ETV Bharat / bharat

ദീപാവലിക്കൊരുങ്ങി നാടും നഗരവും; സ്‌പെഷ്യല്‍ 'കാജു കലാഷ്‌' റെഡി; വില 20,000

author img

By

Published : Oct 20, 2022, 2:49 PM IST

ദീപാവലിക്കൊരുങ്ങി നാടും നഗരവും  കാജു കലാഷ്‌  സ്വര്‍ണ വരക്  ലഖ്‌നൗ  ലഖ്‌നൗ വാര്‍ത്തകള്‍  ഉത്തര്‍പ്രദേശ് വാര്‍ത്തകള്‍  ദീപാവലി സ്‌പെഷ്യല്‍ വാര്‍ത്തകള്‍  Kaju Kalash  UP  UP news updates
സ്‌പെഷ്യല്‍ 'കാജു കലാഷ്‌' റെഡി'; വില 20,000

ദക്ഷിണേന്ത്യന്‍ ഭാഗങ്ങളില്‍ പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ അലങ്കാരത്തിനും കുടുതല്‍ രുചിക്കുമായി ചേര്‍ക്കുന്ന സ്വര്‍ണത്തിന്‍റെ അംശമാണ് സ്വര്‍ണ വരക്.

ലഖ്‌നൗ: ദസറക്ക് ശേഷമെത്തുന്ന ദീപാവലിയെ വരവേല്‍ക്കാനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ഓഫറുകളും വിലക്കിഴിവുകളും പുതിയ വിഭവങ്ങളുമൊക്കെയായി വിപണികളും കടകളും സജീവമായി. സ്‌പെഷ്യല്‍ വിഭവവുമായി ദീപാവലിയെ കാത്തിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ചെറുപട്ടണവും ഗോസ്വാമി തുളസീദാസിന്‍റെ" ജന്മസ്ഥലവുമായ കാസ്‌ഗഞ്ചിലെ മധുരപലഹാരക്കടയായ റോഷൻ ലാൽ സ്വീറ്റ്‌സ്.

കടയില്‍ ദീപാവലിക്ക് പ്രത്യേകം സജ്ജമാക്കിയ കാജു കലാഷാണ് ഇത്തവണ ഉപഭോക്താക്കള്‍ക്കളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ദീപാവലി ആഘോഷത്തില്‍ എപ്പോഴും ഉണ്ടാകാറുള്ള പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് കാജു കലാഷ്. എന്നാല്‍ സാധാരണ കാജു കലാഷില്‍ നിന്ന് വ്യത്യസ്‌തമായി സ്വര്‍ണ വരക് (ദക്ഷിണേന്ത്യന്‍ മധുര പലഹാരങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന ഭക്ഷിക്കാന്‍ കഴിയുന്ന രൂപത്തിലുള്ള സ്വര്‍ണത്തിന്‍റെ അംശം) പിസ്‌ത, ചിൽഗോസ, തേൻ എന്നീ ചേരുവകള്‍ ചേര്‍ത്താണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കിയ ഒരു കിലോ കാജു കലാഷിന്‍റെ വില 20,000 രൂപയാണ്.

അതുകൊണ്ട് തന്നെ കാജു കലാഷിന് ആവശ്യക്കാര്‍ കൂടുതലില്ലെന്നും കടയുടമ രജത് മഹേശ്വരി ഇടിവി ഭാരതിനോട് പറഞ്ഞു. മാത്രമല്ല ദീപാവലിക്ക് കാസഗഞ്ചിലെ ജനങ്ങള്‍ക്കായി വ്യത്യസ്‌തമായി എന്തെങ്കിലും തയ്യാറാക്കണമെന്ന ആഗ്രഹമാണ് ഇത്തരത്തിലൊരു പലഹാരം ഉണ്ടാക്കാന്‍ കാരണമെന്നും രജത് മഹേശ്വരി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.