ഒബിസി സംവരണം ആവശ്യപ്പെട്ട് ജാട്ട് സമൂഹം പ്രക്ഷോഭം ആരംഭിച്ചു

author img

By ETV Bharat Kerala Desk

Published : Jan 17, 2024, 10:54 PM IST

OBC reservation  Jats starts agitation  ഒബിസി സംവരണം  ജാട്ട്

Jats Starts Agitation: ഒബിസി സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനിലെ ഭരത്പൂർ, ധോൽപൂർ എന്നീ ജില്ലകളിലെ ജാട്ട് സമൂഹം പ്രക്ഷോഭം ആരംഭിച്ചു. ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോപം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

രാജസ്ഥാൻ: കേന്ദ്രത്തോട് ഒബിസി സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം ഇന്ന് (ജനുവരി 17) ജയ്‌ചോളി ഗ്രാമത്തിൽ പ്രക്ഷോഭം ആരംഭിച്ചു. രാജസ്ഥാനിലെ ഭരത്പൂർ, ധോൽപൂർ എന്നീ ജില്ലകളിലെ ജാട്ടുകളാണ് പ്രക്ഷോഭം തുടങ്ങിയത് (Jats of Bharatpur and Dholpur in Rajasthan starts agitation demanding OBC reservation). കേന്ദ്ര സർക്കാർ സമുദായത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വലിയ തോതിലുള്ള സമരം ആവർത്തിക്കുമെന്ന് സംവരണ സമര സമിതി കൺവീനർ നേം സിംഗ് ഫൗജ്‌ദാർ പറഞ്ഞു.

പ്രക്ഷോഭം കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് സമരം നടക്കുന്ന ജയ്‌ചോളി ഗ്രാമത്തിൽ ഒരുക്കിയിയത്. റെയിൽവേ സ്റ്റേഷനിൽ ആർ. പി. എഫിനെയും ജി. ആർ. പി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം പൂർണ സജ്ജമായിയിട്ടുണ്ട്.

കഴിഞ്ഞ 25 വർഷങ്ങളായി ഭരത്പൂരിലെയും ധോൽപൂരിലെയും ജാട്ട് സമൂഹം കേന്ദ്രത്തിനോട് ഒബിസി സംവരണം ആവശ്യപ്പെടുന്നുണ്ട്. ഇതിനെ തുടർന്ന് 2013ലെ മൻമോഹൻ സിങ് സർക്കാർ രണ്ട് ജില്ലകളിലെയും ജാട്ടുകൾക്ക് ഒബിസി സംവരണം അനുവദിച്ചിരുന്നു. എന്നാൽ 2014ൽ ഭരണത്തിൽ വന്ന ബിജെപി സർക്കാർ സംവരണം (OBC reservation) നിർത്തലാക്കുകയായിരുന്നു.

ഭരത്പൂർ, ധോൽപൂർ ജില്ലകളിലെ ജാട്ട് വിഭാഗം 1998 മുതൽ സംവരണം ആവശ്യപ്പെടുന്നുണ്ട്. 2013-ൽ ധോൽപൂരിലുൾപ്പെടെ മറ്റ് 9 സംസ്ഥാനങ്ങളിൽ സംവരണം നൽകിയിരുന്നു. എന്നാൽ 2014ൽ അധികാരത്തിൽ വന്ന ബിജെപി സർക്കാർ ഭരത്പൂരിലെയും ധോൽപൂരിലെയും ജാട്ടുകളുടെ ഒബിസി സംവരണം നിർത്തലാക്കുകയായിരുന്നു. 2015 ഓഗസ്റ്റ് 10നാണ് ജാട്ടുകളുടെ സംവരണം കോന്ദ്രം നിർത്തലാക്കിയത്.

മുൻ രാജകുടുംബവുമായി ധോൽപൂരിലെയും ഭരത്പൂരിലെയും ജാട്ടുകൾ ബന്ധപ്പെട്ടിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് സംവരണം നിർത്തലാക്കിയത്.

ജയ്‌ചോളി ഗ്രാമത്തിൽ സമാധാനപരമായ രീതിയിൽ സമരം ചെയ്യാനാണ് നിലവിലെ തീരുമാനമെന്ന് ആരക്ഷൻ സംഘർഷ് സമിതി കൺവീനർ നേം സിംഗ് ഫൗജ്‌ദാർ പറഞ്ഞു. സർക്കാരിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുമെന്നും അതു വരെ ഗാന്ധിയൻ സമീപനത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഗൗരവമായി എടുത്തില്ലെങ്കിൽ ജാട്ട് സമൂഹം ഒറ്റക്കെട്ടായി പോരാടുമെന്നും ഫൗജ്‌ദാർ പറഞ്ഞു.

ഇത്തവണയും ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ നിരത്തിലിറങ്ങി പ്രക്ഷോപം നടത്തുമെന്നും അദ്ദേഹം കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. പ്രക്ഷോഭം അക്രമാസക്തമായാൽ ഭരത്പൂർ-കോട്ട-മുംബൈ റൂട്ടിലെ ട്രെയിനുകളുടെ റൂട്ടും മാറ്റുമെന്ന് അധികാരികൾ അറിയിച്ചു.

Also read: മോദിയെ പരിഹസിച്ച് കെ രാജന്‍; തെരഞ്ഞെടുപ്പിന് മുമ്പ് വനിത സംവരണം നടപ്പാക്കാന്‍ വെല്ലുവിളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.