ETV Bharat / bharat

അഞ്ച് വർഷത്തിനുള്ളിൽ മൂന്നാമത്തെ സാമ്പത്തിക ശക്തി; ചെങ്കോട്ടയില്‍ വമ്പൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി

author img

By

Published : Aug 15, 2023, 8:53 AM IST

Updated : Aug 15, 2023, 10:07 AM IST

Prime Minister in his Independence Day address  Narendra modi Independence Day address  നരേന്ദ്ര മോദി  Independence Day  സ്വാതന്ത്ര്യ ദിനം  മോദി
നരേന്ദ്ര മോദി

അഞ്ച് വർഷത്തിനിടെ ഇന്ത്യയില്‍ 13.5 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായെന്നും നരേന്ദ്ര മോദി

നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ന്യൂഡൽഹി : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം തുടക്കം കുറിച്ച ശേഷം രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. ഞങ്ങൾ ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പെടുത്തു, ചോർച്ച തടഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നത് ‘മോദിയുടെ ഉറപ്പാണ്’. 'ആദ്യം രാജ്യം' എന്ന മനോഭാവത്തോടെയാണ് സർക്കാരും പൗരന്മാരും ഒന്നിച്ച് പ്രവർത്തിക്കുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ കഴിവ് വിശ്വാസമാണെന്നും മോദി പറഞ്ഞു. സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം, രാജ്യത്തിന്‍റെ ശോഭനമായ ഭാവിയിലുള്ള വിശ്വാസം. ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം. മോദി വ്യക്‌തമാക്കി. തൊഴിലാളികളെ സഹായിക്കാൻ 13,000-15,000 കോടി രൂപ ചെലവഴിച്ച് 'വിശ്വകർമ യോജന' ആരംഭിക്കും. അടുത്ത മാസം വിശ്വകർമ ജയന്തിലാകും പദ്ധതി ആരംഭിക്കുക.

അഞ്ച് വർഷത്തിനിടെ 13.5 കോടിയിലധികം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് നിയോ മിഡിൽ, മിഡിൽ ക്ലാസുകളുടെ ഭാഗമായി. 2047ലേക്ക് ഇന്ത്യയെ വികസിത രാജ്യമാക്കാൻ ‘ശ്രേഷ്ഠ ഭാരത്’ എന്ന മന്ത്രത്തിലൂന്നി നാം ജീവിക്കണം. സർക്കാരിന്‍റെ ഓരോ നിമിഷവും, ഓരോ രൂപയും പൗരന്മാരുടെ ക്ഷേമത്തിനായാണ് ചെലവിടുന്നത്. ഞങ്ങൾ ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തു.

2014-ൽ, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ, സുസ്ഥിരവും ശക്തവുമായ സർക്കാർ ആവശ്യമാണെന്ന് ജനങ്ങൾ തീരുമാനിച്ചു. ഇതോടെ അസ്ഥിരതയുടെ കാലഘട്ടത്തിൽ നിന്ന് ഇന്ത്യ മോചിതമായി. ലോക മഹായുദ്ധത്തിന് ശേഷം പുതിയ ലോകക്രമം ഉയർന്നുവന്നിരുന്നു. ഇപ്പോൾ കൊവിഡ്-19 ന് ശേഷം ഒരു പുതിയ ലോകക്രമം രൂപപ്പെടുന്നത് കാണാൻ കഴിയും.

മാറുന്ന ലോകത്തെ രൂപപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകൾ പ്രധാനമാണ്. ബോളിപ്പോൾ നമ്മുടെ കോർട്ടിലാണ്, അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ഇന്ത്യയുടെ കഴിവുകളെ കുറിച്ച് ആരുടെ മനസിലും ഒരു സംശയവും ആവശ്യമില്ല. ഈ കാലഘട്ടത്തിലെ നമ്മുടെ തീരുമാനങ്ങളും ത്യാഗങ്ങളും അടുത്ത 1000 വർഷങ്ങളിലേക്കു പ്രതിഫലിക്കും. മോദി പറഞ്ഞു.

ALSO READ : 'രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം, സമാധാനം പുനഃസ്ഥാപിക്കും'; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് നരേന്ദ്ര മോദി

രാജ്യത്തെ വികസനത്തിന്‍റെ പുതിയ ഉയരങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സ്‌ത്രീകളുടെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി വാചാലനായി. എന്‍റെ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും പെണ്‍മക്കളോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. കാർഷിക മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ കർഷകരുടെ ശ്രമങ്ങൾക്കും നന്ദി.

രാജ്യത്തെ കർഷകർക്കും തൊഴിലാളികൾക്കും, പ്രൊഫഷണലുകൾക്കും അവർ ശാസ്‌ത്രജ്ഞരോ, എഞ്ചിനീയർമാരോ, നഴ്‌സുമാരോ, അധ്യാപകരോ, പ്രൊഫസർമാരോ ആയിക്കൊള്ളട്ടെ, ഭാരതത്തിന് ശോഭനമായ ഭാവി ഉറപ്പാക്കാൻ എല്ലാവരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു. മോദി പറഞ്ഞു.

അതേസമയം നരേന്ദ്ര മോദിയുടെ തുടർച്ചയായ പത്താമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്ന് ചെങ്കോട്ടയില്‍ നടന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗം കൂടിയാണിത്.

Last Updated :Aug 15, 2023, 10:07 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.