ETV Bharat / bharat

'2028 ഓടെ ഇന്ത്യക്ക് സ്വന്തമായി ബഹിരാകാശ നിലയമുണ്ടാകും': എസ്‌ സോമനാഥ്

author img

By ETV Bharat Kerala Team

Published : Jan 19, 2024, 5:07 PM IST

Indian Space Station: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ നിലയത്തിന്‍റെ നിര്‍മാണം 2035ല്‍ പൂര്‍ത്തിയാകും. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ചെയര്‍മാന്‍ എസ്. സോമനാഥ്.

ISRO Chairman S Somanath  Indian Space Station  എസ്‌ സോമനാഥ് ഐഎസ്‌ആര്‍ഒ  ഇന്ത്യന്‍ ബഹിരാകാശ നിലയം
India Will Have Own Space Station By 2028 Said ISRO Chief

ചണ്ഡീഗഢ്: ഇന്ത്യയ്‌ക്ക് സ്വന്തമായി ബഹിരാകാശ ഗവേഷണ നിലയം സ്ഥാപിക്കാനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷത്തോടെ ആരംഭിക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ്‌ സോമനാഥ്. തങ്ങളുടെ ശ്രമങ്ങളെല്ലാം സഫലമായാല്‍ 2028 ഓടെ ഇന്ത്യക്ക് സ്വന്തമായൊരു ബഹിരാകാശ നിലയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ഫരീദാബാദില്‍ സംഘടിപ്പിച്ച ഇന്ത്യ അന്താരാഷ്‌ട്ര ശാസ്‌ത്രമേളയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു എസ് സോമനാഥ് (ISRO chief S Somanath).

2028ഓടെ ബഹിരാകാശ നിലയത്തിന്‍റെ ആദ്യ മൊഡ്യൂളിന്‍റെ നിര്‍മ്മാണവും പരീക്ഷണവും വിക്ഷേപണവും പൂര്‍ത്തിയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2035ഓടെ സ്റ്റേഷന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും. 2035 ഓടെ ബഹിരാകാശ ഗവേഷണ നിലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. 2040 ഓടെ ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ചന്ദ്രനില്‍ ഇറങ്ങുമെന്നും എസ്‌ സോമനാഥ് പറഞ്ഞു ( Indian Space Research Organisation (ISRO).

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേഷനെ ലബോറട്ടറിയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. 2035 ഓടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ബഹിരാകാശ നിലയത്തില്‍ ക്രൂ കമാന്‍ഡ് മൊഡ്യൂള്‍, ഡോക്കിങ് ബോര്‍ഡ്, ഹാബിറ്റേറ്റ് മെഡ്യൂള്‍, പ്രൊപ്പൽഷൻ മൊഡ്യൂള്‍ എന്നിവ ഉണ്ടായിരിക്കും. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഈ ക്യാപ്സ്യൂളിന്‍റെ ആകെ ഭാരം 25 ടണ്‍ ആയിരിക്കും. എന്നാല്‍ സ്റ്റേഷന്‍റെ വിപൂലീകരണം അനുസരിച്ച് ഭാരം വര്‍ധിപ്പിക്കാനാകും. 2023ല്‍ ഐഎസ്‌ആര്‍ഒ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വഴിതുറക്കുമെന്ന് ബഹിരാകാശ സാങ്കേതിക വിദ്യയുടെ പ്രധാന്യം ഊന്നിപ്പറഞ്ഞ് എസ്‌ സോമനാഥ് കൂട്ടിച്ചേര്‍ത്തു (India International Science Festival).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.