ETV Bharat / bharat

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം ; സുരക്ഷ ശക്തമാക്കി പൊലീസ്

author img

By

Published : Feb 17, 2023, 9:40 PM IST

Police beef up security at UP CM  bomb threat at UP CM Yogi Adityanath residence  യുപി മുഖ്യമന്ത്രി  യുപി പൊലീസ്  യുപി മുഖ്യമന്ത്രി ബോംബ് ഭീഷണി  hoax threat against UP CM Yogi Adityanath  up news  യോഗി ആദിത്യ നാഥിനെതിരെ വ്യാജ ഭീഷണി  യുപി ന്യൂസ്
ബോംബ്

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധനകള്‍ നടത്തിയെങ്കിലും സ്‌ഫോടക വസ്‌തുക്കള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് യുപി പൊലീസ്

ലഖ്‌നൗ : യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ ലഖ്‌നൗവിലെ വസതിക്കടുത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ലഖ്‌നൗ കാളിദാസ് മാര്‍ഗിലെ വസതിക്ക് മുന്നില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് വച്ചിട്ടുണ്ട് എന്ന സന്ദേശം ലഭിച്ച ഉടനെ തന്നെ തങ്ങള്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചെന്ന് ലഖ്‌നൗ സെന്‍ട്രല്‍ ഡിസിപി അറിയിച്ചു. ഡല്‍ഹി പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമിലാണ് യോഗി ആദിത്യനാഥിന്‍റെ വസതിക്ക് സമീപം സ്ഫോടക വസ്‌തുക്കള്‍ വച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത് എന്ന് യുപി പൊലീസ് അറിയിച്ചു. എന്നാല്‍ തെരച്ചിലില്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വ്യാജ സന്ദേശം നല്‍കിയ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും പൊലീസ് വ്യക്തമാക്കി.

ഇതിന് മുമ്പും യോഗിക്കെതിരെ വ്യാജ ഭീഷണികള്‍ : അജ്ഞാത ട്വിറ്റര്‍ ഉപയോക്താവില്‍ നിന്ന് ഇതിന് മുമ്പ് യോഗി ആദിത്യനാഥിന് വധ ഭീഷണി ലഭിച്ചിരുന്നു. യുപി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ബോംബാക്രമണം നടത്തുമെന്നും ഇതിനായി പല സ്ഥലങ്ങളിലും സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഈ അജ്ഞാതന്‍ ഭീഷണി മുഴക്കിയിരുന്നു.

'Lady Done'(@ladydone3) എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഭീഷണികള്‍ ഉണ്ടായത്. യുപി നിയമസഭ മന്ദിരം, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ്‌ സ്‌റ്റോപ്പുകള്‍ എന്നിവ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഈ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വേറൊരു ട്വീറ്റില്‍ പറയുന്നത് സുലൈമാന്‍ ഭായി ഗൊരഖ്‌നാഥ് മഠത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ്. ഒരു മണിക്കൂറിന് ശേഷം ഇതേ ഹാന്‍ഡിലില്‍ നിന്ന് മീററ്റിലെ ആര്‍മി കന്‍റോണ്‍മെന്‍റിലും മറ്റ് 10സ്ഥലങ്ങളിലും ഫറൂഖ് ഭായി എന്നയാള്‍ ബോംബ് വച്ചിട്ടുണ്ടെന്നും കുറിക്കപ്പെട്ടു.

ഈ ട്വീറ്റുകളില്‍ യുപി പൊലീസിനെ ടാഗ് ചെയ്‌തുകൊണ്ട് 'തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോളൂ' എന്ന വെല്ലുവിളിയും നടത്തി. ഈ ട്വിറ്റര്‍ ഉപയോക്‌താവ്, ബിജെപിയുടെ ഗൊരഖ്‌പൂരിലെ എംപിയും നടനുമായ രവി കിഷന്‍, യോഗി ആദിത്യനാഥ് എന്നിവരെ ടാഗ്‌ ചെയ്യുകയും തിങ്കളാഴ്‌ചയ്‌ക്ക്‌ മുമ്പ് ഇവരെ ചാവേറായി വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തു.

ഈ ഭീഷണിയെ തുടര്‍ന്ന് ഈ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 2022 ഫെബ്രുവരിയിലാണ് ഈ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉണ്ടാക്കിയത് എന്നാണ് കണ്ടെത്തിയത്. ഒരു ഫോളോവര്‍ മാത്രമേ ഈ ട്വിറ്റര്‍ ഹാന്‍ഡിലിന് ഉള്ളൂ. പാകിസ്ഥാനില്‍ നിന്നുള്ള മുജാഹിദ് ഗ്രൂപ്പ് എല്ലാം തകര്‍ക്കുമെന്നും ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് മുന്‍പ് സന്ദേശമുണ്ടായിരുന്നു.

വ്യാജ ഭീഷണിയെന്ന് പിന്നീട് തെളിഞ്ഞു: ഭീഷണി ട്വീറ്റുകള്‍ക്ക് ശേഷം ഗൊരഖ്‌നാഥ് ക്ഷേത്രത്തിലും മറ്റ് സ്ഥലങ്ങളിലും വ്യാപക തെരച്ചില്‍ നടത്തിയെന്നും എന്നാല്‍ സ്‌ഫോടക വസ്‌തുക്കള്‍ ഒന്നും തന്നെ കണ്ടെത്തിയില്ലെന്നും ഗൊരഖ്‌പൂര്‍ എസ്എസ്‌പി വിപിന്‍ താഡ പറഞ്ഞു. ട്വിറ്ററിലേത് വ്യാജ ഭീഷണിയാണെന്നാണ് തോന്നുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയുടെ വാഹന വ്യൂഹത്തിന് നേരെ യുപിയിലെ മീററ്റില്‍ ആക്രമണം ഉണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ട്വീറ്റുകള്‍ വരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.