ETV Bharat / bharat

ലഖിംപുർ ഖേരിയിലെ അക്രമം; രാജ്യവ്യാപകമായി ഇന്ന് കർഷക പ്രതിഷേധം

author img

By

Published : Oct 4, 2021, 9:17 AM IST

Lakhimpur news latest  Bharatiya Kisan Union news  BKU to protest across country news  Lakhimpur Kheri violence  കർഷകപ്രതിഷേധം വാർത്ത  കർഷകപ്രതിഷേധം പുതിയ വാർത്ത  കർഷകസമരം വാർത്ത  കർഷകർ കൊല്ലപ്പെട്ടു മലയാളം വാർത്ത  ലഖിംപുർ ഖേരി കർഷകർ വാർത്ത  ലഖിംപുർ ഖേരി കർഷകർ വാർത്ത  ഭാരതീയ കിസാൻ യൂണിയൻ വാർത്ത  നരേഷ് ടികായത്ത് വാർത്ത  farmers protest news  farmers killed news update
കർഷകപ്രതിഷേധം

ബികെയു ദേശീയ പ്രസിഡന്‍റ് നരേഷ് ടികായത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ കർഷക സമരത്തിന് ആഹ്വാനം ചെയ്‌തു. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ 1 മണിവരെ കർഷകർ കലക്‌ടറേറ്റ് വളയും.

ലഖ്‌നൗ: ലഖിംപുർ ഖേരി സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാജ്യത്ത് കർഷകസമരം. ബികെയു ദേശീയ പ്രസിഡന്‍റ് നരേഷ് ടികായത്തിന്‍റെ അധ്യക്ഷതയിൽ യുപിയിലെ മുസാഫർനഗറിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഭാരതീയ കിസാൻ യൂണിയൻ രാജ്യവ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചത്. ഉച്ചയ്ക്ക് 12 മണി മുതൽ 1 മണിവരെ കലക്‌ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കും.

ഇന്ന് രാജ്യത്തൊട്ടാകെ കർഷകസമരം

രാജ്യത്തൊട്ടാകെ ജില്ലാ ഭരണകൂടത്തിന്‍റെ ഓഫിസുകൾക്ക് പുറത്ത് മോർച്ച നടത്താൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തു. കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ 2020 നവംബർ മുതൽ ദേശീയ തലസ്ഥാനത്തും പഞ്ചാബിലും രാജ്യത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലുമായി കർഷകർ സമരത്തിലാണ്.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിനിടയിലേക്ക് ഞായറാഴ്‌ച വാഹനം ഓടിച്ച് കയറ്റിയ സംഭവത്തിൽ നാല് കര്‍ഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ 200ഓളം കർഷകരും ബികെയു അനുഭാവികളും ഞായറാഴ്‌ച രാത്രി ലഖിംപുർ ഖേരിയിലേക്ക് പുറപ്പെട്ടിരുന്നു.

Also Read: ലഖിംപൂർ ഖേരിയിൽ എത്തിയ പ്രിയങ്ക അറസ്റ്റിലെന്ന് കോൺഗ്രസ്

രാകേഷ് ടികായത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടത്. മിക്കയിടത്തും പൊലീസ് യാത്ര തടയാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ, ഇതെല്ലാം മറികടന്ന് തങ്ങൾ മുന്നേറിയെന്നും കർഷകകൂട്ടായ്‌മയിലെ പ്രതിനിധികൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.