ട്രെയിനിനകത്ത് യാത്രക്കാരന് ക്രൂര മര്‍ദ്ദനം ; ടിടിഇയ്ക്ക് സസ്‌പെന്‍ഷന്‍

author img

By ETV Bharat Kerala Desk

Published : Jan 19, 2024, 2:14 PM IST

Passenger Brutally Beaten  റെയില്‍വേ ഉദ്യോഗസ്ഥനെതിരെ നടപടി  TTE suspended  യാത്രക്കാരന് ക്രൂര മര്‍ദ്ദനം

TTE Suspended : ട്രെയിനിനകത്ത് യാത്രക്കാരന് ക്രൂര മര്‍ദ്ദനം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍. പകര്‍ത്തിയ സഹയാത്രക്കാരനെയും ടിടിഇ മര്‍ദ്ദിച്ചു.

ഡല്‍ഹി : ട്രെയിനില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് ഇന്ത്യന്‍ റെയില്‍വേ. ബറൗനി-ലക്‌നൗ എക്‌സ്‌പ്രസിലാണ് സംഭവം. ടിടിഇ പ്രകാശിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്‌തു. ടിക്കറ്റ് പരിശോധനയ്ക്കിടെയാണ് ടിടിഇ പ്രകാശ് യാത്രക്കാരനെ മര്‍ദ്ദിച്ചത്.

മുസാഫര്‍ നഗറില്‍ നിന്നും ട്രെയിനില്‍ കയറിയ നീരജ് കുമാര്‍ യാദവ് എന്ന യാത്രക്കാരനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ടിടിഇക്കെതിരെ റെയില്‍വേ അധികൃതരുടെ നടപടി(Barauni-Lucknow express). മര്‍ദ്ദനമേല്‍ക്കുന്നതിനിടെ താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് യാത്രക്കാരന്‍ പറയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

നീരജ് തന്‍റെ സുഹൃത്തിനോട് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് എടുക്കാനേല്‍പ്പിച്ചിരുന്നു. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ നീരജിന് സുഹൃത്തിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് സെക്കന്‍റ് ക്ലാസ് ടിക്കറ്റ് എടുത്ത നീരജ് യാത്ര തുടരുകയായിരുന്നു. ടിടിഇ പ്രകാശ് പരിശോധനക്കെത്തിയപ്പോള്‍ നീരജിന്‍റെ കൈയില്‍ രണ്ട് ടിക്കറ്റുകള്‍ കണ്ടതോടെയാണ് വാക്കേറ്റമുണ്ടായത്.

ALSO READ: ബംഗ്ലാദേശില്‍ ട്രെയിന് തീയിട്ടു, നാല് പേര്‍ മരിച്ചു; ആക്രമണം നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

എന്നാല്‍ കാര്യങ്ങള്‍ വിശദീകരിച്ചുനല്‍കിയെങ്കിലും ടിടിഇ അത് കേള്‍ക്കാന്‍ ശ്രമിക്കാതെ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സഹ യാത്രക്കാര്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങളെടുത്ത സഹയാത്രികനെയും ടിടിഇ മര്‍ദ്ദിക്കുകയും, അസഭ്യം പറയുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.