ETV Bharat / bharat

National Film Awards Best Actress 'മിമി'യുടെ സര്‍പ്രൈസ് എന്‍ട്രി; മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരം പങ്കുവച്ച് ആലിയയും കൃതിയും

author img

By ETV Bharat Kerala Team

Published : Aug 24, 2023, 6:14 PM IST

Updated : Aug 25, 2023, 6:14 AM IST

National Film Awards Best Actress Latest News  National Film Awards  Best Actress Latest News  Alia Bhatt and Kriti Sanon  Alia Bhatt  Kriti Sanon  മിമി  മികച്ച നടി  പുരസ്‌കാരം പങ്കുവച്ച് ആലിയയും കൃതിയും  ആലിയയും കൃതിയും  ആലിയ  കൃതി  ഗംഗുഭായ്  മിമി
National Film Awards Best Actress Latest News

Who Wons Best Actress in 69 th National Film Awards : 'ഗംഗുഭായ് കത്യവാടി'യിലെ അഭിനയത്തിനാണ് ആലിയയെ മികച്ച നടിയായി തെരഞ്ഞെടുത്തത്

ന്യൂഡല്‍ഹി: അറുപത്തി ഒമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ (69 th National Film Awards) മികച്ച നടിയായി (Best Actress) തെരഞ്ഞെടുക്കപ്പെട്ട് ആലിയ ഭട്ടും (Alia Bhatt) കൃതി സനോണും. 'ഗംഗുഭായ് കത്യവാടി'യിലെ (Gangubai Kathiawadi) ഒഴുക്കുള്ള അഭിനയത്തിനാണ് ആലിയയെ തേടി ദേശീയ പുരസ്‌കാരമെത്തിയതെങ്കില്‍, കൃതിയെ പരിഗണിച്ചത് 'മിമി'ക്കാണ്. പുരസ്‌കാരത്തിനായി അവസാനഘട്ടം വരെ ഒപ്പമുണ്ടായിരുന്ന കങ്കണ റണാവത്തിനെ (Kangana Ranaut) മറികടന്നാണ് ആലിയയും കൃതി സനോണും മികച്ച നടിയുടെ കിരീടം ചൂടിയത്.

മറ്റ് അവാര്‍ഡുകള്‍ ഇങ്ങനെ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അർജുൻ (Allu Arjun) ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'പുഷ്‌പ' എന്ന ചിത്രത്തിലൂടെയാണ് തെലുഗു സൂപ്പർ സ്റ്റാർ അല്ലു അർജുൻ രാജ്യത്തെ മികച്ച നടനായി മാറിയത്. അതേസമയം മുന്‍ ഐഎസ്ആര്‍ഒ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ റോക്കട്രി: ദി നമ്പി എഫക്‌ട് (Rocketry: The Nambi Effect) ആണ് മികച്ച ഫീച്ചര്‍ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. നടന്‍ ആര്‍ മാധവനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തിയത്. അദ്ദേഹം തന്നെയായിരുന്നു ചിത്രം സംവിധാനം ചെയ്‌തതും. മറാത്തി ചിത്രം ഗോദാവരിയരലൂടെ നിഖില്‍ മഹാജനാണ് ഇത്തവണത്തെ മികച്ച സംവിധായകനായത്.

Also Read: National Film Awards Best Actress 'കത്യവാടിയിലെ റാണി'യായുള്ള പകര്‍ന്നാട്ടം; മികച്ച നടിയിലേക്കുള്ള ആലിയ ഭട്ട് യാത്ര

മികച്ച നടനുള്ള ഓട്ടത്തിലുണ്ടായിരുന്നത് ഇവര്‍: ആർ മാധവന്‍, ജോജു ജോര്‍ജ് (Joju George), ബിജു മേനോന്‍ (Biju Menon), അനുപം ഖേർ (Anupam Kher) എന്നിവര്‍ മികച്ച നടനുള്ള മത്സരത്തിന്‍റെ അവസാന ലാപ്പിൽ വരെയുണ്ടായിരുന്നു. നമ്പി നാരായണന്‍റെ ജീവിത കഥ പറഞ്ഞ 'റോക്കട്രി: ദി നമ്പി ഇഫക്‌ട്' എന്ന സിനിമയിലൂടെയാണ് മാധവന്‍ മികച്ച നടനുള്ള പുരസ്‌കാര സാധ്യത പട്ടികയില്‍ ഇടംപിടിച്ചതെങ്കില്‍, 'നായാട്ട്' (Nayattu) എന്ന സിനിമയിലൂടെ ജോജു ജോര്‍ജും 'ആര്‍ക്കറിയാം' എന്ന സിനിമയിലൂടെ ബിജു മേനോനും മത്സര രംഗത്തേക്കെത്തുകയായിരുന്നു. വിവേക് അഗ്‌നിഹോത്രിയുടെ 'കശ്‌മീര്‍ ഫയല്‍സി'ലെ പ്രകടനത്തിലൂടെയാണ് അനുപം ഖേറിന്‍റെ പേര് സാധ്യത പട്ടികയില്‍ ഉയർന്നത്.

Also Read: National Film Awards Malayalam Achievements അഭിമാനമേകി ഇന്ദ്രന്‍സും 'ഹോമും' പിന്നെ ഒരുപിടി ചിത്രങ്ങളും; പുരസ്‌കാരത്തില്‍ മലയാളത്തിളക്കം

മലയാളത്തിനും അഭിമാനം: ദേശീയ ചലച്ചിത്ര പുരസ്‌കാരം (National film award) പ്രഖ്യാപിച്ചപ്പോൾ മലയാളത്തിനും അഭിമാനിക്കാൻ ഒരുപിടി നേട്ടങ്ങളുണ്ടായിരുന്നു. മലയാളികളുടെ പ്രിയ താരം ഇന്ദ്രന്‍സിന് (Indrans) പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 'ഹോം' (Home) എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. 'ഹോം' തന്നെയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും.

റോജിൻ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു 'ഹോം'. ഒടിടി റിലാസായി എത്തിയ കുടുംബ ചിത്രത്തില്‍ ഇന്ദ്രൻസിനൊപ്പം ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‌ലിൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്. ഹോമിന്‍റെ നിർമാണം നിര്‍വഹിച്ചത് നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ്.

Last Updated :Aug 25, 2023, 6:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.