'സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം തടയും'; പാക് ബന്ധം രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അമരീന്ദർ സിങ്

author img

By

Published : Sep 18, 2021, 9:38 PM IST

Navjot Sidhu  Navjot Sidhu is 'incompetent'  Navjot Sidhu is 'incompetent' has connections with Pakistan  Amarinder Singh  അമരീന്ദർ സിങ്  സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം  പാക് ബന്ധം  രാജ്യസുരക്ഷ  കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു

സിദ്ദു പഞ്ചാബിന്‍റെ ഒരുതരം മാന്ത്രിക പദമാണെന്ന് കരുതരുതെന്ന് അമരീന്ദർ സിങ്

ചണ്ഡിഗഡ് : കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള ഏത് നീക്കത്തെയും തടയുമെന്ന് രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. സ്ഥാനമൊഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് സഹപ്രവര്‍ത്തകനെതിരെ മുന്‍ മുഖ്യമന്ത്രി രംഗത്തെത്തിയത്.

''നവജ്യോത് സിങ് സിദ്ദു കഴിവില്ലാത്ത ആളാണ്. അദ്ദേഹമൊരു ദുരന്തമാകാൻ പോകുന്നു. സിദ്ദുവിന് പാകിസ്ഥാൻ സ്ഥാപനവുമായി ബന്ധമുണ്ട്. ദേശീയ സുരക്ഷ കണക്കിലെടുത്ത്, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തത്തിന് തടയിടും.'' - അമരീന്ദർ സിങ് പറഞ്ഞു.

''സിദ്ദുവിനെ പി.സി.സി അധ്യക്ഷനായി നിലനിർത്തണോ എന്നത് കോൺഗ്രസിന്റെ തീരുമാനമാണ്. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം. സിദ്ദു പഞ്ചാബിന്‍റെ ഒരുതരം മാന്ത്രിക പദമാണെന്ന് കരുതരുത്''.

''പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ജനറൽ ബജ്‌വയും നവജ്യോതിന്‍റെ സുഹൃത്തുക്കളാണ്. ദിവസവും ധാരാളം ഡ്രോണുകൾ, സ്ഫോടകവസ്‌തുക്കൾ, ഗ്രനേഡുകൾ, പിസ്റ്റളുകൾ, റൈഫിളുകൾ, എ.കെ 47 തുടങ്ങിയവ പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് വരുന്നു''.

ഈ സാഹചര്യത്തില്‍ നവജ്യോത് സിങ് സിദ്ദു മുഖ്യമന്ത്രിയാകുന്നത് രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'രാജി, നിയമസഭാകക്ഷി യോഗത്തിന് ശേഷം'

വൈകീട്ട് ചേർന്ന കോണ്‍ഗ്രസ് അടിയന്തര നിയമസഭാകക്ഷി യോഗത്തിന് ശേഷമാണ് അമരീന്ദർ സിങ് രാജി പ്രഖ്യാപിച്ചത്. തുടർന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. ശേഷം, അദ്ദേഹം രാജ്ഭവന് മുന്നില്‍ മാധ്യമങ്ങളെ കണ്ടു.

രാവിലെ കോൺഗ്രസ് അധ്യക്ഷയുമായി സംസാരിച്ചു. രാജിവയ്ക്കുന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ഈ മാസം ഇത് മൂന്നാം തവണയാണ് തന്‍റെ രാജിക്കാര്യം ആവശ്യപ്പെട്ട് എം.എൽ.എമാർ ഹൈക്കമാൻഡിനെ കാണുന്നത്. അതുകൊണ്ടാണ് പദവി ഒഴിയാന്‍ തീരുമാനിച്ചത് - അമരീന്ദർ സിങ് പറഞ്ഞു.

ALSO READ: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അമരീന്ദര്‍ സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.