ETV Bharat / bharat

പൊതു പരിപാടികളിൽ പങ്കെടുക്കുന്നവർ വാക്‌സിനേഷൻ എടുത്തെന്ന് ഉറപ്പാക്കണം ; നിർദേശം നൽകി കേന്ദ്രം

author img

By

Published : Jun 28, 2022, 7:16 PM IST

covid vaccination centre instructs states  mass gatherings and pilgrimage covid spread  കൊവിഡ് വാക്‌സിനേഷൻ  കൊവിഡ് വ്യാപനം  സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം  കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ
ബഹുജന പരിപാടികളിൽ പങ്കെടുക്കുന്നവർ വാക്‌സിനേഷൻ എടുത്തുവെന്ന് ഉറപ്പാക്കണം: നിർദേശം നൽകി കേന്ദ്രം

വരുംമാസങ്ങളിൽ വിവിധ ആഘോഷങ്ങളും ബഹുജന സമ്മേളനങ്ങളും രാജ്യത്ത് നടക്കാനിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കൊവിഡ് ഉൾപ്പടെയുള്ള സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു

ന്യൂഡൽഹി : ബഹുജന റാലികളിലും തീർഥാടനങ്ങളിലും പങ്കെടുക്കുന്നവർ കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരും രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തവരുമാണെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്ര സർക്കാർ. വരുംമാസങ്ങളിൽ വിവിധ ആഘോഷങ്ങളും ബഹുജന സമ്മേളനങ്ങളും രാജ്യത്ത് നടക്കാനിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കൊവിഡ് ഉൾപ്പടെയുള്ള സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു.

തീർഥാടനം, സമ്മേളനം ഉൾപ്പടെയുള്ള പരിപാടികൾക്കായി ധാരാളം പേർക്ക് അന്തർ സംസ്ഥാന യാത്രകൾ നടത്തേണ്ടി വരികയും സന്നദ്ധ പ്രവർത്തകരും സാമൂഹിക-മത സംഘടനകളും ക്രമീകരിച്ചിട്ടുള്ള സ്ഥലങ്ങളിൽ തങ്ങേണ്ടതായും വരാറുണ്ട്. ഇത്തരം സന്ദർഭങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. അതിനാൽ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ കുത്തിവയ്പ്പ് എടുത്തവരാണെന്നും കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരാണെന്നും ഉറപ്പ് വരുത്തണമെന്ന് രാജേഷ് ഭൂഷൺ കത്തിൽ പറയുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും രോഗബാധ ഉയരുന്ന സാഹചര്യമാണ് നിലവിൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.