ETV Bharat / bharat

പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തും പറയാമെന്നാണോ, വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ മംമ്‌ത മോഹന്‍ദാസ്

author img

By ETV Bharat Kerala Team

Published : Nov 6, 2023, 5:03 PM IST

മംമ്‌ത മോഹന്‍ദാസ്  Mamta Mohandas reacts to fake news on social media  Mamta Mohandas reacts  പ്രതികരിച്ച് മംമ്‌ത മോഹന്‍ദാസ്  Mamta Mohandas reacts to fake news  Fake news about Mamta Mohandas  Mamta Mohandas reacts to misleading news  Social Media support Mamta Mohandas  Bandra  Mamta Mohandas latest movies  Mamta Mohandas Old Instagram Post  Mamta Mohandas no make up selfies  വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് മംമ്‌ത  മംമ്‌തയുടെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റ്
Mamta Mohandas reacts to fake news

Mamta Mohandas reacts to fake news : തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പ്രതികരിച്ച് മംമ്‌ത മോഹന്‍ദാസ്. നിരവധി പേരാണ് മംമ്‌തയ്‌ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടിട്ടുണ്ട്..

വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് നടി മംമ്‌ത മോഹന്‍ദാസ് (Mamta Mohandas). മംമ്‌ത മോഹന്‍ദാസ് മരണത്തിന് കീഴടങ്ങുന്നു എന്ന തലക്കെട്ടോടു കൂടി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയോടാണ് നടി പ്രതികരിച്ചിരിക്കുന്നത് (Mamta Mohandas reacts to fake news).

'ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്‌ത മോഹന്‍ദാസിന്‍റെ ദുരിത ജീവിതം ഇങ്ങനെ' -എന്ന തലക്കെട്ടോടു കൂടിയാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഗീതു നായര്‍ എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് (Fake news about Mamta Mohandas).

ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മംമ്‌ത, വാര്‍ത്ത വന്ന ഓണ്‍ലൈന്‍ പേജിന് താഴെ ഉടന്‍ തന്നെ കമന്‍റുമായി രംഗത്തെത്തി. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് മംമ്‌തയുടെ പ്രതികരണം.

'ശരി. ഇനി പറയൂ, നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത്? പേജിന് കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ എന്തും പറയാം എന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതു പോലെയുള്ള വ്യാജ പേജുകള്‍ പിന്തുടരാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.' -ഇപ്രകാരമാണ് മംമ്‌ത മോഹന്‍ദാസ് പ്രതികരിച്ചത് (Mamta Mohandas reacts to misleading news).

മംമ്‌തയുടെ പ്രതികരണത്തെ തുടര്‍ന്ന് വ്യാജ വാര്‍ത്ത നീക്കം ചെയ്‌ത് വ്യാജ പേജ് താല്‍ക്കാലികമായി ഡി ആക്‌ടിവേറ്റ് ചെയ്യുകയും ചെയ്‌തു. ഈ അവസരത്തില്‍ മംമ്‌തയ്‌ക്ക് നിരവധി പേരാണ് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് (Social Media support Mamta Mohandas).

അതേസമയം ദിലീപ് നായകനായി എത്തുന്ന 'ബാന്ദ്ര' (Bandra) ആണ് മംമ്‌തയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. തമന്ന ഭാട്ടിയ (Tamannah Bhatia) നായികയായി എത്തുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തിലാണ് മംമ്‌ത എത്തുന്നത്. നവംബര്‍ 10നാണ് 'ബാന്ദ്ര' റിലീസിനെത്തുന്നത് (Bandra Release). തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌ സേതുപതി (Vijay Sethupathi movie) നായകനായി എത്തുന്ന തമിഴ്‌ ചിത്രം 'മഹാരാജ'യിലും (Maharaja) മംമ്‌ത നായികയായി എത്തുന്നുണ്ട് (Mamta Mohandas latest movies).

അതേസമയം മുമ്പൊരിക്കല്‍ താന്‍ നേരിടുന്ന രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി മംമ്‌ത തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഈ വര്‍ഷം ജനുവരിയിലായിരുന്നു മംമ്‌തയുടെ പോസ്‌റ്റ്. തനിക്ക് ഓട്ടോ ഇമ്യൂണല്‍ ഡിസീസ്‌ ആണെന്നായിരുന്നു മംമ്‌തയുടെ വെളിപ്പെടുത്തല്‍. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം പിടിപ്പെട്ട സാഹചര്യത്തിലായിരുന്നു നടിയുടെ പോസ്‌റ്റ്. മേക്കപ്പ് ഇല്ലാത്ത സെല്‍ഫി ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു മംമ്‌തയുടെ പോസ്‌റ്റ് (Mamta Mohandas no make up selfies).

സൂര്യനോട് സംസാരിക്കുന്ന പോലെയായിരുന്നു നടിയുടെ കുറിപ്പ്. 'പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങും ഇല്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു... എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു... മൂടല്‍ മഞ്ഞിലൂടെ നിന്‍റെ ആദ്യ കിരണങ്ങള്‍ മിന്നി മറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ... നിന്‍റെ അനുഗ്രഹത്താല്‍ ഇന്നു മുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും' - ഇപ്രകാരമായിരുന്നു മംമ്‌തയുടെ പഴയ കുറിപ്പ് (Mamta Mohandas Old Instagram Post).

Also Read: 'എനിക്ക് നിറം നഷ്‌ടപ്പെടുന്നു'; മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങള്‍ പങ്കുവച്ച് രോഗാവസ്ഥ വെളിപ്പെടുത്തി മംമ്‌ത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.