ETV Bharat / bharat

തെലങ്കാനയില്‍ ബിആര്‍എസ് തുടരും, വലിയ ജനസമ്മതിയോടെ; വോട്ട് രേഖപ്പെടുത്തി കെ കവിത

author img

By ETV Bharat Kerala Team

Published : Nov 30, 2023, 9:33 AM IST

K Kavitha casts vote in Telangana polls  urges people to exercise their franchise  participate in the process of stregthen demoracy  brs will continue confidence  our dna matches with our people  national parties lost importance  people happy with brs  രാവിലെ ഏഴ് മണിമുതല്‍ തന്നെ പോളിംഗ് ആരംഭിച്ചു  2290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്  109 ദേശീയപ്രാദേശിക പാര്‍ട്ടികള്‍ ഗോദയില്‍
BRS' K Kavitha casts vote in Telangana polls, urges people to exercise their franchise

BRS' K Kavitha casts vote in Telangana polls: ഇന്നൊരു അവധി ദിവസം അല്ലെന്നും ജനാധിപത്യത്തെ ശക്തമാക്കാനുള്ള പ്രക്രിയയില്‍ പങ്കെടുക്കാനുള്ള ദിവസമാണെന്നും കവിത

ഹൈദരാബാദ് : ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌ത്. എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു (BRS' K Kavitha casts vote in Telangana polls)

ഹൈദരാബാദിലെ ബഞ്ജാര ഹില്‍സിലുള്ള ദാവ് പബ്ലിക് സ്‌കൂളിലാണ് കവിത വോട്ട് ചെയ്യാനെത്തിയത്. എല്ലാ യുവതി യുവാക്കളോടുമാണ് തന്‍റെ അഭ്യര്‍ഥന. ഇന്നൊരു അവധി ദിവസം അല്ലെന്നും ജനാധിപത്യത്തെ ശക്തമാക്കാനുള്ള പ്രക്രിയയില്‍ പങ്കെടുക്കാനുള്ള ദിവസമാണെന്നും അവര്‍ പറഞ്ഞു (K Kavitha says the people to exercise their franchise)

വലിയ ജനസമ്മതിയോടെ ബിആര്‍എസ് അധികാരത്തില്‍ തുടരുമെന്നും കവിത ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദേശീയ പാര്‍ട്ടികളുടെ പ്രസക്തി നഷ്‌ടമായെന്നും കവിത ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോഴും തങ്ങളുടെ ജനതയെ മനസിലാക്കാന്‍ അവര്‍ക്കാകുന്നുണ്ടെന്നാണ് അവരുടെ പൊള്ളയായ വാഗ്‌ദാനം. നമ്മുടെ ജനങ്ങളെ നമുക്ക് മനസിലാക്കാനാകും. നമ്മുടെ ഡിഎന്‍എയാണ് നമുക്ക് ചേരുന്നതെന്നും കവിത ചൂണ്ടിക്കാട്ടി.

'നാം നമ്മുടെ സംസ്ഥാനത്തിന് വേണ്ടി പോരാടുന്നു. പണിയെടുക്കുന്നു. ബിആര്‍എസിനൊപ്പം ജനങ്ങള്‍ ഏറെ സന്തോഷകരമായി വര്‍ത്തിക്കുന്നു. നമ്മള്‍ ഏറെ ആത്മവിശ്വാസത്തിലാണ്.' ഇത് നൂറ്റാണ്ടുകളോളം തുടരുമെന്നും കവിത പറഞ്ഞു.

119 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രമുഖ നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, കോണ്‍ഗസ് എം പി രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കനത്ത സുരക്ഷയില്‍ സംസ്ഥാനത്ത് രാവിലെ ഏഴ് മണിമുതല്‍ തന്നെ പോളിങ് ആരംഭിച്ചു. 2,290 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 109 ദേശീയ-പ്രാദേശിക പാര്‍ട്ടികള്‍ ഗോദയില്‍ ഇറങ്ങിയിട്ടുണ്ട്. 221 വനിതാ സ്ഥാനാര്‍ത്ഥികളും ഒരു ട്രാന്‍സ്‌ജെന്‍ഡ ജനവിധി തേടുന്നു.

3.17 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. സംസ്ഥാനത്തുടനീളം സജ്ജമാക്കിയിട്ടുള്ള 35,655 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കും എണ്‍പത് വയസിന് മുകളിലുള്ള വോട്ടര്‍മാര്‍ക്കും വീട്ടില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവും ഇക്കുറി തെലങ്കാനയില്‍ ഒരുക്കിയിട്ടുണ്ട്. 27600 വോട്ടര്‍മാരാണ് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം തേടിയിട്ടുള്ളത്. ഇതിന് പുറമെ ആയിരം പേര്‍ തപാല്‍ വഴിയും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.

മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു, മകനും മന്ത്രിയുമായ കെ ടി രാമറാവു, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി, ബിജെപി ലോക്‌സഭാംഗങ്ങളായ ബാന്ദി സഞ്ജയ്‌കുമാര്‍, ഡി അരവിന്ദ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ള അതികായര്‍.

കെ ചന്ദ്രശേഖര റാവു തെരഞ്ഞെടുക്കപ്പെട്ടാല്‍ ദക്ഷിണേന്ത്യയ്ക്ക് അത് ചരിത്രമുഹൂര്‍ത്തമാണ്. ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാംവട്ടവും ഒരു വ്യക്തി മുഖ്യമന്ത്രി കസേരയിലേക്ക് എത്തുക എന്ന ചരിത്ര മുഹൂര്‍ത്തത്തിനാകും തെലങ്കാന സാക്ഷ്യം വഹിക്കുക.

Also Read: ആരെ തുണയ്‌ക്കും തെലങ്കാന: ജനവിധി തേടുന്നത് നിരവധി പ്രമുഖര്‍, ചില മണ്ഡലങ്ങള്‍ നിര്‍ണായകം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.