ETV Bharat / bharat

Police Inspector Asked Obscene Questions To Rape Victim : ബലാത്സംഗക്കേസിലെ അതിജീവിതയോട് അനുചിതമായ ചോദ്യങ്ങൾ, പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

author img

By ETV Bharat Kerala Team

Published : Sep 28, 2023, 10:52 PM IST

Police Inspector Suspended  Obscene Questions To Rape Victim  Inspector Asked Obscene Questions To Rape Victim  Obscene talk To Rape Victim audio  gang rape  പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു  അതിജീവിതയോട് അശ്ലീല ചോദ്യങ്ങൾ  അശ്ലീല ചോദ്യങ്ങൾ ചോദിക്കുന്നതിന്‍റെ ശബ്‌ദരേഖ  കൂട്ടബലാത്സംഗ കേസ്
Police Inspector Asked Obscene Questions To Rape Victim Suspended

Police Inspector Asked Obscene Questions To Rape Victim Suspended കൂട്ടബലാത്സംഗ കേസിലെ അതിജീവിതയോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചെന്ന പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സംഭാൽ : ഉത്തർപ്രദേശിൽ ബലാത്സംഗ കേസിലെ അതിജീവിതയോട് അനുചിതമായ ചോദ്യങ്ങൾ (Obscene Questions To Rape Victim ) ചോദിച്ച അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു (Police Inspector Suspended ). കൂട്ടബലാത്സംഗ കേസ് (Gang Rape) അന്വേഷിക്കുന്ന ഗുന്നൂർ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ അശോക് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. അതിജീവിതയായ പെൺകുട്ടിയോട് ഇൻസ്‌പെക്‌ടർ അശോക് കുമാർ അശ്ലീല ചോദ്യങ്ങൾ ചോദിക്കുന്നതിന്‍റെ ശബ്‌ദരേഖകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി (Police Inspector Asked Obscene Questions To Rape Victim).

അന്വേഷണ ഉദ്യോഗസ്ഥൻ കേസിലെ പ്രതിയുമായി ഒത്തുകളി നടത്തിയതായും അനുചിതമായ ചോദ്യങ്ങൾ ചോദിച്ചതായും അതിജീവിതയുടെ കുടുംബം പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് എസ്‌പി കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും കേസ് എഎസ്‌പി റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്‌തു. ഇക്കഴിഞ്ഞ ജൂണിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി പ്രതികൾക്കെതിരെ ഗുന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങൾ : അശോക് കുമാറാണ് കേസന്വേഷണം നടത്തിയിരുന്നത്. തുടർന്ന് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാനെന്ന വ്യാജേന പെൺകുട്ടിയോട് പല തവണ മെഡിക്കൽ പരിശോധനയെക്കുറിച്ച് അനുചിതമല്ലാത്ത നിരവധി ചോദ്യങ്ങൾ ചോദിച്ചതായി കുടുംബം ആരോപിച്ചു. ഇത്തരം സംഭാഷണങ്ങളുടെ രണ്ട് ശബ്‌ദരേഖകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഇതിന് പുറമെ അഞ്ച് പ്രതികളുള്ള കേസിൽ രണ്ട് പ്രതികളുടെ പേരുകള്‍ മാത്രം നൽകാൻ പെൺകുട്ടിയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായും കേസിൽ സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അതിജീവിതയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

തടവുകാർക്ക് ലഹരിവസ്‌തുക്കൾ വിറ്റ പൊലീസുകാരൻ അറസ്‌റ്റിൽ : ഇക്കഴിഞ്ഞ സെപ്‌റ്റംബർ 24 നാണ് കേരളത്തിൽ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക്‌ പുകയില ഉത്‌പന്നങ്ങൾ കച്ചവടം ചെയ്‌ത ജയിൽ ഉദ്യോഗസ്‌ഥനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അന്വേഷണ വിധേയമായി സസ്‌പെൻഷനിലായിരുന്ന പ്രിസൺ ഓഫീസർ അജുമോൻ കാലടിയിൽ ഒളിവിൽ കഴിയവെ വിയ്യൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബൈജു കെസിയുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. വിയ്യൂർ ജയിലിലെ തടവുകാർക്ക് വൻവില ഈടാക്കി പുകയില ഉത്‌പന്നങ്ങൾ വിൽപന നടത്തിയതിന് അജുമോനെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.