ETV Bharat / bharat

സവർക്കറെപ്പോലെ രാഹുൽ ആൻഡമാൻ ജയിലിൽ കഴിയണം: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

author img

By

Published : Mar 28, 2023, 11:49 AM IST

ആൻഡമാൻ ജയിലിൽ കഴിയണം  രാഹുൽ ഗാന്ധി  ശിവസേന  സവർക്കർ ഗൗരവ് യാത്ര  ഉദ്ധവ് താക്കറെ  rahul gandhi  v d savarkkar  CM Eknath Shinde  Udhav Thakkare  Maharashtra CM Eknath Shinde
Maharashtra CM Eknath Shinde

സവർക്കറുടെ ത്യാഗത്തെക്കുറിച്ച് അറിയിക്കാൻ സംസ്ഥാനത്തുടനീളം സവർക്കർ ഗൗരവ് യാത്ര സംഘടിപ്പിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മുംബൈ: വി ഡി സവർക്കറെ വിമർശിക്കുന്നതിനെതിരെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെ രംഗത്ത്. 'കഴിയുമെങ്കിൽ രാഹുൽ സവർക്കറെപ്പോലെ ആൻഡമാൻ ജയിലിൽ കഴിയുക. രാഹുൽ ഗാന്ധി പറഞ്ഞ അഭിപ്രായത്തിൽ മഹാരാഷ്ട്രയിലെ പൗരന്മാർ അസ്വസ്ഥരാണ്. കഴിയുമെങ്കിൽ രാഹുൽ ഗാന്ധി ആൻഡമാൻ ജയിലിൽ പോയി ഒരു ദിവസം കഴിയണം,' തിങ്കളാഴ്‌ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷിൻഡെ പറഞ്ഞു.

സംസ്ഥാനത്തുടനീളം സവർക്കർ ഗൗരവ് യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'സവർക്കറുടെ ത്യാഗത്തെക്കുറിച്ച് അറിയിക്കാൻ ഞങ്ങൾ സംസ്ഥാനത്തുടനീളം സവർക്കർ ഗൗരവ് യാത്ര സംഘടിപ്പിക്കും. സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്,' ഷിൻഡെ കൂട്ടിച്ചേർത്തു. 'വീർ സവർക്കറെ രാഹുൽ ഗാന്ധി അപമാനിച്ചത് അപലപനീയമാണ്. വി ഡി സവർക്കർ തന്‍റെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചു,' ഷിൻഡെ വ്യക്തമാക്കി.

അതേ സമയം രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശന വേളയിലെ പ്രസംഗത്തെക്കുറിച്ചും ഏകനാഥ് ഷിൻഡെ പ്രതികരിച്ചു. വിദേശത്ത് നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യത്തെ വിമർശിക്കുന്നതിനൊപ്പം രാഹുൽ ഗാന്ധി സവർക്കറെയും അപമാനിക്കുകയാണ് എന്നായിരുന്നു പ്രതികരണം. കോൺഗ്രസുമായും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും (എൻസിപി) ചേർന്ന് ശിവ സേനയുടെ അടിസ്ഥാന തത്വങ്ങൾ നേർപ്പിക്കുന്ന ഉദ്ധവ് താക്കറെയ്‌ക്കെതിരെയും പരോക്ഷമായി ഏകനാഥ് ഷിൻഡെ പ്രതികരിച്ചു.

'സവർക്കറെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് നേരത്തെ പറഞ്ഞവർ, രാഹുൽ ഗാന്ധിയെ പിന്തുണച്ച് കറുത്ത ബാൻഡ് ധരിച്ചിരുന്നു. ഇത് നിർഭാഗ്യകരമാണ്. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഹിക്കില്ലെന്ന് അവർ (ഉദ്ധവ് താക്കറെ) പറഞ്ഞു, ബാലാസാഹേബ് താക്കറെ ചെയ്‌തതുപോലെ അവരെ ചെരിപ്പുകൊണ്ട് അടിക്കുമോ,' ഷിൻഡെ ചോദിച്ചു.

കോടതി വിധിയെ തുടർന്ന് കഴിഞ്ഞയാഴ്‌ച ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി താൻ സവർക്കറല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'എന്‍റെ പേര് സവർക്കർ എന്നല്ല, എന്‍റെ പേര് ഗാന്ധിയെന്നാണ്, ഗാന്ധി ആരോടും മാപ്പ് പറയുഞ്ഞിട്ടില്ല,' മാനനഷ്‌ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം എംപിയായി അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ശനിയാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ പ്രതികരിച്ചത്.

'മോദി കുടുംബപ്പേര്' പരാമർശത്തിന്‍റെ പേരിൽ മാനനഷ്‌ടക്കേസിൽ സൂറത്ത് കോടതി ഉത്തരവിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ പാർലമെന്‍റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. എന്നാൽ വിനായക് സവർക്കറെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധിക്ക് ഉദ്ധവ്താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു, സവർക്കറെ ഇകഴ്ത്തുന്നത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്‌ടിക്കുമെന്നും കൂട്ടിച്ചേർത്തു.

ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ 14 വർഷം അനുഭവിച്ചറിഞ്ഞത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ് എന്നും നമുക്ക് കഷ്‌ടപ്പാടുകൾ വായിക്കാൻ മാത്രം അറിയുന്ന നമ്മൾ അതൊരു ത്യാഗമാണ് എന്ന് മനസിലാക്കണമെന്നും സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല എന്നും തിങ്കളാഴ്‌ച പറഞ്ഞിരുന്നു. 'വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല,' ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു. എതിർപ്പുകൾ നിലനിൽക്കുമ്പോഴും

അതേസമയം സംസ്ഥാനത്തെ കോൺഗ്രസിന്‍റെയും എൻസിപിയുടെയും സഖ്യകക്ഷിയായ ശിവസേന (യുബിടി വിഭാഗം) തിങ്കളാഴ്‌ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും വേണ്ടി അദ്ദേഹത്തിന്‍റെ വസതിയിൽ സംഘടിപ്പിച്ച അത്താഴ വിരുന്ന് ഒഴിവാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.