ETV Bharat / bharat

മൂടല്‍ മഞ്ഞിലും ഇനി ട്രെയിനുകള്‍ ചീറിപായും; 'ഫോഗ് പാസ്' ഡിവൈസുകള്‍ ഒരുക്കി റയില്‍വേ

author img

By ETV Bharat Kerala Team

Published : Jan 16, 2024, 5:27 PM IST

Fog Pass Devices: കനത്ത മൂടല്‍ മഞ്ഞില്‍ ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ ഫോഗ്‌ പാസ് ഉപകരണങ്ങളുമായി ഇന്ത്യന്‍ റയില്‍വേ. 19742 ഫോഗ്‌ പാസ് ഉപകരണങ്ങളാണ് പുറത്തിറക്കിയത്. മൂടല്‍ മഞ്ഞിലെ ദുഷ്‌കരമായ യാത്രക്ക് ഒരു പരിധി വരെ സഹായകമാകുമെന്ന് റയില്‍വേ അധികൃതര്‍.

Railways Fog Devices  Indian Railways  കനത്ത മൂടല്‍ മഞ്ഞ്  ട്രെയിനുകള്‍ക്ക് ഫോഗ്‌ പാസ്
Railway Introduced Fog Pass Devices For Trains In Foggy Weather

ന്യൂഡല്‍ഹി: ശൈത്യക്കാലത്ത് ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലുണ്ടാകുന്ന കനത്ത മൂടല്‍ മഞ്ഞില്‍ സുഗമമായ ട്രെയിന്‍ ഗതാഗതം ഉറപ്പാക്കാന്‍ ഫോഗ് പാസ് ഡിവൈസുകള്‍ ഒരുക്കിയതായി റയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ട്രെയിന്‍ ഗതാഗതം സുരക്ഷിതമാക്കുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിനും ഫോഗ്‌ പാസ്‌ ഡിവൈസുകള്‍ ഉപകാരപ്രദമാകുമെന്ന് റയില്‍വേ അറിയിച്ചു (Indian Railway).

വര്‍ഷം തോറും ശൈത്യക്കാലത്തെ അമിത മൂടല്‍ മഞ്ഞ് കാരണം നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയോ ട്രെയിനുകള്‍ വൈകി ഓടുകയോ ചെയ്യാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ ട്രെയിന്‍ യാത്ര സുഗമമാക്കുന്നതിനും റയില്‍വേയുടെ പ്രധാന ഉത്തരവാദിത്വമായ യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകരമാകുമെന്നും റയില്‍വേ അധികൃതര്‍ പറഞ്ഞു. ട്രെയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഫോഗ് പാസ് ഉപകരണം സഹായിക്കുമെന്നും എന്നാല്‍ കനത്ത മൂടല്‍ മഞ്ഞിനെ നേരിടാന്‍ ഇത് പൂര്‍ണ പരിഹാരമല്ലെന്നും നോര്‍ത്തേണ്‍ റെയില്‍വേയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു (Fog Pass Device For Trains).

എന്താണ് ഫോഗ് പാസ് ഡിവൈസ്: കടുത്ത മൂടല്‍ മഞ്ഞുള്ള സ്ഥലങ്ങളിലൂടെ ട്രെയിനുകള്‍ കടന്ന് പോകുമ്പോള്‍ കാലാവസ്ഥയെ കുറിച്ചും പാതയെ കുറിച്ചും ലോക്കോ പൈലറ്റുകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ തത്സമയം നല്‍കുന്ന ജിപിഎസ്‌ ഉപകരണമാണ് ഫോഗ്‌ പാസ് ഡിവൈസ്‌. ചുറ്റുപാടില്‍ നിന്നുള്ള വിവരങ്ങളെ കുറിച്ച് ഈ ഉപകരണത്തിലൂടെ അതിവേഗത്തില്‍ വിവരങ്ങള്‍ ലഭ്യമാകും. ഇത് ഉപയോഗപ്പെടുത്തി ലോക്കോ പൈലറ്റിന് മുന്നോട്ട് നീങ്ങാന്‍ സാധിക്കും (Fog Pass Devices For Trains).

കാലാവസ്ഥയെ കുറിച്ച് മാത്രമല്ല ട്രെയിന്‍ കടന്ന് ചെല്ലുന്ന പാതയില്‍ 500 മീറ്റര്‍ മുന്നിലുള്ളവയെ കുറിച്ചെല്ലാം ഇതിലൂടെ വിവരം ലഭിക്കും. ട്രെയിന്‍ കടന്ന് ചെല്ലുന്ന ഇടങ്ങളിലെ ലെവല്‍ ക്രോസിങ് ഗേറ്റ്, സ്‌പീഡ് നിയന്ത്രണങ്ങള്‍, ന്യൂട്രല്‍ സെക്ഷനുകള്‍ എന്നിവയെ കുറിച്ച് ഫോഗ്‌ പാസിലൂടെ വിവരങ്ങള്‍ ലഭിക്കും. വിവരങ്ങള്‍ ഉപകരണത്തിലൂടെ ഡിസ്‌പ്ലേ ചെയ്യുന്നതിനൊപ്പം വോയ്‌സ്‌ ഗൈഡന്‍സും ഇതില്‍ ലഭ്യമാകും.

റയില്‍വേ പുറത്തിറക്കിയത് 19742 ഫോഗ് പാസുകള്‍: മൂടല്‍ മഞ്ഞിലെ സുഗമമായ യാത്രയ്‌ക്കായി 19742 ഫോഗ് പാസ് ഉപകരണങ്ങളാണ് റയില്‍വേ പുറത്തിറക്കിയിട്ടുള്ളത്. ഇതില്‍ സെൻട്രൽ റെയിൽവേയ്‌ക്ക് 560, ഈസ്റ്റേൺ റെയിൽവേയ്‌ക്ക് 1103, ഈസ്റ്റ് കോസ്റ്റ് റെയിൽവേയ്‌ക്ക് 375, നോർത്തേൺ റെയിൽവേയ്‌ക്ക് 4491, നോർത്ത് സെൻട്രൽ റെയിൽവേയ്‌ക്ക് 1289, നോർത്ത് ഈസ്റ്റേൺ റെയിൽവേയ്‌ക്ക് 1762, നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേയ്‌ക്ക് 1101, നോർത്ത് വെസ്റ്റേൺ റെയിൽവേയ്‌ക്ക് 992, സൗത്ത് സെൻട്രൽ റെയിൽവേയ്‌ക്ക് 1120, സൗത്ത് ഈസ്റ്റേൺ റെയിൽവേയ്‌ക്ക് 2955, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയ്‌ക്ക് 997, സൗത്ത് വെസ്റ്റേൺ റെയിൽവേയ്‌ക്ക് 60, വെസ്റ്റ് സെൻട്രൽ റെയിൽവേയ്‌ക്ക് 1046 എന്നിങ്ങനെയാണ് നിലവില്‍ വിതരണം ചെയ്‌ത ഫോഗ്‌ പാസ് ഉപകരണങ്ങളുടെ എണ്ണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.