ETV Bharat / bharat

കര്‍ണാടകയില്‍ 15 പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; 10,196 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

author img

By

Published : Mar 20, 2023, 10:04 AM IST

PFI workers arrested in Bengaluru Karnataka  PFI  PFI workers arrested in Bengaluru  PFI workers arrested  PFI workers  പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  പിഎഫ്‌ഐ പ്രവര്‍ത്തകര്‍  പിഎഫ്‌ഐ  യുഎപിഎ  ഐപിസി 153 എ  കെജി ഹള്ളി പൊലീസ്  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ  എന്‍ഐഎ
പിഎഫ്‌ഐ

അറസ്റ്റിലായ ഒമ്പത് പേര്‍ക്കെതിരെ യുഎപിഎ ആണ് ചുമത്തിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്കെതിരെ ഐപിസി 153 എ വകുപ്പും ചുമത്തി

ബെംഗളൂരു: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) 15 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് കെജി ഹള്ളി പൊലീസ്. ബെംഗളൂരുവിലും കര്‍ണാടകയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുമാണ് പിഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. 10,196 പേജുകളുള്ള കുറ്റപത്രമാണ് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

2022 സെപ്‌റ്റംബറിലാണ് പിഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് നസീര്‍ പാഷ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരില്‍ 15 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കല്‍, യോഗം ചേരല്‍, ഫണ്ട് ശേഖരണം എന്നിവയാണ് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള എഫ്‌ഐആറിലെ പരാമര്‍ശം.

അറസ്റ്റിലായ ഒമ്പത് പേര്‍ക്കെതിരെ യുഎപിഎ ആണ് ചുമത്തിയിരിക്കുന്നത്. ബാക്കി അഞ്ച് പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമം 153 എ ആണ് ചുമത്തിയിരിക്കുന്നത്. വാക്കുകള്‍, ചിഹ്നങ്ങള്‍, ചിത്രങ്ങല്‍ എന്നിവ ഉപയോഗിച്ച് വിവിധ ജാതി-മത-ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ പൊരുത്തക്കേട് ഉണ്ടാക്കുക. സാമൂഹിക ഐക്യം, സമാധാനം എന്നിവ തകര്‍ക്കുക, പ്രത്യേക മത വിഭാഗത്തിലെ സായുധ സംഘത്തെ സംഘര്‍ഷം സൃഷ്‌ടിക്കാന്‍ ഒരുക്കി നിര്‍ത്തുക എന്നിവയാണ് ഐപിസി 153 എ പ്രകാരം കുറ്റകരമാകുന്ന കാര്യങ്ങള്‍.

10,196 പേജുകളുള്ള കുറ്റപത്രം: പിഎഫ്‌ഐ അംഗങ്ങളുടെ പല പ്രവര്‍ത്തനങ്ങളും പൊലീസ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ മിത്തൂരിൽ ഫ്രീഡം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിൽ നടന്ന യോഗം, ആക്‌ടിവിസ്റ്റുകളുടെ തന്ത്രങ്ങള്‍ വിപുലീകരിച്ചത്, പ്രവർത്തനങ്ങളെ വിശകലനം ചെയ്‌തു കൊണ്ടുള്ള യോഗം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിഎഫ്ഐ അക്കൗണ്ടിലേക്ക് ഫണ്ടിങ് തുടങ്ങിയ വിശദമായ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്.

ഏകദേശം 10 വർഷത്തിനിടെ സംഘടനയുടെ അക്കൗണ്ടിലേക്ക് അഞ്ച് കോടിയോളം രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. വിദ്യാർഥികളുടെ സ്‌കോളർഷിപ്, വിദ്യാര്‍ഥികള്‍ക്കുള്ള പുസ്‌തകങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കായി ലഭിച്ച പണം സംഘടന പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായാണ് വിവരം.

ബെംഗളൂരു ബെൻസൻ ടൗണിലും പിഎഫ്ഐ പ്രവർത്തകർ യോഗം ചേർന്നിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. സംഘടന പ്രവർത്തകർ പരിശീലനത്തിലായിരുന്നു എന്നും മാനസിക ശക്തിക്കും ശാരീരിക പ്രതിരോധത്തിനുമുള്ള പരിശീലനമാണ് ഇവർ അഭ്യസിച്ചിരുന്നത് എന്നും കുറ്റപത്രത്തില്‍ ഉണ്ട്. യോഗ പരിശീലനം എന്ന പേരിലാണ് ഇവർ പരിശീലനം നല്‍കിയിരുന്നത്. താത്പര്യമുള്ള ഏതാനും യുവാക്കളെ മാത്രം തെരഞ്ഞെടുത്ത് പരിശീലനം നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. അതേസമയം പൊലീസ് അന്വേഷണത്തിൽ ആയുധങ്ങളൊന്നും കണ്ടെത്തിയില്ല എന്നും കുറ്റപത്രത്തിൽ പറയുന്നു.

കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ: കഴിഞ്ഞ ദിവസം കേരളത്തിലും തമിഴ്‌നാട്ടിലുമായുണ്ടായ രണ്ട് വ്യത്യസ്‌ത കേസുകളില്‍ 68 പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊച്ചിയിലും ചെന്നൈയിലും രജിസ്റ്റര്‍ ചെയ്‌ത കേസുകളിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. വ്യത്യസ്‌ത സമുദായങ്ങള്‍ക്കിടയില്‍ കലഹം ഉണ്ടാക്കാന്‍ മുസ്‌ലിം യുവാക്കളെ ഒരുമിച്ച് കൂട്ടുന്നതിനും ഇവര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിനും പിഎഫ്‌ഐ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനകളുമായി ബന്ധപ്പെട്ടാണ് കേസ്. 2047 ഓടെ രാജ്യത്ത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരിച്ചു എന്നും എന്‍ഐഎ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.