'വർഗീയ വിദ്വേഷം പടർത്തുന്നു' ; കങ്കണയുടെ പത്മശ്രീ പിൻവലിക്കണമെന്ന് ഡൽഹി സിഖ് കമ്മിറ്റി

author img

By

Published : Nov 21, 2021, 9:51 PM IST

Withdraw Kangana Ranaut's Padma Shri  Kangana Ranaut  Padma Shri  കങ്കണ  കങ്കണ റണാവത്ത്  കങ്കണയുടെ പത്മശ്രീ പിൻവലിക്കണം  പത്മശ്രീ  ഡൽഹി സിഖ് കമ്മിറ്റി  Delhi Sikh Gurdwara Management Committee  DSGMC  Ram Nath Kovind  letter to Ram Nath Kovind  Manjinder Singh Sirsa  മഞ്ജീന്ദർ സിങ് സിർസ  Shiromani Akali Dal  ശിരോമണി അകാലിദൾ നേതാവ്  ഡിഎസ്ജിഎംസി

ബോളിവുഡ് താരം കങ്കണ റണാവത്തിന് (Kangana Ranaut) നൽകിയ പത്മശ്രീ പിൻവലിക്കണമെന്ന് (Withdraw Kangana Ranaut's Padma Shri) ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് (Ram Nath Kovind) ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റിയുടെ (Delhi Sikh Gurdwara Management Committee (DSGMC)) കത്ത്

ന്യൂഡൽഹി : ബോളിവുഡ് താരം കങ്കണ റണാവത്തിന് (Kangana Ranaut) നൽകിയ പത്മശ്രീ പിൻവലിക്കണമെന്ന് (Withdraw Kangana Ranaut's Padma Shri) ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് (Ram Nath Kovind) ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റിയുടെ (Delhi Sikh Gurdwara Management Committee (DSGMC)) കത്ത്.

വർഗീയ വിദ്വേഷം പടർത്തുകയും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് കർഷകരെയും സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുകയും ചെയ്യുന്നുവെന്നാരോപിച്ചാണിത്. സമൂഹമാധ്യമങ്ങളിലൂടെ രാജ്യദ്രോഹപരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്ന് കാട്ടി കങ്കണയ്ക്കെതിരെ സിഖ് സംഘടന ശനിയാഴ്‌ച പൊലീസിൽ പരാതിയും നൽകിയിരുന്നു.

ALSO READ: Kankana Ranaut| കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ലജ്ജാകരം, മോദി ഇന്ദിരയെ മാതൃകയാക്കണമെന്ന് കങ്കണ

1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പരാമർശം നടത്തി കങ്കണ സിഖുകാരെ ബോധപൂർവം പ്രകോപിപ്പിക്കുകയാണെന്ന് ഡിഎസ്ജിഎംസി, ശിരോമണി അകാലിദൾ നേതാവ് (Shiromani Akali Dal) മഞ്ജീന്ദർ സിങ് സിർസ (Manjinder Singh Sirsa) രാഷ്ട്രപതിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരമൊരു ബഹുമതി കങ്കണ അർഹിക്കുന്നില്ല.

ഏവരുടെയും സൗഹാർദത്തിലും നന്മയിലും അധിഷ്ഠിതമായ ഒരു ഇന്ത്യയുടെ ആത്മാവിനെ അവർ പ്രതിനിധീകരിക്കുന്നില്ല. കർഷകരെയും സിഖ് സമൂഹത്തെയും സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിച്ചതിനാൽ, സാമൂഹിക വികാരം കണക്കിലെടുത്ത് നടിയിൽ നിന്ന് പത്മശ്രീ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീലിനെ കണ്ട് വിഷയം ഉന്നയിക്കാനും താരത്തിനെതിരെ മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനും ഡിഎസ്ജിഎംസി പ്രതിനിധി സംഘം തിങ്കളാഴ്ച മുംബൈയിലേക്ക് പോകും.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് ഉറപ്പാക്കാൻ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറെ കാണും. ഇത്തവണ കങ്കണ റണാവത്തിന് ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പാക്കും. സിഖ് ജനതക്കെതിരെ നിരന്തരം വിഷം ചീറ്റുന്നതിന് അവർ ജയിലിൽ പോകുക തന്നെ ചെയ്യും. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് അവർ ഹിന്ദുത്വത്തെ മുന്നിൽ നിർത്തി കളിക്കുന്നതെന്നും സിർസ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.