ETV Bharat / bharat

റിക്രൂട്ട്‌മെന്‍റിന് ആവശ്യമായ ശരീര ഭാരമില്ല, പരിശോധനക്കിടെ ഭാരം കൂട്ടാന്‍ അടിവസ്‌ത്രത്തില്‍ ഇരുമ്പ് ഒളിപ്പിച്ച് ഉദ്യോഗാര്‍ഥികള്‍

author img

By

Published : Feb 10, 2023, 3:32 PM IST

Updated : Feb 10, 2023, 4:01 PM IST

KKRTC Recruitment fraud  KKRTC Recruitment  Candidates caught keeping iron stone for weight  Candidates keeping iron stone for weight gain  കെകെആര്‍ടിസി റിക്രൂട്ട്മെന്‍റ്  ഉദ്യോഗാര്‍ഥികള്‍  ഭാരം വര്‍ധിപ്പിക്കാന്‍ അടിവസ്‌ത്രത്തില്‍ ഇരുമ്പ്  കര്‍ണാടകയിലെ കലബുറഗി  കെകെആര്‍ടിസി  പിഎസ്‌ഐ പരീക്ഷയില്‍ ബ്ലൂടൂത്ത് ഉപകരണം
ശാരീരിക പരീക്ഷയില്‍ കൃത്രിമമായി ഭാരം വര്‍ധിപ്പിച്ചു

കര്‍ണാടകയിലെ കലബുറഗിയില്‍ നടന്ന കെകെആര്‍ടിസി റിക്രൂട്ട്മെന്‍റ് ശാരീരിക പരീക്ഷക്കിടെ ആയിരുന്നു സംഭവം. ബോര്‍ഡ് നിര്‍ദേശിച്ച 55 കിലോ ശരീര ഭാരം ഇല്ലാത്ത നാല് ഉദ്യോഗാര്‍ഥികളാണ് കൃത്രിമമായി ഭാരം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചത്. പിടിക്കപ്പെട്ട ഇവരെ കെകെആര്‍ടിസി അധികൃതര്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

ശാരീരിക പരീക്ഷയില്‍ കൃത്രിമമായി ഭാരം വര്‍ധിപ്പിച്ചു

കലബുറഗി (കര്‍ണാടക): കെകെആര്‍ടിസി (കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍) നിയമനവുമായി ബന്ധപ്പെട്ട് കലബുറഗിയില്‍ നടന്ന ശാരീരിക പരീക്ഷക്കിടെ ഭാരം കൂട്ടാന്‍ അടിവസ്‌ത്രത്തില്‍ ഇരുമ്പ് കട്ട ഒളിപ്പിച്ചും ശരീരത്തില്‍ ഇരുമ്പ് ഘടിപ്പിച്ചും ഉദ്യോഗാര്‍ഥികള്‍. ഇന്ന് നടന്ന പരീക്ഷയിലാണ് ഉദ്യോഗാര്‍ഥികളുടെ നിയമ വിരുദ്ധ നടപടി. 2022 ലെ പിഎസ്‌ഐ റിക്രൂട്ട്മെന്‍റ് പരീക്ഷ നടക്കവെ സമാന രീതിയിലുള്ള തട്ടിപ്പ് പുറത്തുവന്നിരുന്നു.

റിക്രൂട്ട്‌മെന്‍റിന് നിര്‍ദേശിക്കപ്പെട്ട നിശ്ചിത ശരീര ഭാരം ഇല്ലാത്ത നാല് ഉദ്യോഗാര്‍ഥികളാണ് കൃത്രിമമായി തൂക്കം വര്‍ധിപ്പിച്ച് ബോര്‍ഡിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. കെകെആര്‍ടിസി ഡ്രൈവര്‍ കം മാനേജര്‍ തസ്‌തികയിലേക്കുള്ള ശാരീരിക പരിശോധനക്കിടെയാണ് സംഭവം. 55 കിലോ ശരീരഭാരമാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. 1,619 ഒഴിവുകളുള്ള തസ്‌തികയിലേക്ക് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 38,000 ഉദ്യോഗാര്‍ഥികളാണ് അപേക്ഷ നല്‍കിയത്.

അടിവസ്‌ത്രത്തില്‍ അഞ്ച് കിലോയുടെ ഇരുമ്പ് കട്ടകള്‍: അഞ്ച് കിലോയുടെ രണ്ട് ഇരുമ്പു കട്ടകള്‍ അടിവസ്‌ത്രത്തില്‍ പ്രത്യേക രീതിയില്‍ തുന്നിച്ചേര്‍ത്താണ് ഒരു ഉദ്യോഗാര്‍ഥി പരീക്ഷക്ക് എത്തിയത്. മറ്റൊരാള്‍ ഇരുമ്പ് ചെയിന്‍, ബെല്‍റ്റ് പോലെ അരയില്‍ കെട്ടിവച്ചിരുന്നു. ഒരാള്‍ കാലില്‍ പ്രത്യേക രീതിയിലുള്ള ഇരുമ്പ് ചങ്ങല ധരിച്ചാണ് എത്തിയത്. നാലാമനാകട്ടെ ഇരുമ്പ് കട്ടകള്‍ ഷര്‍ട്ടിന്‍റെ ഇരു ഭാഗങ്ങളിലും തുന്നിച്ചേര്‍ത്താണ് പരീക്ഷക്ക് ഹാജരായത്. ഒറ്റ നോട്ടത്തില്‍ സംശയം ഉണ്ടാകാത്ത രീതിയിലായിരുന്നു സംഘം ഇരുമ്പ് ശരീരത്തില്‍ ഒളിപ്പിച്ചത്.

ശാരീരിക പരിശോധ കര്‍ശനമായ രീതിയില്‍ നടത്തിയതാണ് നാലു പേരും പിടിക്കപ്പെടാന്‍ കാരണമായത്. പിടിക്കപ്പെട്ട ഉദ്യോഗാര്‍ഥികളെ റിക്രൂട്ട്‌മെന്‍റ് സെലക്ഷന്‍റെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി കെകെആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഇനിമുതല്‍ നാലു യുവാക്കള്‍ക്കും കെകെആര്‍ടിസി നടത്തുന്ന റിക്രൂട്ട്‌മെന്‍റ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയില്ല.

പരീക്ഷയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ നാലംഗ സംഘത്തെ പൊലീസില്‍ ഏല്‍പ്പിക്കാതെ കര്‍ശനമായി താക്കീത് ചെയ്‌ത് വിടുകയാണുണ്ടായത്. നേരത്തെ കലബുറഗിയില്‍ നടന്ന പിഎസ്‌ഐ പരീക്ഷയില്‍ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ചത് കണ്ടെത്തിയതാണ് വാര്‍ത്തയായത്.

Last Updated :Feb 10, 2023, 4:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.