Allahabad High Court | 'ഓറല്‍ സെക്‌സ് പോക്‌സോ നിയമപ്രകാരം കടുത്ത ലൈംഗിക പീഡനമല്ല' ; വിചിത്ര ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

author img

By

Published : Nov 24, 2021, 7:13 PM IST

Oral sex with minor not 'aggravated sexual assault' under POCSO  Allahabad high court order  Oral sex with minor  pocso case  Jhansi district court order  ഓറല്‍ സെക്‌സ് പോക്‌സോ നിയമപ്രകാരം കടുത്ത ലൈംഗിക പീഡനമല്ല  ഝാന്‍സി കോടതി ഉത്തരവിൽ ഇളവ്  പോക്‌സോ കേസ്  ഓറല്‍ സെക്‌സ് പോക്‌സോ നിയമം  അലഹബാദ് ഹൈക്കോടതി വിവാദ ഉത്തരവ്

Allahabad High Court On Pocso Case | 10 വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ്

അലഹബാദ് : പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ഓറൽ സെക്‌സ് ചെയ്യിക്കുന്നത് പോക്‌സോ നിയമ പ്രകാരം കടുത്ത പീഡനമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ്, Allahabad High Court On Oral Sex. 10 വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിച്ച കോടതി 10 വർഷം തടവ് 7 കൊല്ലമായി കുറച്ചു.

2018ൽ ഝാൻസി ജില്ല കോടതിയാണ് പ്രതിയ്ക്ക് 10 വർഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ALSO READ: Bombay High Court | വസ്ത്രത്തോടെ മാറിടത്തിലെ സ്പര്‍ശനം: ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

2016ലാണ് കേസിനാസ്‌പദമായ സംഭവം. പോക്‌സോ സെക്ഷന്‍ നാല് നിയമപ്രകാരം പ്രതിയുടേത് പെനട്രേറ്റീവ് (പ്രവേശിത) ലൈംഗിക പീഡനമാണെന്നും ഝാന്‍സി കോടതി വ്യക്തമാക്കിയിരുന്നു.

Pocso case : ഉത്തർപ്രദേശിലാണ് 10 വയസുകാരനെ പ്രതി ഇത്തരത്തിൽ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതിരിക്കാന്‍ 20 രൂപയാണ് പ്രതി കുട്ടിക്ക് നല്‍കിയത്. പുറത്തുപറഞ്ഞാല്‍ കുട്ടിയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.