"മൂത്രമൊഴിച്ചത് ഞാനല്ല, ആ സ്‌ത്രീ തന്നെ": എയർഇന്ത്യ വിമാനത്തില്‍ സ്‌ത്രീയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ട്വിസ്റ്റ്

author img

By

Published : Jan 13, 2023, 5:27 PM IST

Shankar Mishra claims the woman herself peed  പുതിയ വാദവുമായി ശങ്കര്‍ മിശ്ര  ശങ്കര്‍ മിശ്ര  ശങ്കര്‍ മിശ്ര ഡല്‍ഹി കോടതിയില്‍  എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവം  Shankar Mishra in Delhi court  air india peed issue latest

ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ പ്രായമായ സ്‌ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് നിരവധി തെളിവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ വാദവുമായി ആരോപണ വിധേയനായ ശങ്കര്‍ മിശ്ര രംഗത്തെത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ പ്രായമായ സ്‌ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്നെ ആരോപണം നിഷേധിച്ച് ശങ്കര്‍ മിശ്ര. ഡല്‍ഹി കോടതിയിലാണ് ശങ്കർ മിശ്ര ആരോപണം നിഷേധിച്ചത്. ശങ്കര്‍ മിശ്രയല്ല സ്‌ത്രീയാണ് മൂത്രമൊഴിച്ചത് എന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ഡല്‍ഹി കോടതിയില്‍ പറഞ്ഞത്.

നവംബര്‍ 26ന് ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്. ശങ്കര്‍ മിശ്ര സ്‌ത്രീയുടെ സീറ്റില്‍ മൂത്രമൊഴിച്ചു എന്നുള്ളതിന് പല തെളിവുകളും നിലനില്‍ക്കുന്നുണ്ട്. ഇതിന് കടകവിരുദ്ധമാണ് ഇയാളുടെ അഭിഭാഷകന്‍റെ വാദമെവന്നാണ് റിപ്പോർട്ടുകൾ.

ശങ്കര്‍ മിശ്ര സ്‌ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് അടുത്തുള്ള സീറ്റുകളില്‍ ഇരിക്കുന്ന യാത്രക്കാര്‍ സാക്ഷികളായുണ്ട്. സംഭവം നടന്നു എന്ന് തെളിയിക്കുന്ന തരത്തില്‍ ശങ്കര്‍ മിശ്ര സ്‌ത്രീക്ക് അയച്ച വാട്‌സ്‌ആപ്പ് മെസേജുകള്‍ പൊലീസിന് ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ സ്‌ത്രീക്ക് പ്രോസ്‌റ്റേറ്റ് ഗ്രന്ധിയുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ ഉണ്ടെന്നാണ് ശങ്കര്‍ മിശ്ര കോടതിയില്‍ ആരോപിച്ചത്.

പിന്നില്‍ നിന്ന് മാത്രമെ സ്‌ത്രീയുടെ സീറ്റിലേക്ക് സമീപിക്കാന്‍ സാധിക്കുകയുള്ളൂ. എങ്ങനെയായാലും മൂത്രം സ്‌ത്രീയുടെ സീറ്റിന്‍റെ മുന്‍ഭാഗത്ത് വരില്ല. പരാതി നല്‍കിയ യുവതിയുടെ പിന്‍ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന് ഇത്തരത്തിലുള്ള പരാതി ഇല്ല എന്നും ശങ്കര്‍ മിശ്ര കോടതിയില്‍ വ്യക്തമാക്കി.

അതേസമയം ശങ്കര്‍ മിശ്രയെ കസ്റ്റഡിയില്‍ വേണമെന്ന ഡല്‍ഹി പൊലീസിന്‍റെ ഹര്‍ജിയില്‍ ഡല്‍ഹി സെഷന്‍സ് കോടതി നോട്ടീസ് അയച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.