ETV Bharat / bharat

രാജസ്ഥാനില്‍ ആള്‍കൂട്ടക്കൊലപാതകം ; ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ദളിത് യുവാവിനെ അടിച്ചു കൊന്നു

author img

By ETV Bharat Kerala Team

Published : Dec 25, 2023, 8:03 PM IST

Dalit man beaten to death in Rajasthan  Man beaten to death for suspicion on cable theft  ദളിത് യുവാവിനെ തല്ലിക്കൊന്നു  വൈദ്യുതി കേബിൾ മോഷണം ആരോപിച്ച് തല്ലിക്കൊന്നു  നാലംഗ സംഘം ദളിത് യുവാവിനെ തല്ലിക്കൊന്നു  രാജസ്ഥാനിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു  Crime news in Rajasthan
Dalit man beaten to death by four people in Rajasthan for alleging stealing of electrical cable

Dalit man beaten to death in Rajasthan: രാജസ്ഥാനിലെ ചുരു ജില്ലയിൽ വൈദ്യുതി കേബിൾ മോഷണം ആരോപിച്ച് നാലംഗ സംഘം ദളിത് യുവാവിനെ തല്ലിക്കൊന്നു. കനയ്യ ലാൽ മേഘ്‌വാൾ എന്നയാളാണ് മർദനത്തിൽ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഗംഗാറാം മേഘ്‌വാൾ എന്നയാൾ പരിക്കേറ്റ് ചികിത്സയിലാണ്.

ജയ്‌പൂർ (രാജസ്ഥാൻ): വൈദ്യുതി കേബിൾ മോഷണം ആരോപിച്ചുണ്ടായ മർദനത്തിൽ ഒരാൾ മരിച്ചു (Dalit man beaten to death for suspicion on cable theft in Rajasthan). ഒരാൾ പരിക്കുകളോടെ ചികിത്സയിൽ തുടരുന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഭാനിപുര സ്റ്റേഷൻ പരിധിയിലാണ് സംഭവം. കനയ്യ ലാൽ മേഘ്‌വാൾ എന്നയാളാണ് മർദനത്തിൽ മരണപ്പെട്ടത്.

കൂടെയുണ്ടായിരുന്ന ഗംഗാറാം മേഘ്‌വാൾ എന്നയാൾ പരിക്കേറ്റ് ചികിത്സയിലാണെന്ന് ഭാനിപുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഗൗരവ് ഖിരിയ അറിയിച്ചു. ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. നാലോ അഞ്ചോ പേർ ചേർന്നാണ് ഇയാളെ ഉപദ്രവിച്ചതെന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം. സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളായ സുമിത് ശർമ, ഗോവിന്ദ് ശർമ, ഭരത് സിംഗ്, സഞ്ജയ് യാദവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സൂറത്ത്ഗഢ് മുതൽ ബാബായി വരെയുള്ള ഹൈ ടെൻഷൻ ലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി വൈദ്യുതി വകുപ്പ് നിയമിച്ച കരാറുകാരന് വേണ്ടി ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ടത്. മോഷണം നടത്തിയതായി സംശയിച്ച് ഇയാളെയും മറ്റൊരു ജോലിക്കാരനെയും ഇന്നലെ ഫാമിൽ നിന്ന് പിടികൂടുകയായിരുന്നു. തുടർന്ന് വൈദ്യുതി വകുപ്പിന്‍റെ വയർ മോഷ്‌ടിച്ചെന്ന് ആരോപിച്ച് ഇരുവരെയും മർദ്ദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മരണപ്പെട്ട ഗംഗാറാം മേഘ്‌വാളിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മൃതദേഹം ഏറ്റുവാങ്ങാൻ ഇവർ വിസമ്മതിച്ചു. കുടുംബത്തെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് ആഴ്‌ചകള്‍ കഴിയും മുന്നേയാണ് ദളിത് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചു കൊല്ലുന്നത്.

Also read: ട്രക്ക് ഡ്രൈവറെ മർദിച്ച വനിത പൊലീസിന് സസ്‌പെൻഷൻ ; തെളിവായത് വൈറലായ വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.