ETV Bharat / bharat

Death Threat Against Mukesh Ambani മുകേഷ് അംബാനിക്ക് വധഭീഷണി; 20 കോടി നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഇമെയില്‍ സന്ദേശം

author img

By ETV Bharat Kerala Team

Published : Oct 28, 2023, 11:05 PM IST

Death Threat Against Mukesh Ambani  Mukesh Ambani  മുകേഷ് അംബാനി  മുകേഷ് അംബാനിക്ക് വധഭീഷണി  Reliance Industries Chairman Mukesh Ambani  Mukesh Ambani receives death threat  ഇമെയില്‍ വഴി ഭീഷണിസന്ദേശം  Threats via email  Death Threat via email  ഇമെയിൽ വഴി മുകേഷ് അംബാനിക്ക് വധഭീഷണി  Mukesh Ambani received death threat via email
Death Threat Against Mukesh Ambani

Mukesh Ambani received death threat via email ഒക്‌ടോബർ 27 നാണ്‌ അജ്ഞാതനിൽ നിന്ന് അംബാനിക്ക് ഇമെയിൽ ലഭിച്ചത്‌. ഷദാബ് ഖാന്‍ എന്ന പേരിലാണ്‌ ഇ-മെയില്‍ വഴി ഭീഷണിസന്ദേശം ലഭിച്ചത്.

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ ആവശ്യപ്പെട്ട്‌ വധഭീഷണി മുഴക്കി കൊണ്ടുള്ള മെയിലാണ്‌ ലഭിച്ചിരിക്കുന്നത്‌ (Death Threat Against Mukesh Ambani). മുകേഷ് അംബാനിയുടെ സുരക്ഷ ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തില്‍ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒക്‌ടോബർ 27 നാണ്‌ അജ്ഞാതനിൽ നിന്ന് അംബാനിക്ക് ഇമെയിൽ ലഭിച്ചത്‌. ഷദാബ് ഖാന്‍ എന്ന പേരിലാണ്‌ ഇമെയില്‍ വഴി ഭീഷണിസന്ദേശം (Death Threat via email) ലഭിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനിൽ നിന്ന് 20 കോടി രൂപയാണ് ഇമെയിൽ വഴി അജ്ഞാതന്‍ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 20 കോടി രൂപ നല്‍കിയില്ലെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തിയതായും വിവരമുണ്ട്. "നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും, ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങൾക്കുണ്ട്" എന്ന തരത്തിലാണ്‌ ഭീഷണി സന്ദേശം എഴുതിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭീഷണി സന്ദേശത്തെ തുടർന്ന്‌ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈയിലെ ഗാംദേവി പോലീസ് സ്‌റ്റേഷനിൽ ഐപിസി 387, 506 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്‌. കഴിഞ്ഞ വർഷം ഒക്ടോബറിലും സൗത്ത് മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്‌പിറ്റലിലും അംബാനിയുടെ വസതിയിലും സ്‌ഫോടനം നടത്തുമെന്ന് വ്യാജ സന്ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെ അംബാനിക്കും കുടുംബാംഗങ്ങൾക്കും വധഭീഷണി ഉണ്ടായതിനെ തുടർന്ന് പോലീസ് കേസെടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ അംബാനിക്കെതിരെ വധഭീഷണി മുഴക്കിയതിന് ബിഹാറിലെ ദർഭംഗ ജില്ലയിൽ നിന്നും രാകേഷ് കുമാർ മിശ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

മുകേഷ്‌ അംബാനി കുടുംബത്തിന് വധഭീഷണി, പ്രതി ബിഹാറിൽ അറസ്റ്റിൽ: മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരെ വധഭീഷണിയും ബോംബാക്രമണ ഭീഷണിയും മുഴക്കിയ കേസിൽ ബിഹാർ സ്വദേശി മുംബൈ പൊലീസിന്‍റെ പിടിയിൽ. ബിഹാറിലെ ദർഭംഗ ജില്ലയിലെ മണിഗച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിന് ശേഷം ഇയാളെ മുംബൈ പൊലീസ് മുംബൈയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് സംഭവം.

പ്രതിയിൽ നിന്ന് ഒരു മൊബൈൽ ഫോൺ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മുകേഷ് അംബാനിയുടെ സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്ക് അജ്ഞാത നമ്പറിൽ നിന്നുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തെക്കന്‍ മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ലാന്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.

റിലയൻസ് ആശുപത്രിയിലും മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലിയയിലും ബോംബ് ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി സന്ദേശം. പിന്നീടും ഭീഷണി സന്ദേശം വന്നു. ആന്‍റിലിയ തകർക്കുമെന്നും മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവരെ കൊല്ലുമെന്നുമായിരുന്നു രണ്ടാമത്തെ ഭീഷണി സന്ദേശം. സംഭവത്തിൽ ബിഹാർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് ബിഹാർ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.