന സാമ്പത്തിക വളർച്ചയ്ക്ക് എന്ത് സംഭവിച്ചു? ഓരോ ഇന്ത്യക്കാരന്‍റെയും പോക്കറ്റുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ഡിസ്പോസിബിൾ വരുമാനം നിക്ഷേപിച്ചതിന് എന്ത് സംഭവിച്ചു? ഹിന്ദുത്വവും ജനക്ഷേമവും ആയി രൂപപ്പെടുന്ന ഒരു തെരഞ്ഞെടുപ്പിൽ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്'- ശശി തരൂർ എക്‌സിൽ കുറിച്ചു.

Also read: 'മതവിശ്വാസമില്ലാത്തതിനാല്‍ സിപിഎമ്മിന് വേഗം തീരുമാനമെടുക്കാം, കോണ്‍ഗ്രസ് വിശ്വാസികളുള്ള പാര്‍ട്ടി' : രാമക്ഷേത്ര വിഷയത്തില്‍ ശശി തരൂര്‍

അതേസമയം, ക്ഷേത്രത്തെ രാഷ്ട്രീയ വേദി ആക്കുന്നതിനോട്‌ യോജിപ്പില്ലെന്ന് ശശി തരൂർ നേരത്തെ പ്രതികരിച്ചിരുന്നു (Shashi Tharoor MP over Ayodhya ceremony). അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തെ രാഷ്ട്രീയ വേദിയാക്കുന്നവരുടെ ഉദ്ദേശ്യം എന്താണ് എന്നും ശശി തരൂർ ചോദിച്ചു.

വ്യക്തികളെയാണ് പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നും അവരാണ് അതിൽ തീരുമാനം എടുക്കേണ്ടതെന്നും വ്യക്തികളായി അവിടെ പോകാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ശശി തരൂർ അറിയിച്ചിരുന്നു. സമയവും സാഹചര്യവും ആണ് ഇതിൽ പ്രധാനമെന്നും തരൂർ കൂട്ടിച്ചേർത്തു.

സിപിഎമ്മിന് മത വിശ്വാസം ഇല്ലാത്തതിനാൽ അവർക്ക് പെട്ടെന്ന് തീരുമാനം എടുക്കാം. കോൺഗ്രസ് സിപിഎമ്മോ ബിജെപിയോ അല്ലെന്നും വിശ്വാസികൾ ഉള്ള പാർട്ടിയാണെന്നും നിലപാട് എടുക്കാൻ സമയം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവത്തെ പൂജിക്കാനുള്ള വേദിയായാണ് ക്ഷേത്രത്തെ താൻ കാണുന്നതെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.

Last Updated :Dec 29, 2023, 6:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.