ETV Bharat / bharat

ഇന്ത്യ-ചൈന 11-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച അവസാനിച്ചു

author img

By

Published : Apr 10, 2021, 1:32 PM IST

ഇന്ത്യ-ചൈന 11-ാം ഘട്ട കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച  INDIA CHINA 11th round of Corps Commander-level talks  കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച  Corps Commander-level talks  india china conflict  ഇന്ത്യ ചൈന സംഘർഷം  DISENGAGEMENT  DISENGAGEMENT of india china  ഇന്ത്യ ചൈന പിന്മാറ്റം  ന്യൂഡൽഹി  അതിർത്തി സംഘർഷങ്ങൾ  അതിർത്തി തർക്കം
INDIA CHINA DISCUSS FURTHER DISENGAGEMENT DURING CORPS COMMANDER LEVEL TALKS

കൂടിക്കാഴ്‌ചയിൽ അവശേഷിക്കുന്ന ഗോഗ്ര, ഹോട്ട് സ്പ്രിങ്സ്, ഡെപ്‌സാങ് സമതലങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനങ്ങളും ചർച്ച ചെയ്‌തു

ന്യൂഡൽഹി: പാങ്കോങ് തടാക പ്രദേശത്ത് നിന്നും പിന്മാറിയ ശേഷം ഇന്ത്യയും ചൈനയും 11-ാമത് കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച അവസാനിച്ചു. ലഡാക്കിൽ വെള്ളിയാഴ്‌ച നടന്ന കൂടിക്കാഴ്‌ചയിൽ അവശേഷിക്കുന്ന ഗോഗ്ര, ഹോട്ട് സ്പ്രിങ്സ്, ഡെപ്‌സാങ് സമതലങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനങ്ങളും ചർച്ച ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 13 മണിക്കൂറോളം നീണ്ടുനിന്ന ചർച്ച രാത്രി 11:30ന് സമാപിച്ചു.

കൂടുതൽ വായനയ്‌ക്ക്: കിഴക്കൻ ലഡാക്കില്‍ നിന്ന് പിന്മാറി ഇന്ത്യ- ചൈന സൈനികര്‍

ഇരു രാജ്യങ്ങളും ഒരു വർഷത്തോളമായി സൈനിക പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നുവെങ്കിലും സൈനിക-രാഷ്‌ട്രീയ തലങ്ങളിൽ വിപുലമായ ചർച്ചകൾക്ക് ശേഷം കഴിഞ്ഞ മാസമാണ് ഏറ്റവും വിവാദമായ പാങ്കോങ് തടാക പ്രദേശത്ത് നിന്ന് പിന്മാറാൻ ധാരണയായത്. നേരത്തെ രണ്ടു രാജ്യങ്ങളും കോർപ്‌സ് കമാൻഡർ തലത്തിൽ 10 ഘട്ട ചർച്ചകൾ നടത്തിയിരുന്നു.

കൂടുതൽ വായനയ്‌ക്ക്: ഇന്ത്യ-ചൈന പത്താം ഘട്ട കമാൻഡർ ലെവൽ ചർച്ച ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.