Nehru vs Gandhi| 'നെഹ്‌റു ഗാന്ധിയെ പോലും വെറുതെ വിട്ടിട്ടില്ല' ; വെളിപ്പെടുത്തലുമായി പുസ്‌തകം

author img

By

Published : Nov 21, 2021, 9:23 PM IST

nehru gandhi intellectual combat  book about nehru news  Nehru: The Debates that Defined India  Tripurdaman Singh news  Adeel Hussain news  നെഹ്‌റു ഗാന്ധി വാഗ്വാദം വാര്‍ത്ത  നെഹ്‌റു പുസ്‌തകം പുതിയ വാര്‍ത്ത  നെഹ്‌റു: ഇന്ത്യയെ നിർവചിച്ച സംവാദങ്ങൾ  ത്രിപൂർദാമൻ സിങ് വാര്‍ത്ത  അദീൽ ഹുസൈന്‍ വാര്‍ത്ത  നെഹ്‌റു വെളിപ്പെടുത്തല്‍ വാര്‍ത്ത

ഹാർപ്പർ കോളിൻസ് ഇന്ത്യ പ്രസിദ്ധീകരിച്ച Nehru: The Debates that Defined India എന്ന ഗ്രന്ഥത്തിലാണ് നെഹ്‌റുവും ഗാന്ധിയും പലപ്പോഴും കടുത്ത വാഗ്വാദങ്ങളില്‍ (Nehru Gandhi intellectual combat) ഏര്‍പ്പെട്ടിരുന്നതായുള്ള വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ഗാന്ധിയും പലപ്പോഴും കടുത്ത വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി (Nehru Gandhi intellectual combat) പുതിയ വെളിപ്പെടുത്തല്‍. ത്രിപൂർദാമൻ സിങും (Tripurdaman Singh news) അദീൽ ഹുസൈനും (Adeel Hussain) ചേര്‍ന്ന് രചിച്ച 'നെഹ്‌റു: ഇന്ത്യയെ നിർവചിച്ച സംവാദങ്ങൾ' (Nehru: The Debates that Defined India) എന്ന പുതിയ പുസ്‌തകത്തിലാണ് ഇക്കാര്യം പറയുന്നത്.

'തന്‍റെ ബൗദ്ധിക പോരാട്ടത്തിൽ, മഹാത്മാഗാന്ധിയെപ്പോലും അദ്ദേഹം (നെഹ്‌റു) വെറുതെ വിട്ടില്ല, എന്നാല്‍ തന്‍റെ ഗുരുവുമായുള്ള തുറന്ന ഏറ്റുമുട്ടലിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി,' പുസ്‌തകത്തില്‍ പറയുന്നു. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് നെഹ്‌റുവുമായി സംവാദത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം നെഹ്‌റുവിന് ദിവസങ്ങളോളം വാദിക്കാനുള്ള കഴിവുണ്ടെന്ന് വൈസ്രോയി ലോർഡ് ലിൻലിത്‌ഗോയോട്, ഗാന്ധി ഒരിക്കൽ പറയുകയുണ്ടായി.

Also read: ലക്ഷം ബലൂണുകളിൽ ഒരു ഗാന്ധി ചിത്രം ; റെക്കോഡിട്ട് ഡാവിഞ്ചി സുരേഷ്

രാഷ്ട്രീയ എതിരാളികളുമായും സഹപ്രവർത്തകരുമായും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതിനിടെ നെഹ്‌റു പലപ്പോഴും തന്‍റെ ഭാഗങ്ങള്‍ക്ക് വേണ്ടി ശക്തമായി പോരാടിയിരുന്നുവെന്നും ഇതിലൂടെയാണ് സ്വന്തം ആശയങ്ങൾ രൂപപ്പെടുത്തിയതെന്നും പുസ്‌തകത്തില്‍ പറയുന്നു. അഖിലേന്ത്യാ മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് അലി ജിന്ന, ഹിന്ദു മഹാസഭ നേതാവ് ശ്യാമപ്രസാദ് മുഖർജി തുടങ്ങി സഹപ്രവര്‍ത്തകനായ സർദാർ പട്ടേല്‍ വരെയുള്ളവര്‍ ഇതിലുള്‍പ്പെടും.

കവിയും തത്ത്വചിന്തകനുമായ മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് അലി ജിന്ന, സർദാർ പട്ടേൽ, ശ്യാമപ്രസാദ് മുഖർജി എന്നിവരുമായുള്ള നെഹ്‌റുവിന്‍റെ സംവാദങ്ങളാണ് ഹാർപ്പർ കോളിൻസ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ നാല് സംവാദങ്ങളും ദക്ഷിണേഷ്യൻ ചരിത്രത്തിലെ നിർണായക ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് രചയിതാക്കള്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.