ETV Bharat / bharat

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച കർണാടക ഹൈക്കോടതി പരിഗണിക്കും

author img

By

Published : Apr 21, 2021, 7:17 PM IST

Crucial time for Balakrishnan  Bineesh bail  Bineesh bail hearing on Friday  Bineesh bail hearing  Enforcement Directorate  Bineesh Kodiyeri  Prevention of Money Laundering Act  PMLA  Kodiyeri Balakrishnan  Kodiyeri Balakrishnan son  Bineesh Kodiyeri bail application  Kodiyeri bail application hearing in karnataka high court  കള്ളപ്പണം വെളുപ്പിക്കൽ കേസ്  ബിനീഷ് കോടിയേരി  കോടിയേരി  കർണാടക ഹൈക്കോടതി  കോടിയേരി ബാലകൃഷ്‌ണൻ
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച കർണാടക ഹൈക്കോടതി പരിഗണിക്കും

പിതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ബെംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. ബിനീഷിന്‍റെ ജാമ്യാപേക്ഷ മുമ്പ് രണ്ട് തവണ കീഴ്‌ക്കോടതി നിരസിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പിതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. പിതാവിന്‍റെ രോഗം ഗുരുതരമാണെന്നും തന്‍റെ സാമീപ്യം ഇപ്പോൾ ആവശ്യമാണെന്നും ബിനീഷ് കോടതിയെ അറിയിച്ചു.

രോഗസംബന്ധമായ എല്ലാ രേഖകളും കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഒക്‌ടോബർ 29നാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്‌തത്. ശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.