ETV Bharat / bharat

'മെയിൻ പഞ്ചാബ് ബോൾഡ ഹാൻ'; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച; പഞ്ചാബ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷം

author img

By ETV Bharat Kerala Team

Published : Nov 1, 2023, 10:38 PM IST

Chief Minister Bhagwant Mann: മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് യോഗമെന്ന് ബിജെപി. സര്‍ക്കാറിന്‍റെ പിആര്‍ വര്‍ക്കെന്ന് ശിരോമണി അകാലിദള്‍. പ്രതിപക്ഷം വിട്ടു നിന്നത് സത്‌ലജ്-യമുന ലിങ്ക് കനാല്‍ വിഷയം അടക്കം ചര്‍ച്ച ചെയ്‌ത യോഗത്തില്‍ നിന്ന്.

Opposition leaders skip open debate called by Mann govt  CM Mann  Punjab News Updates  latest news in Punjab  Chief Minister Bhagwant Mann  മുഖ്യമന്ത്രി ഭഗവന്ത് മാന്‍  ശിരോമണി അകാലിദള്‍  സത്‌ലജ് യമുന ലിങ്ക് കനാല്‍  മെയിൻ പഞ്ചാബ് ബോൾഡ ഹാൻ
Opposition Leaders Skip Open Debate Called By CM Mann In Punjab

ചണ്ഡീഗഢ്: സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍. പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന 'മെയിൻ പഞ്ചാബ് ബോൾഡ ഹാൻ' എന്ന യോഗത്തില്‍ നിന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണ് യോഗമെന്ന് ബിജെപി ആരോപിച്ചു. സര്‍ക്കാര്‍ നടത്തുന്നത് ഒരു ചര്‍ച്ചയല്ല മറിച്ച് സര്‍ക്കാറിന്‍റെ പിആര്‍ വര്‍ക്കാണെന്ന് ശിരോമണി അകാലിദള്‍ നേരത്തെ പറഞ്ഞിരുന്നു (Opposition Leaders Skip Open Debate Called By CM Mann In Punjab).

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുള്ള നടപടികള്‍ അംഗീകരിക്കാനാകാത്തത് കൊണ്ടാണ് വിട്ടു നിന്നതെന്നും ബിജെപി ജനറൽ സെക്രട്ടറി അനിൽ സരിൻ പറഞ്ഞു. അതേസമയം സര്‍ക്കാറിന്‍റെ അര്‍ഥശൂന്യമായ പരിപാടിയാണിതെന്ന് ആംആദ്‌മി പാര്‍ട്ടി പറഞ്ഞു. അതേസമയം ക്രാന്തികാരി കിസാൻ യൂണിയന് യോഗത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

സത്‌ലജ്-യമുന ലിങ്ക് കനാല്‍ വിഷയം അടക്കം നിരവധി കാര്യങ്ങളില്‍ ചര്‍ച്ച നടത്തായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നത്. കനാല്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ മുഖ്യമന്ത്രി യോഗത്തില്‍ ആഞ്ഞടിച്ചു. പഞ്ചാബില്‍ മാറി മാറി വന്ന മുന്‍ സര്‍ക്കാറുകള്‍ പ്രത്യേകിച്ചും കോണ്‍ഗ്രസും എസ്‌എഡിയും കനാല്‍ വിഷയം പരിഹരിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.