ETV Bharat / bharat

'Darwaaze Pe Dastak' Campaign In Kota To Prevent Student Suicides വിദ്യാർഥി ആത്മഹത്യകൾ തടയാൻ കോട്ടയിൽ 'ദർവാസേ പേ ദസ്‌തക്' ക്യാമ്പയിൻ

author img

By ETV Bharat Kerala Team

Published : Sep 3, 2023, 9:47 PM IST

Campaign to Put a Stop to Student Suicides : രാജ്യത്തിന്‍റെ കോച്ചിങ് ഹബ് എന്നറിയപ്പെടുന്ന കോട്ടയിലേക്ക് പ്രതിവർഷം 2.5 ലക്ഷത്തിലധികം വിദ്യാർഥികളാണ് എത്തിച്ചേരുന്നത്

Darwaaze Pe Dastak campaign in Kota  Darwaaze Pe Dastak campaign  രാജ്യത്തിന്‍റെ കോച്ചിങ് ഹബ് എന്നറിയപ്പെടുന്ന കോട്ട  വിദ്യാർഥി ആത്മഹത്യകൾ തടയാൻ  കോട്ടയിൽ വിദ്യാർഥി ആത്മഹത്യകൾ തടയാൻ ക്യാമ്പയിൻ  വിദ്യാർഥി ആത്മഹത്യകൾ തടയാൻ ക്യാമ്പയിൻ  campaign to prevent student suicides  student suicides  ആത്മഹത്യകൾ തടയാൻ ക്യാമ്പയിനുമായി പൊലീസ്  രാജ്യത്തിന്‍റെ കോച്ചിങ് ഹബ്  Darwaaze pe Dastak  coaching hub in Kota  coaching hub in Kota Rajasthan  suicides in the coaching hub in Kota  suicides in Kota  early signs of depression among students  depression among students living in hostels  students living in hostels  Campaign to Put a Stop Student Suicides  Campaign to Put a Stop to Student Suicides
'Darwaaze Pe Dastak' campaign

കോട്ട (രാജസ്ഥാൻ): വിദ്യാർഥികൾക്കിടയിലെ ആത്മഹത്യകൾ തടയാൻ ക്യാമ്പയിനുമായി പൊലീസ്. രാജ്യത്തെ തന്നെ പ്രശസ്‌തമായ രാജസ്ഥാൻ കോട്ടയിലെ കോച്ചിങ് ഹബ്ബിൽ വിദ്യാർഥി ആത്മഹത്യകളുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയതോടെയാണ് പൊലീസ് 'ദർവാസേ പേ ദസ്‌തക്' ക്യാമ്പയിനുമായി രംഗത്തെത്തിയത്. ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികളെ ലക്ഷ്യം വച്ചുള്ളതാണ് ഈ ക്യാമ്പയിൻ ('Darwaaze Pe Dastak' campaign in Kota to prevent student suicides).

ഹോസ്റ്റൽ വാർഡൻമാർ, മെസ് തൊഴിലാളികൾ, ടിഫിൻ സേവന ദാതാക്കൾ എന്നിവരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇവരിലൂടെ വിദ്യാർഥികളിലെ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. 'ദർവാസേ പേ ദസ്‌തക്' ക്യാമ്പയിനിൽ സജീവമായി പങ്കെടുക്കാൻ വാർഡൻമാരെ പ്രോത്സാഹിപ്പിക്കുകയാണ് പൊലീസ് (Campaign to Put a Stop to Student Suicides).

അതേസമയം ഏതെങ്കിലും ഒരു വിദ്യാർഥി നിരന്തരം മെസിൽ നിന്ന് വിട്ടുനിൽക്കുകയോ ഭക്ഷണം കഴിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ അത് ഉടൻ റിപ്പോർട്ട് ചെയ്യാൻ മെസ് തൊഴിലാളികളോടും ടിഫിൻ സേവന ദാതാക്കളോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളുമായി വാർഡൻമാർ നല്ല ബന്ധം പുലർത്തണമെന്ന് കോട്ട എഎസ്‌പി ചന്ദ്രശീൽ താക്കൂർ പറഞ്ഞു.

'ഭക്ഷണം കഴിക്കാൻ മെസിലെത്തുന്ന വിദ്യാർഥികളെ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. ഹോസ്റ്റൽ മെസിൽ ഏതെങ്കിലും വിദ്യാർഥി വരുന്നില്ലേ എന്നും ഭക്ഷണം കഴിക്കുന്നില്ലേ എന്നും അറിയാൻ ഞങ്ങൾ മെസ് ജീവനക്കാരെ ബന്ധപ്പെടും. ടിഫിനുകൾ ശ്രദ്ധിക്കാതെ കിടക്കുന്നത് കണ്ടിട്ടുണ്ടോ എന്ന് ടിഫിൻ സർവീസുകാരോടും ചോദിക്കും.

വാർഡൻമാരും വിദ്യാർഥികളും പരസ്‌പരം നല്ല ബന്ധം പുലർത്തണമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. വിദ്യാർഥികൾ വാർഡനുമായി നന്നായി ആശയവിനിമയം നടത്തണം. വാർഡൻ കുട്ടികളുടെ മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നതും ദിവസത്തിൽ ഒരിക്കൽ അവർ കുട്ടികളുമായി സംസാരിക്കുന്നതും നല്ലതാണ്. അവരുടെ സുഖവിവരങ്ങൾ നേരിട്ട് ചോദിച്ചറിയാൻ വാർഡൻ എല്ലാ വിദ്യാർഥികളുടെയും 'വാതിലിൽ മുട്ടു'മെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്'- കോട്ട എഎസ്‌പി ചന്ദ്രശീൽ താക്കൂർ വ്യക്തമാക്കി.

കോച്ചിങ് ക്ലാസുകൾ ഇല്ലാത്ത സമയത്ത് വിദ്യാർഥികൾ അവരുടെ ദിവസത്തിന്‍റെ വലിയൊരു ഭാഗവും ചിലവഴിക്കുന്നത് ഹോസ്റ്റലുകളിലാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങൾ മുളയിലേ നുള്ളിക്കളയാനുള്ള ഏറ്റവും നല്ല മാർഗമായാണ് ഈ ക്യാമ്പയിനെ പൊലീസ് കരുതുന്നത്. അതേസമയം വിദ്യാർഥികൾക്ക് ഗൃഹാതുരത്വം അനുഭവപ്പെടാതിരിക്കാൻ തങ്ങൾ ശ്രമിക്കാറുണ്ടെന്ന് ഹോസ്റ്റൽ വാർഡൻ ഗജേന്ദർ സോണി പറഞ്ഞു.

'കോച്ചിങിന് വരുന്ന വിദ്യാർഥികൾക്ക് ഗൃഹാതുരത്വം അനുഭവപ്പെടാതിരിക്കാൻ അവർക്ക് സൗഹാർദപരമായ അന്തരീക്ഷം ഉണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കാറുണ്ട്. ഇതിനായി ഞങ്ങൾ രാത്രിയിൽ വിദ്യാർഥികളുടെ ഹാജർ എടുക്കുകയും അവർക്ക് സുഖമാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് മെഡിക്കൽ സൗകര്യങ്ങളും നൽകുന്നുണ്ട്. ആവശ്യമെങ്കിൽ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്'- ഹോസ്റ്റൽ വാർഡൻ ഗജേന്ദർ സോണി വ്യക്തമാക്കി.

കുട്ടികളിലെ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങൾ നേരത്തെ മനസിലാക്കേണ്ടത് പ്രധാനമാണെന്ന് മനഃശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാർഡൻമാരോടും മെസ് തൊഴിലാളികളോടും ഇക്കാര്യങ്ങൾ ഗൗരവമായി കാണാനും വിവരങ്ങൾ പൊലീസിനെ കൃത്യമായി അറിയിക്കാനും ആവശ്യപ്പെടുന്നത്. ഇതിലൂടെ അത്തരം വിദ്യാർഥികൾക്കായി പ്രൊഫഷണൽ കൗൺസിലിങ് ഒരുക്കാൻ കഴിയും.

കോച്ചിങ് സെന്‍ററുകളിൽ വിദ്യാർഥികളെ കൃത്യമായി നിരീക്ഷിക്കാറുണ്ടെന്ന് ഹോട്ടൽ വാർഡൻ ഗരിമ ശർമ്മ പറഞ്ഞു. വിദ്യാർഥികൾ കോച്ചിങ് സെന്‍ററുകളിൽ പോകുമ്പോഴും തിരികെ വരുമ്പോഴും അവരെ പരിശോധിക്കാറുണ്ട്. വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നുണ്ടോ ഇല്ലയോ എന്നും അവർ പ്രഭാത ഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ വരുന്നുണ്ടോ എന്നും പരിശോധിക്കാറുണ്ട്. ഏതെങ്കിലും കുട്ടിക്ക് സുഖമില്ലെങ്കിൽ ഡോക്‌ടറെ വിളിച്ച് ഹോസ്റ്റൽ മുറിയിൽ തന്നെ കാര്യങ്ങൾ ക്രമീകരിക്കാൻ ശ്രമിക്കും'- ഗരിമ ശർമ്മ പറഞ്ഞു.

മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളായ നീറ്റ് (NEET), ജെഇഇ (JEE) എന്നിവയ്‌ക്ക് തയ്യാറെടുക്കുന്നതിനായി 2.5 ലക്ഷത്തിലധികം വിദ്യാർഥികളാണ് രാജ്യത്തിന്‍റെ കോച്ചിങ് ഹബ് എന്നറിയപ്പെടുന്ന കോട്ടയിലേക്ക് പ്രതിവർഷം എത്തിച്ചേരുന്നത്. എന്നാൽ ഇവിടെ വിദ്യാർഥി ആത്മഹത്യകളുടെ എണ്ണം ഉയരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ വർഷമാണ് (2023) ഏറ്റവും കൂടുതൽ വിദ്യാർഥി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്‌തത്. 22 വിദ്യാർഥികൾ ഇവിടെ ജീവനൊടുക്കി. കഴിഞ്ഞ വർഷം ഇത് 15 ആയിരുന്നു. ഓഗസ്റ്റ് 27ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് പേരാണ് ആത്മഹത്യ ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.