ദുബായിൽ ടേക്ക് ഓഫിനായി രണ്ട് വിമാനങ്ങൾ റൺവേയിൽ ; റിപ്പോർട്ട് തേടി ഡിജിസിഎ

author img

By

Published : Jan 15, 2022, 8:26 AM IST

Dubai airport emirates  emirates two planes at airport at the same time  DGCA seeks report from GCAA  UAE’s General Civil Aviation Authority  ടേക്ക് ഓഫിനായി രണ്ടു വിമാനങ്ങൾ റൺവേയിൽ  ദുബായ്‌ വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനങ്ങൾ ഒരേ സമയം റൺവേയിൽ  ഡിജിസിഎ ജിസിഎഎയിൽ നിന്ന് റിപ്പോർട്ട് തേടി

ഒരേസമയം ടെക്ക് ഓഫിനായി ഒരേ റണ്‍വേയില്‍ എത്തിയത് ദുബായ്‌ - ഹൈദരാബാദ്, ദുബായ് - ബെംഗളൂരു വിമാനങ്ങള്‍

ന്യൂഡൽഹി : എമിറേറ്റ്സിന്‍റെ രണ്ട് വിമാനങ്ങൾ ടേക്ക് ഓഫിനായി ഒരേ റൺവേയിൽ ഒരേ ദിശയിൽ എത്തിയ സംഭവത്തിൽ ഡിജിസിഎ റിപ്പോർട്ട് തേടി. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയോടാണ് (ജിസിഎഎ) ഡിജിസിഎ വിശദാംശങ്ങള്‍ ആരാഞ്ഞത്. ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ നിയമങ്ങൾ പ്രകാരം രണ്ടു വിമാനങ്ങളും അവരുടെ രജിസ്റ്ററിലുള്ളതാണ്. വിമാനത്താവളവും അവരുടെ നിയന്ത്രണത്തിലാണ്. അതിനാൽ ജിസിഎഎ ആണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയെന്ന് ഡിജിസിഎ വ്യക്തമാക്കി.

ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് രാത്രി 9:45 ന് പുറപ്പെടുന്ന ഇ.കെ 524 എന്ന വിമാനവും ബെംഗളൂരുവിലേക്ക് 9.50ന് എടുക്കുന്ന ഇ കെ-568 എമിറേറ്റ്സ് വിമാനവുമാണ് ടേക്ക് ഓഫിനായി ഒരേ സമയം റണ്‍വേയില്‍ എത്തിയത്.സമയോചിത ഇടപെടലിനെ തുടർന്ന് ദുബായ്-ഹൈദരാബാദ് വിമാനത്തിന്‍റെ ടേക്ക് ഓഫ് നിര്‍ത്തിവയ്ക്കാന്‍ എടിസി നിര്‍ദേശം നല്‍കി. വലിയ അപകടമാണ് ഇതേ തുടര്‍ന്ന് ഒഴിവായത്.

ALSO READ: ഹാപ്പി ബെർത്ത്ഡേ ഡെംബ; കുഞ്ഞൻ ഗൊറില്ലക്ക് പഴങ്ങളിൽ ആശംസ ഒരുക്കി മൃഗശാല...ദൃശ്യങ്ങള്‍...

സംഭവത്തിൽ ജീവനക്കാര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് എടിസി ക്ലിയറന്‍സ് ഇല്ലാതെയാണ് ഹൈദരാബാദ് വിമാനം ടേക്ക് ഓഫിന് തയ്യാറെടുത്തത്. വിഷയത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചെന്നും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.