ETV Bharat / bharat

ആൺകുട്ടിയുണ്ടാകാൻ മരുന്ന്, ലിംഗനിർണയം നടത്തി ഭ്രൂണഹത്യ ; വ്യാജ ഡോക്‌ടർമാരുടെ റാക്കറ്റ് പിടിയിൽ

author img

By ETV Bharat Kerala Team

Published : Jan 18, 2024, 10:01 AM IST

Bogus Doctors Arrested : ആൺകുട്ടിയുണ്ടാകാൻ മരുന്ന് നൽകി, ലിംഗനിർണയം നടത്തി പെൺഭ്രൂണഹത്യ നടത്തിവന്നിരുന്ന വ്യാജ ഡോക്‌ടർമാർ പിടിയിൽ. മരുന്ന് കഴിച്ചാൽ ആൺകുട്ടി പിറക്കാനുള്ള സാധ്യത വർധിക്കുമെന്ന് പരസ്യം നൽകിയായിരുന്നു ഇവരുടെ പ്രവർത്തനം.

Bogus Doctors Arrested at Kolhapur  വ്യാജ ഡോക്‌ടർ  Kolhapur Fake Doctors  ആൺകുട്ടിയുണ്ടാകാൻ മരുന്ന്
Fake Doctors Arrested for Performing Gender Test and Female Foeticide

കോലാപൂർ : മഹാരാഷ്ട്രയിലെ കോലാപൂരിൽ ലിംഗനിർണയം നടത്തി പെൺ ഭ്രൂണങ്ങൾ ഗർഭഛിദ്രം നടത്തുന്ന റാക്കറ്റ് പിടിയിലായി. കോലാപ്പൂർ പൊലീസും, സിറ്റി ഹെൽത്ത് ടീമും, മഹിളാ ബാല കല്യാൺ സമിതിയും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് വ്യാജ ഡോക്‌ടർമാർ അടക്കമുള്ള സംഘത്തിലെ രണ്ടുപേർ പിടിയിലായത് (Bogus Doctors Arrested).

ചൊവ്വാഴ്‌ച രാത്രി നടന്ന റെയ്‌ഡിൽ കൃഷ്‌ണത് ജസൂദ്, അജിത് ഡോംഗ്രെ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമൻ സ്വപ്‌നിൽ പാട്ടീൽ പരിശോധന നടക്കവേ തന്ത്രപൂർവം രക്ഷപെട്ടു. ഇയാളെ പിടികൂടാൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഇവർക്കെതിരെ കർവീർ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

ക്രാന്തിസിൻഹ് നാനാ പാട്ടീൽ നഗറിലെ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. തങ്ങൾ നൽകുന്ന മരുന്ന് കഴിച്ചാൽ ആൺകുട്ടി പിറക്കാനുള്ള സാധ്യത വർധിക്കുമെന്ന് പരസ്യം നൽകിയായിരുന്നു ഇവരുടെ പ്രവർത്തനം. സോഷ്യൽ മീഡിയയിൽ ഇവർ നൽകിയ പരസ്യം ജില്ല കലക്‌ടർ രാഹുൽ രേഖാവറിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിൽ അന്വേഷണം തുടങ്ങിയത്.

Also Read: ചവറ്റുകുട്ടയില്‍ പെണ്‍ഭ്രൂണം; ആശുപത്രി സീല്‍ ചെയ്‌ത് ആരോഗ്യ വകുപ്പ്, 4 പേര്‍ കസ്റ്റഡിയില്‍

തുടർന്ന് സിറ്റി ഹെൽത്ത് ടീമും പൊലീസ് വനിതാ ശിശുക്ഷേമ സമിതിയും സംയുക്ത അന്വേഷണം നടത്താൻ കലക്‌ടർ ഉത്തരവിട്ടു. ഇതനുസരിച്ച് പൊലീസ് ഒരു വനിത ഉദ്യോഗസ്ഥയെ ഗർഭിണിയെന്ന വ്യാജേന അവിടേക്ക് അയക്കുകയും, അവർ വ്യാജ ഡോക്‌ടർമാരോട് സംസാരിക്കുകയും ചെയ്‌തു. തുടർന്ന് ഇവർ ഉദ്യോഗസ്ഥയെ ക്രാന്തിസിൻഹ് നാനാ പാട്ടീൽ നഗറിലെ വീട്ടിൽ പ്രവർത്തിച്ചിരുന്ന ക്ലിനിക്കിലേക്ക് ക്ഷണിച്ചു.

ക്ലിനിക്കിലെത്തിയ ഉദ്യോഗസ്ഥയോട് മരുന്നുകൾക്കായി ഒരു ലക്ഷം രൂപ നൽകാനാണ് വ്യാജ ഡോക്‌ടർമാർ ആദ്യം ആവശ്യപ്പെട്ടത്. ഏഴുദിവസത്തെ മരുന്ന് കഴിച്ചതിനുശേഷം പ്രസവത്തിന് മുൻപുള്ള ലിംഗ പരിശോധന നടത്തുമെന്നും അവർ പറഞ്ഞു. പരിശോധനയിൽ പെൺഭ്രൂണം കണ്ടാൽ ഗർഭച്‌ഛിദ്രം നടത്തും. അതിന് പ്രത്യേക പണം നൽകണമെന്നും പ്രതികൾ വനിത ഉദ്യോഗസ്ഥയോട് പറഞ്ഞു.

നിയമവിരുദ്ധമായ ലിംഗനിർണയത്തിന് ഉപയോഗിക്കുന്ന സോണോഗ്രാഫി മെഷീന്‍ അടക്കമുള്ള സംവിധാനങ്ങൾ വനിത ഓഫീസർ ക്ലിനിക്കില്‍ കണ്ടെത്തിയിരുന്നു. ഇവർ നൽകിയ വിവരപ്രകാരം പൊലീസ് അവിടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി സ്ഥിരീകരിച്ചു. തുടർന്നാണ് പൊലീസും സിറ്റി ഹെൽത്ത് ടീമും വനിത ശിശുക്ഷേമ സമിതിയും അടക്കമുള്ള സംയുക്ത സംഘം റെയ്‌ഡ്‌ നടത്തിയത്. റെയ്‌ഡിൽ സോണോഗ്രാഫി മെഷീൻ, അബോർഷൻ വേം, 20,000 രൂപ എന്നിവ പിടിച്ചെടുത്തു.

Also Read: ബെംഗളൂരുവിൽ നിയമവിരുദ്ധമായി ഭ്രൂണ ലിംഗനിർണയം നടത്തി; റാക്കറ്റ് സംഘത്തിലെ 4 പേർ അറസ്‌റ്റിൽ

പരിശോധനയിൽ വ്യാജ ഡോക്‌ടർമാർ അശാസ്ത്രീയമായ ചികിത്സകൾ നിർദേശിച്ചതായും കണ്ടെത്തി. ആൺകുഞ്ഞിന് ജന്മം നൽകാൻ ഗർഭിണികളോട് എരുമപ്പാലും അതിന്‍റെ ഉപോൽപ്പന്നങ്ങളും കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കോഴിയിറച്ചി കഴിക്കാനും, ആട്ടിറച്ചി, മുട്ട, മത്സ്യം എന്നിവ ഒഴിവാക്കാനും ഇവര്‍ ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.