ETV Bharat / bharat

ഇറാനില്‍ കുടുങ്ങിയ നാവികര്‍ തിരിച്ചെത്തുന്നു ; മടങ്ങുന്നത് മൂന്ന് വര്‍ഷത്തിന് ശേഷം

author img

By

Published : Mar 24, 2023, 4:03 PM IST

Opposition move to Supreme Court  ഇറാനില്‍ കുടുങ്ങിയ നാവികര്‍ തിരിച്ചെത്തും  ഇന്ത്യന്‍ നാവികര്‍ നാട്ടില്‍ തിരിച്ചെത്തും  ഇന്ത്യന്‍ നാവികര്‍ ഇന്ന് നാട്ടില്‍ തിരിച്ചെത്തും  മഹാരാഷ്‌ട്ര വാര്‍ത്തകള്‍  indian news updates  sailors return to india  Sailors stuck in Iran will return to India
ഇറാനില്‍ കുടുങ്ങിയ നാവികര്‍ തിരിച്ചെത്തും

ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികര്‍ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും. വഴിത്തിരിവായത് കുടുംബത്തിന്‍റെ ഇടപെടല്‍

ന്യൂഡല്‍ഹി : ഇറാനില്‍ കുടുങ്ങി കിടന്ന ഇന്ത്യന്‍ നാവികര്‍ ഇന്ന് തിരിച്ചെത്തും. മഹാരാഷ്‌ട്ര സ്വദേശികളായ അനികേത് യെന്‍പുരെ, മന്ദര്‍ വോര്‍ലിക്കര്‍, ഉത്തരാഖണ്ഡ് സ്വദേശി നവീന്‍ സിങ്, ബിഹാര്‍ സ്വദേശി പ്രണവ് കുമാര്‍, തമിഴ്‌നാട് സ്വദേശി തമിഴ്‌സെല്‍വന്‍ റെങ്സാമി എന്നിവരാണ് തിരിച്ചെത്തുന്നത്. മൂന്ന് വര്‍ഷമായി ഇറാനില്‍ കുടുങ്ങി കിടക്കുകയായിരുന്നു നാവികര്‍. ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെയും ഇന്ത്യന്‍ വേള്‍ഡ് ഫോറത്തിന്‍റെയും സജീവ പങ്കാളിത്തത്തോടെയുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് സംഘം നാട്ടിലേക്ക് തിരിച്ചെത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്‍റ് പുനീത് സിങ് ചന്ദോയോട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സംഘത്തെ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലായത്. 403 ദിവസം ഛബഹാര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ചംഗ സംഘം നിരപരാധികളാണെന്ന് തെളിഞ്ഞതോടെ 2021ല്‍ യുവാക്കളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഇവരുടെ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും അടക്കമുള്ള രേഖകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് സംഘത്തിന് ഇറാനില്‍ തന്നെ തുടരേണ്ടതായി വന്നു. മാത്രമല്ല രാജ്യം വിട്ടുപോകരുതെന്നും ഇവരോട് നിർദേശിച്ചിരുന്നു. നാവിക സംഘത്തെ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവും ഇന്ത്യൻ സർക്കാര്‍ ഇന്ത്യൻ വേൾഡ് ഫോറം വഴി ഒരുക്കി.

വഴിത്തിരിവായത് കുടുംബങ്ങളുടെ ഇടപെടലും : ഇറാനില്‍ കുടുങ്ങിയ അഞ്ച് പേരെയും തിരിച്ചെത്തിക്കുന്നതിന് ഇന്ത്യന്‍ അധികാരികളില്‍ നിന്ന് നിയമ സഹായം ആവശ്യപ്പെട്ട് നാവികരുടെ കുടുംബാംഗങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതാണ് കേസിലെ പ്രധാന വഴിത്തിരിവാകാന്‍ കാരണമായത്. ഇറാനില്‍ യുവാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.

ഇന്ത്യ - ഇറാന്‍ ധാരണാപത്രം : 2022 ല്‍ ഇന്ത്യയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള നാവികര്‍ക്ക് സംരക്ഷണം നല്‍കുന്നതിനും അവരെ സഹായിക്കുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളും ഇറാൻ റോഡ് വികസന മന്ത്രി റോസ്‌തം ഗസെമിയും തമ്മിലുള്ള ഉഭയകക്ഷി യോഗത്തിലാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്. നാവികർക്കായുള്ള പരിശീലനം, സർട്ടിഫിക്കേഷൻ, എന്നിവയുടെ മാനദണ്ഡങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു ഈ കരാറിന്‍റെ ലക്ഷ്യം.

2020 ഫെബ്രുവരി 20നാണ് സംഘം സഞ്ചരിച്ച കപ്പല്‍ ഇറാന്‍ റാഞ്ചിയത്. മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിലുള്ളവരെ ഇറാന്‍ ബന്ദികളാക്കുകയായിരുന്നു. ഹോര്‍മോസ് കടലിടുക്കില്‍ നിന്ന് ആര്‍ട്ടിന്‍ 10 (IMO നമ്പര്‍ 8921561) എന്ന കപ്പലാണ് ഇറാന്‍ റാഞ്ചിയത്.

റാഞ്ചല്‍ പുതുതല്ല : നേരത്തേയും ഇറാന്‍ ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ പിടിച്ചെടുത്തിരുന്നു. 2019ല്‍ സമുദ്രനിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ്‌ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു. സ്റ്റെമാ ഇംപെറോ എന്ന എണ്ണക്കപ്പലില്‍ ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേരുണ്ടായിരുന്നു. ബ്രിട്ടനില്‍ നിന്ന് സൗദി തുറമുഖത്തേക്ക് പോകുന്നതിനിടെയായിരുന്നു കപ്പല്‍ റാഞ്ചിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.