ETV Bharat / bharat

Parliament Monsoon Session | മണിപ്പൂര്‍ കലാപം : രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം

author img

By

Published : Jul 20, 2023, 1:32 PM IST

Updated : Jul 20, 2023, 3:12 PM IST

Parliament Monsoon Session  Manipur Riots  Rajya Sabha  Rajya Sabha Adjourned  Parliament Monsoon Session Manipur Riots  മണിപ്പൂര്‍ കലാപം  രാജ്യസഭ  പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം  ജഗ്‌ദീപ് ധന്‍കര്‍  അടിയന്തര പ്രമേയം
Parliament Monsoon Session

രാജ്യസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സഭ നടപടികള്‍ ഉച്ചയ്‌ക്ക് രണ്ട് മണിവരെ നിര്‍ത്തി വച്ചു.

ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് രാജ്യസഭയില്‍ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ അനുമതി നിഷേധിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായ സാഹചര്യത്തില്‍ അടിയന്തര പ്രമേയം അനുവദിക്കാന്‍ കഴിയില്ലെന്ന് ഉപരാഷ്‌ട്രപതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ സഭയില്‍ പ്രതിപക്ഷ പ്രതിക്ഷേധമുയര്‍ന്നു. ഇതോടെ രണ്ട് മണിവരെ സഭ നിര്‍ത്തിവച്ചു.

മണിപ്പൂരിലെ കലാപ സ്ഥിതി രൂക്ഷമായിരിക്കെ ഇന്നാണ് പാർലമെന്‍റിലെ വർഷകാല സമ്മേളനം ആരംഭിച്ചത്. കുക്കി സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും പൊതുമധ്യത്തിൽ നഗ്നരാക്കി നടത്തുകയും ചെയ്‌ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് സമ്മേളനത്തിന്‍റെ തുടക്കം. സഭ നടക്കുന്നതിന് മുൻപായി പ്രധാനമന്ത്രി ആദ്യമായി മണിപ്പൂർ സംഘർഷത്തിൽ പ്രതികരിക്കുകയും ചെയ്‌തിരുന്നു.

മണിപ്പൂരില്‍ സ്‌ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം രാജ്യത്തെ ഒന്നാകെയാണ് നാണം കെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിനെ ഇപ്പോൾ സങ്കടവും രോഷവും നിറഞ്ഞ നാടായാണ് കാണാൻ കഴിയുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന സംഭവം ലജ്ജാകരം മാത്രമല്ല, നാഗരികതയുടെ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി റോഡിലൂടെ നടത്തിച്ചതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുക്കി വിഭാഗത്തിലെ സ്ത്രീകൾക്ക് നേരെയാണ് ഈ അതിക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

'അഭിപ്രായം പറയാൻ ഒന്നുമില്ല. ഇത് വളരെ സങ്കടകരമാണ്... തീർച്ചയായും ഇത് വളരെ ദൗർഭാഗ്യകരമാണ്' -എന്നായിരുന്നു സംഭവത്തില്‍ മുൻ ചീഫ് ജസ്റ്റിസും രാജ്യസഭ എംപിയുമായ രഞ്ജൻ ഗൊഗോയ് അഭിപ്രായപ്പെട്ടത്.

അതിനിടെ മണിപ്പൂര്‍ കലാപം രൂക്ഷമാക്കിയത് പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. കുക്കി സ്‌ത്രീകള്‍ക്കെതിരായ അതിക്രമത്തിന്‍റെ വീഡിയോ പുറത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെയും പ്രതികരണം.

കലാപത്തെ കുറിച്ച് പ്രധാനമന്ത്രി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. യാതൊരു വിധ നടപടികളും സ്വീകരിച്ചില്ല. അതാണ് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരാന്‍ കാരണമായത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

'പ്രധാനമന്ത്രിയുടെ മൗനം സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിച്ചു. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നത്. സമാധാനമാണ് ഇതിന് മുന്നിലുള്ള ഏക മാര്‍ഗം' -രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. നേരത്തെ മണിപ്പൂര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി സ്ഥിതിഗതി വിലയിരുത്തുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്‌തിരുന്നു.

Also Read : Manipur Violence | സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്‌നരാക്കി നടത്തിച്ച സംഭവം : അടിയന്തര നടപടിക്ക് സുപ്രീം കോടതി നിര്‍ദേശം

Last Updated :Jul 20, 2023, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.